വാശിപ്പുറത്ത് എടുത്ത തീരുമാനം, വിവാഹമോചനത്തില്‍ പശ്ചാത്താപം തോന്നി, തുറന്നുപറഞ്ഞ് ആര്യ

99

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് ആര്യ ബാബു. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയില്‍ എത്തിയതോടെയാണ് ആര്യ ആരാധകര്‍ക്ക് സുപരിചിതയായി മാറിയത്. പിന്നീട് ബിഗ് ബോസില്‍ എത്തിയതോടെ താരത്തെ മലയാളികള്‍ കൂടുതല്‍ അടുത്തറിയുകയായിരുന്നു.

പക്ഷെ വ്യക്തി ജീവിതത്തില്‍ നിരവധി പ്രതിസന്ധികളെയാണ് ആര്യ അഭിമുഖീകരിച്ചിട്ടുള്ളത്. ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയ താരത്തിന് ആ ബന്ധത്തില്‍ ഒരു മകളുണ്ട്.പക്ഷെ അത് വേര്‍പിരിഞ്ഞ ശേഷം സിംഗിള്‍ മദറായി ജീവിക്കുന്നതിന് ഇടെയാണ് ആര്യ മറ്റൊരാളുമായി പ്രണയത്തില്‍ ആകുന്നത്.

Advertisements

ബിഗ് ബോസ് മലയാളം സീസണില്‍ പങ്കെടുക്കവേ അവിടെ വെച്ചാണ് തനിക്ക് ഒരു പ്രണയം ഉണ്ടെന്നും ജാന്‍ എന്നാണ് അയാളുടെ പേരെന്നും തങ്ങള്‍ ഉടന്‍ വിവാഹിതര്‍ ആകുമെന്നും ആര്യ തുറന്നു പറഞ്ഞത്. വളരെ സന്തോഷത്തോടെയാണ് ആര്യ ഇക്കാര്യം വെളിപ്പെടുത്തിയത്.

Also Read: നമ്മള്‍ ഒന്നായിട്ട് ഇത്രയും വര്‍ഷമായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല, 14ാം വിവാഹ വാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി ഗായത്രി അരുണ്‍

എന്നാല്‍ ഈ ഷോയില്‍ നിന്നും ആര്യ പുറത്തിറങ്ങിയപ്പോള്‍ തന്റെ കാമുകന്‍ തന്നെ ചതിച്ചെന്നും അയാള്‍ ഇപ്പോള്‍ തന്റെ സുഹൃത്തിന്റെ കാമുകന്‍ ആണെന്നും ആര്യ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ആദ്യ വിവാഹമോചനത്തെക്കുറിച്ച് പറയുകയാണ് ആര്യ.

പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുന്നവര്‍ ആണെങ്കില്‍ ചെറിയ പ്രശ്‌നങ്ങള്‍ വന്നാല്‍ സംസാരിച്ച് തീര്‍ക്കണമെന്നും ഒരോ ബന്ധങ്ങളിലെയും പ്രധാന കണ്ണികള്‍ എന്നത് വിശ്വാസവും പോസിറ്റീവ്‌നെസ്സുമാണെന്നും ആര്യ പറയുന്നു.

വാശിയും ഈഗോയും വരുമ്പോഴാണ് വിവാഹമോചനത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നതെന്നും പിന്നീട് കുറച്ചുകാലം സ്വാതന്ത്ര്യത്തോടെ കഴിയാമെങ്കിലും ഒറ്റപ്പെട്ടത് പോലെ ഫീല്‍ ചെയ്ത് തുടങ്ങുമെന്നും പശ്ചാത്താപം തോന്നിത്തുടങ്ങുമ്പോഴേക്കും കാര്യങ്ങള്‍ വൈകി പോകുമെന്നും ആര്യ കൂട്ടിച്ചേര്‍ത്തു.

Also Read: അതീവ ഹോട്ട് ലുക്കിൽ അപർണ ബാലമുരളി, ഇനി ഗ്ലാമറസ് ആവുകയാണോ എന്ന് ആരാധകർ…

ചില വാശിയില്‍ എടുത്ത തീരുമാനങ്ങള്‍ മണ്ടത്തരങ്ങള്‍ ആണെന്ന് മനസ്സിലാക്കാന്‍ വൈകുമെന്നും പിന്നീട് മറ്റൊരു ബന്ധത്തിന് ശ്രമിക്കുമെന്നും എന്നാല്‍ അവരില്‍ നിന്നുമുള്ള ദുരനുഭവങ്ങളിലൂടെയാണ് ആദ്യം ജീവിത്തതില്‍ ുണ്ടായിരുന്നവര്‍ എത്രയോ നല്ലതാണെന്ന് മനസ്സിലാവുന്നതെന്നും ആര്യ പറയുന്നു.

Advertisement