‘അക്കാര്യം ഒഴിവാക്കിയാൽ മകളെ കെട്ടിച്ച് തരാമെന്ന് പെണ്ണിന്റെ അച്ഛൻ; ആ ഒരു കാരണം കൊണ്ട് വിവാഹം തന്നെ വേണ്ടെന്ന് വെച്ചു’; മൗനരാഗത്തിലെ അരുൺ പറഞ്ഞത് ഇങ്ങനെ

94

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട സീരിയൽ ആയ മൗനരാഗത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് അരുൺ മോഹൻ . നെഗറ്റീവ് കഥാപാത്രങ്ങളാണ് കൂടുതൽ കൈകാര്യം ചെയ്യുന്നതെങ്കിലും ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാൻ അരുണിന് സാധിച്ചു.

ഭാര്യ സഹോദരിയായ കല്യണിയുടെ പുറകെ നടക്കുന്ന രതി എന്ന കഥാപാത്രത്തെയാണ് മൗനരാഗത്തിൽ അരുൺ അവതരിപ്പിക്കുന്നത്. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന ചെമ്പരത്തി എന്ന പരമ്പരയിലും നടൻ ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഒരു അഭിനേതാവ് ആവണമെന്നാണ് അരുണിന്റെ ഏറ്റവും വലിയ ആഗ്രഹം.

Advertisements

ഇപ്പോഴിതാ സീരിയലിൽ എത്തിയതിനെ കുറിച്ചും തന്റെ കുടുംബജീവിതത്തെ കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരിയ്ക്കുകയാണ് അരുൺ. ഏഷ്യാനെറ്റിലെ മറ്റൊരു പരമ്പരയായ കുടുംബവിളക്കിലെ താരം ആനന്ദ് നാരായണന്റെ യൂട്യൂബ് ചാനലിലൂടെയാണ് അരുൺ തന്‌റെ മനസ് തുറന്നത്. താരത്തിനൊപ്പം ഭാര്യ അഞ്ജലിയും അഭിമുഖത്തിൽ എത്തിയിരുന്നു. ആനന്ദും അരുണും ഏകദേശം ഒരേസമയത്താണ് ടെലിവിഷൻ മിനിസ്‌ക്രീനിൽ എത്തുന്നത്.

ALSO READ-റോബിനും ആരതിക്കും വിവാഹം! ബിഗ് ബോസ് ആരാധകർക്ക് ഇത് ആഘോഷ നാളുകൾ; വൈറലായി ചിത്രങ്ങൾ!

ഒരു നടൻ ആകണം എന്നത് ചെറുപ്പം മുതലേ ഉള്ള തന്റെ ആഗ്രഹമായിരുന്നു എന്ന് അരുൺ പറയുന്നുണ്ട്. ബിഗ് സ്‌ക്രീനിൽ എത്തിയില്ലെങ്കിലും മിനി സ്‌ക്രീനിലൂടെ എങ്കിലും മുഖം കാണിക്കണം എന്നതായിരുന്നു ആഗ്രഹം. അതിനാൽ തന്നെയും അഭിനയം തലയ്ക്ക് പിടിച്ചത് കൊണ്ട് വിവാഹമേ വേണ്ട എന്ന ചിന്തയായിരുന്നുവെന്നും താരം പറഞ്ഞു. എന്നാൽ കല്യാണം കഴിക്കുകയാണെങ്കിൽ തന്നെ സ്നേഹിച്ചില്ലെങ്കിലും കലയെ സ്നേഹിക്കുന്ന പെൺകുട്ടി ആയിരിക്കണം എന്നായിരുന്നു തന്റെ നിബന്ധന. അത് കൊണ്ട് തന്നെയും തന്റെ പാഷനെ പൂർണമായും പിൻതുടരുന്ന പെണ്ണിനെ ആയിരുന്നു തിരഞ്ഞിരുന്നതെന്നും അരുൺ പറയുന്നു.

അതിനിടയിൽ ഒരു നഴ്സിന്റെ കല്യാണ ആലോചന വന്നു. പക്ഷെ പെണ്ണിന്റെ അച്ഛൻ പറഞ്ഞിരുന്നത് അദ്ദേഹത്തിന് ദുബായിൽ ബിസിനസ് ആയിരുന്നതിനാൽ അഭിനയം നിർത്തി താനും പോകണമെന്നായിരുന്നു. എന്നാൽ അക്കാര്യം തനിക്ക് സമ്മതിക്കാനായില്ല. ഇപ്പോഴിതാ താരത്തിന് തന്റെ ഇഷ്ടങ്ങൾ മനസ്സിലാക്കിയുള്ള ഒരു പെൺകുട്ടിയെ തന്നെയാണ് കിട്ടിയത്.

ALSO READ-വെറും വാക്കല്ല! ‘മക്കളുടെ കാര്യം വന്നാൽ ഒരുമിച്ച് എത്തും’ എന്ന വാക്ക് പാലിച്ച് വിജയ് യേശുദാസും ധനുഷും, മുൻ ഭാര്യമാർക്കൊപ്പം ഉള്ള ചിത്രങ്ങൾ വൈറൽ!

അഞ്ജലിയുമായിട്ടുള്ള വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ മൂന്ന് വർഷമായി എന്നും താരം പറഞ്ഞു. അഞ്ജലി ഗായികയാണെന്നും അവൾക്കുമിപ്പോൾ അഭിനയിക്കാൻ താല്പര്യമുണ്ടെന്നും അരുൺ പറഞ്ഞു. ജയരാജ് സംവിധാനം ചെയ്ത കല്യാണ സൗഗന്ധികം എന്ന സീരിയലിലൂടെയാണ് അരുൺ ആദ്യമായി അഭിനയരംഗത്ത് എത്തുന്നത്.

Advertisement