ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം അനുഭവിച്ച നിമിഷം; പാലുവിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ആര്യ പാര്‍വതി

68

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആര്യ പാര്‍വതി. തന്റെ യൂട്യൂബ് ചാനലിലൂടെ ആര്യ വിശേഷങ്ങള്‍ പങ്കു വയ്ക്കാറുണ്ട്. 23ാം വയസ്സില്‍ ആണ് പാര്‍വതി ഒരു ചേച്ചിയമ്മയാവുന്നത്. അമ്മയുടെ 47-ാം വയസ്സില്‍ തനിക്കൊരു കുഞ്ഞനുജത്തിയോ അനുജനോ പിറക്കാന്‍ പോകുന്നു എന്ന സന്തോഷ വാര്‍ത്ത മറ്റാരും പറയാതെ ആര്യ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ലോകത്തെ അറിയിച്ചത്. 

ഇപ്പോഴിതാ പാലുവിന്റെ ചോറൂണ്‍ വിശേഷങ്ങളും ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നു. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ചാണ് ചോറൂണ്‍ എന്നും ആര്യ പറഞ്ഞു. പാലു വാവ എന്നാണ് ആര്യ അനിയത്തിക്കുട്ടിയെ വിളിക്കുന്നത്. കുഞ്ഞിന്റെ ഫോട്ടോയും താരം പുറത്തുവിട്ടു.

Advertisements

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം അനുഭവിച്ച നിമിഷങ്ങളായിരുന്നു അത്. എന്നെ സംബന്ധിച്ച് ഇമോഷണലി വളരെയധികം കണക്റ്റഡായിട്ടുള്ള അമ്പലമാണ്. എന്റെ ഡാന്‍സുമായി ബന്ധപ്പെട്ട് ഒരുപാട് ഓര്‍മ്മകളുണ്ട്. നാളുകള്‍ക്ക് ശേഷം പാലുവിന്റെ ചോറൂണിനാണ് ബന്ധുക്കളെ കണ്ടത് താരം പറഞ്ഞു.

അമ്മ എട്ടുമാസം ഗര്‍ഭിണിയായിരുന്നപ്പോഴാണ് താന്‍ അക്കാര്യം മനസിലാക്കിയത് എന്ന് ആര്യ നേരത്തെ പറഞ്ഞു. ഗര്‍ഭിണിയെന്ന് അമ്മ അറിയുന്നത് തന്നെ ഏഴാം മാസത്തിലാണെന്ന് ആര്യ പറഞ്ഞു. മകള്‍ എങ്ങനെ പ്രതികരിക്കും എന്നറിയാതെ അച്ഛനും അമ്മയും ആദ്യം ആര്യയില്‍ നിന്ന് ഇക്കാര്യം മറച്ചുവയ്ക്കുകയായിരുന്നുവത്രെ.

 

Advertisement