25ാം വയസ്സില്‍ എടുത്ത് ചാടി വിവാഹം, ഇത്ര നേരത്തെ വേണ്ടായിരുന്നുവെന്ന് പിന്നീട് തോന്നി, തുറന്നുപറഞ്ഞ് നടന്‍ അരുണ്‍ രാഘവന്‍

193

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ നടനാണ് അരുണ്‍ രാഘവ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്കിടയിലേയ്ക്ക് ഇറങ്ങി ചെല്ലുകയായിരുന്നു താരം. എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം തെളിയിച്ചിട്ടുണ്ട്.

Advertisements

എഞ്ചിനീയര്‍ ജോലിയില്‍ നിന്നൊരു മാറ്റം ആഗ്രഹിച്ചിരുന്ന സമയത്തായിരുന്നു അരുണിനോട് അഭിനയത്തില്‍ താല്‍പര്യമുണ്ടോയെന്ന് ബന്ധുവായ ചേട്ടന്‍ ചോദിയ്ക്കുന്നത്. ആ ചോദ്യത്തിലായിരുന്നു അരുണിന്റെ ചിന്ത മാറിയതും. പിന്നീട് അരുണ്‍ അഭിനയത്തിലേക്ക് എത്തിപ്പെടുകയായിരുന്നു.

Also Read: ഭാര്യയെയും കൂട്ടി റിയാസിനെ കാണാനെത്തി അപര്‍ണ മള്‍ബെറി, വൈറലായി ചിത്രം

സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് അരുണ്‍. താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ് അരുണിന്റെ അഭിമുഖം.

തന്റെ യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ചായിരുന്നു അഭിമുഖത്തില്‍ താരം സംസാരിച്ചത്. ഒരു ബന്ധുവിന്റെ വിവാഹത്തിന് ഫോട്ടോഗ്രാഫറായി പോയപ്പോഴായിരുന്നു തന്റെ ഭാര്യയെ ആദ്യം കാണുന്നതെന്നും പിന്നീട് സൗഹൃദത്തിലാവുകയായിരുന്നുവെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു.

Also Read: സെയ്ഫിന് വേണ്ടി സിനിമ ഉപേക്ഷിച്ച മുൻ ഭാര്യ. ‘അമൃത സിംഗിന്’ പിന്നീട് സംഭവിച്ചതെന്ത് ?

അവളോട് പ്രണയം തുറന്നുപറഞ്ഞ് പിന്നാലെ വീട്ടിലും കാര്യം അവതരിപ്പിച്ചു. അങ്ങനെ ഇരുപത്തിയഞ്ചാം വയസ്സില്‍ ദിവ്യ വിവാഹം ചെയ്തു. പിന്നീട് ഇത്ര നേരത്തെ വിവാഹം വേണ്ടായിരുന്നുവെന്ന് തോന്നിയെങ്കിലും ഭാര്യ നല്‍കുന്ന പിന്തുണയാണ് തന്നെ ഇവിടെവരെ എത്തിച്ചതെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു.

Advertisement