സിനിമാ താരങ്ങളുടെ സ്വകാര്യജീവിതത്തിന്റെ അടിവേര് ചികഞ്ഞെടുത്ത് ആനന്ദപുളകിതരാവുന്ന ചിലരുണ്ട്. ഈ കഴിഞ്ഞ ദിവസങ്ങളിലായി അത്തരക്കാരുടെ ഇരയായിരുന്ന അവതാരികയും ബഡായി ബംഗ്ലാവ് താരവുമായ ആര്യ.
ആക്രമണം െകാണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് നടിയും അവതാരികയുമായ ആര്യ. നിങ്ങള്‍ കന്യകയാണോ എന്ന ആരാധകന്റെ ചോദ്യത്തിന് മള്‍ക്ക് ഉമ്മ കൊടുക്കുന്ന ചിത്രമിട്ട് മറുപടി നല്‍കിയ ആര്യയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.
ആര്യയുടെ പോസ്റ്റിങ്ങനെ.
ഇതുപോലെയൊരു പോസ്റ്റിടേണ്ടി വരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. പക്ഷേ എന്തു ചെയ്യാനാണ് നിങ്ങള്‍ എല്ലാവരും എന്റെ സ്വകാര്യ ജീവിതത്തെപ്പറ്റി ചികഞ്ഞു കൊണ്ടിരിക്കുകയാണ്.
നിരവധി തവണയായുള്ള ഇത്തരം ചോദ്യങ്ങള്‍ എനിക്ക് വല്ലാതെ ബുദ്ധിമുട്ടുകളുണ്ടാക്കുന്നതിനാല്‍ ഞാനിപ്പോള്‍ തുറന്ന് പറയാം ഞാനൊരു സിംഗിള്‍ മദറാണ് അതായത് കുറച്ചു നാളുകളായി ഞാനും എന്റെ ഭര്‍ത്താവും വേര്‍പിരിഞ്ഞു കഴിയുകയാണ്.
പക്ഷേ ഇപ്പോഴും ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങള്‍ രണ്ടു പേരുംചേര്‍ന്നാണ് ഞങ്ങളുടെ മകളെ വളര്‍ത്തുന്നത്.
ഇതെല്ലാം സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് പറയുന്നതിലൂടെ ഞാന്‍ അതീവ സന്തുഷ്ടയാണെന്ന് കരുതരുത്.
എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ കേട്ട് സഹിക്കെട്ടാണ് ഇത്തരത്തിലൊരു തുറന്നു പറച്ചില്‍ നടത്തുന്നത്.
എന്റെ മകള്‍ റോയയുടെ അച്ഛനെ ഞാനി പോസ്റ്റില്‍ ടാഗ് ചെയ്യുന്നില്ല അദ്ദേഹത്തിന്റെ സ്വകാര്യതയെ ഞാന്‍ വളരെയധികം മാനിക്കുന്നു മാത്രമല്ല ഞാനിപ്പോള്‍ നേരിടാന്‍ പോവുന്ന സാഹചര്യങ്ങളിലൂടെ അദ്ദേഹവും കടന്നു പോവരുതെന്ന് ആഗ്രഹിക്കുന്നു.
എന്നെയോ എന്റെ മകളെയോ മകളുടെ അച്ഛനെതിരെയോ അപമാനിക്കുന്ന തരത്തിലുള്ള കമന്റുകള്‍ കുറ്റകരവും ആ പ്രൊഫൈല്‍ ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നതാണ്.