‘ആര്യയുടെ വിവാഹം പള്ളിയില്‍ വെച്ച്’; രഹസ്യ വിവാഹത്തെ കുറിച്ച് താരത്തിന്റെ സുഹൃത്തുക്കള്‍

1011

മലയാളികളായ മിനിസ്‌ക്രീന്‍ ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ. ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന പരിപാടിയില്‍ എത്തിയതോടെ ബഡായ് ആര്യ എന്ന പേരിലാണ് നടി ആര്യ അറിയപ്പെടുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ പങ്കെടുത്തതോട് കൂടി ആര്യയ്ക്ക് കൂടുതലും വിമര്‍ശനങ്ങളാണ് ലഭിച്ചത്.

തോപ്പില്‍ ജോപ്പന്‍, അലമാര, ഹണി ബി 2, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധര്‍വന്‍, ഉള്‍ട്ട, ഉറിയടി തുടങ്ങി നിരവധി സിനിമകളില്‍ ആര്യ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസില്‍ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്‌ബോസ് മലയാളം പതിപ്പിലെ ആദ്യ സീസണിലും താരം പങ്കെടുത്തിരുന്നു.

Advertisements

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ആര്യ തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോസും എല്ലാം തന്റെ ആരാധകര്‍ക്ക് ആയി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ വിവാഹത്തിന്റെ വിശേഷങ്ങളുമായാണ് താരം രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ ആര്യയുടെ വിവാഹം കഴിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ വീഡിയോ പുറത്തെത്തിയിരിക്കുന്നത്.

ALSO READ- അങ്ങനെ ഞാനും പെട്ടു ഗൈസ്! കീറിയ ജട്ടികളുണ്ടെങ്കില്‍ തരൂ; 16 ദിവസത്തിന് ശേഷം തനിക്ക് കിട്ടിയത് ഇതെന്ന് അമൃത നായര്‍

പലരും കരുതിയത് താനാണ് കല്യാണ പെണ്ണ് എന്നാണ്. തന്നെ പല തവണ ഓണ്‍ലൈന്‍ മീഡിയകള്‍ കല്യാണം കഴിപ്പിച്ചതാണ്. എന്നാല്‍ ഇത് തന്റെ കല്യാണമല്ലെന്നും തനിക്ക് ഏറ്റവും അടുപ്പമുള്ള സുഹൃത്തിന്റെ വിവാഹം ആണെന്നും ആര്യ പറയുന്നു. അടുത്ത സുഹൃത്തായ സനിത സിദ്ധാര്‍ഥിന്റെയാണ് വിവാഹം. ബഡായ് ബംഗ്‌ളാവ് പരിപാടിമുതല്‍ ഉള്ള സുഹൃത്താണ്. പത്തുവര്‍ഷത്തില്‍ ഏറെയായി സുഹൃത്തുക്കളായിട്ടെന്നും അന്ന് മുതല്‍ റെനിയും സനിയും തമ്മില്‍ റിലേഷന്‍ ഷിപ്പിലാണെന്നും ആര്യ വെളിപ്പെടുത്തുന്നു.

സുഹൃത്തുക്കള്‍ ഏറെ കാത്തിരുന്ന വിവാഹം ആണ് ഇതെന്നാണ് ആര്യ പറയുന്നു. അനുജത്തിയും തന്റെ മകളും സുഹൃത്തുക്കളും എല്ലാവരും പങ്കെടുത്ത വിവാഹം ആയതുകൊണ്ടു തന്നെ ആര്യയുടെ വിവാഹമാണ് നടക്കാന്‍ പോകുന്നത് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരുമെന്ന് താരം മുന്‍കൂട്ടി പ്രവചിക്കുകയും ചെയ്യുന്നുണ്ട്.

ALSO READ- ഒരു പുരുഷനിൽ നിന്ന് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് ലാലേട്ടൻ നൽകും; മോഹൻലാലിനെ കുറിച്ച് ശ്വേതാ മേനോൻ പറഞ്ഞത് കേട്ടോ

പല തവണയായി ഓണ്‍ലൈന്‍ ചാനലുകള്‍ എന്റെ വിവാഹം നടത്തിയതാണ്. ആര്യ പള്ളിയില്‍ വെച്ച് രഹസ്യവിവാഹം നടത്തി എന്നാവും തലക്കെട്ട് വരാന്‍ പോകുന്നത്. തലക്കെട്ട് മാറ്റണ്ട ഇങ്ങനെ തന്നെ കൊടുത്തോളൂ എന്നാണ് ഇതിനോട് ആര്യയും സുഹൃത്തുക്കളും വീഡിയോയിലൂടെ പറയുന്നത്.

വീഡിയോകളില്‍ എല്ലാ വിശേഷങ്ങളും പറയാറുണ്ട്. എന്നാല്‍ ഈ വീഡിയോയില്‍ സമയം കിട്ടിയില്ല എന്നും നല്ല തിരക്കായി പോയി എന്നും ആര്യ പറയുന്നുണ്ട്.

കൂടാതെ ഈ വിവാഹത്തിന് റിസെപ്ഷന്‍ ആങ്കര്‍ ചെയ്തത് താന്‍ തന്നെയാണ് എന്നും ആര്യ പറയുന്നു.

Advertisement