ഞാന്‍ ഗര്‍ഭിണിയാണെന്ന് അറിയുമ്പോള്‍ 23 വയസ്സുള്ള മകളുടെ കരിയര്‍ നശിക്കുമോ എന്ന് പേടിച്ചിരുന്നു, ആ കടുത്ത തീരുമാനത്തിന്റെ കാരണം വെളിപ്പെടുത്തി ആര്യ പാര്‍വതിയുടെ അമ്മ

156

സീരിയല്‍ താരമായ ആര്യ പാര്‍വതി ഇന്ന് മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ്. അടുത്തിടെയാണ് താന്‍ ഒരു ചേച്ചിയമ്മയാവാന്‍ പോകുകയാണെന്ന സന്തോഷ വാര്‍ത്ത താരം പങ്കുവെച്ചത്. അമ്മ വീണ്ടും ഗര്‍ഭിണിയായ സന്തോഷത്തിലായിരുന്നു ആര്യ.

Advertisements

ആര്യ പാര്‍വതി ഇക്കാര്യം പറഞ്ഞതിന് പിന്നാലെ ആസംസകളും രൂക്ഷവിമര്‍ശനങ്ങളും താരത്തെ തേടിയെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ അമ്മ എട്ടരമാസം ഗര്‍ഭിണിയാണെന്ന് പറയുകാണ് താരം.

Also Read: മക്കളില്‍ ഒരാളെ മാത്രം പ്ലാന്‍ ചെയ്ത് ഗര്‍ഭിണിയായി, ബാക്കി മൂന്നും അബദ്ധത്തില്‍ ജനിച്ച പിള്ളേര്, തുറന്ന് പറഞ്ഞ് സിന്ധു കൃഷ്ണ, അപാര ചങ്കൂറ്റമെന്ന് സോഷ്യല്‍മീഡിയ

താന്‍ പോലും ഈ വാര്‍ത്ത ഇപ്പോഴാണ് അറിയുന്നത്. താനും അച്ഛനും അമ്മയും ഒരിക്കല്‍ ഗുരുവായൂരില്‍ പോയപ്പോള്‍ അമ്മയ്ക്ക് വയ്യാതായിരുന്നുവെന്നും അന്ന് ഡോക്ടറെ കാണാന്‍ പോയപ്പോഴാണ് അമ്മ ഗര്‍ഭിണിയാണെന്ന് അറിയുന്നതെന്നും താരം പറയുന്നു.

23 വയസ്സായ തന്നോട് എങ്ങനെ ഈ കാര്യം പറയുമെന്ന് അമ്മ ആദ്യം പേടിച്ചിരുന്നു. വളരെ തിരക്കിലായിരുന്ന ഒരു സമയത്തായിരുന്നു അമ്മ ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത താന്‍ അറിയുന്നതെന്നും അച്ഛനായിരുന്നു തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ആര്യ കൂട്ടിച്ചേര്‍ത്തു.

Also Read: എ എന്നാല്‍ ആണുങ്ങള്‍ക്ക് മാത്രം എന്നല്ല, ഇനിയെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കി വിമര്‍ശിക്കൂ, പൊട്ടിത്തെറിച്ച് സ്വാസിക, വിമര്‍ശിച്ചവര്‍ക്ക് ചുട്ടമറുപടി

അതേസമയം, ഇത്രയും കാലം പൊന്നുപോലെയാണ് മകളെ നോക്കിയതെന്നും താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞാല്‍ അവള്‍ എങ്ങനെ എടുക്കുമെന്ന് അറിയില്ലായിരുന്നുവെന്നും ഈ കാര്യത്തിന്റെ പേരില്‍ അവളുടെ കരിയര്‍ നശിക്കാന്‍ പാടില്ലെന്ന് ഉണ്ടായിരുന്നുവെന്നും ആര്യയുടെ അമ്മ പറയുന്നു. എന്നാല്‍ വാര്‍ത്തയറിഞ്ഞതോടെ കുഞ്ഞുവാവയ്ക്കായുള്ള കാത്തിരിപ്പിലാണ് ആര്യയെന്നും അമ്മ പറയുന്നു.

Advertisement