കുറ്റം പറയുന്നവര്‍ നാളെ തിരുത്തി പറയേണ്ടി വരും, പ്രണവിനെ കുറ്റം പറയാന്‍ വേണ്ടി മാത്രം കുറ്റം കണ്ടു പിടിക്കുന്നവര്‍ക്ക് എതിരെ സംവിധായകന്‍ അരുണ്‍ ഗോപി

44

ദിലീപ് നായകനായ രാമലീല എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം അരുണ്‍ ഗോപി ഒരുക്കുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.

Advertisements

താരപുത്രന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ഈ ഫാമിലി എന്റെര്‍റ്റൈനെര്‍ ചിത്രം ഈ വരുന്ന ജനുവരി 25 നു കേരളത്തിലും കേരളത്തിന് പുറത്തും ഗള്‍ഫ് രാജ്യങ്ങളിലും റിലീസ് ചെയ്യും.

മുളകുപാടം ഫിലിമ്‌സിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച ഈ ചിത്രത്തില്‍ പുതുമുഖമായ സായ ഡേവിഡ് ആണ് നായികാ വേഷം ചെയുന്നത്.

ഇപ്പോള്‍ പ്രണവ് മോഹന്‍ലാല്‍ എന്ന നടനെ കുറിച്ചും മനുഷ്യനെ കുറിച്ചും വാചാലനാവുകയാണ് അരുണ്‍ ഗോപി.

ഒരു നല്ല മനുഷ്യന്‍ ആണ് പ്രണവ് എന്നും മോഹന്‍ലാല്‍ എന്ന താര ചക്രവര്‍ത്തിയുടെ മകനാണ് താന്‍ എന്ന യാതൊരു തലക്കനവും ഇല്ലാത്ത ഒരു ജാഡകളും കാണിക്കാത്ത ചെറുപ്പക്കാരന്‍ ആണ് പ്രണവ് എന്നും അരുണ്‍ ഗോപി പറയുന്നു.

ഒരു സംവിധായകന്‍ എന്ത് ആഗ്രഹിക്കുന്നുവോ അത് കൊടുക്കാന്‍ എത്ര പരിശ്രമിക്കാനും തയ്യാറുള്ള ആളാണ് പ്രണവ് എന്നും അരുണ്‍ ഗോപി പറഞ്ഞു.

ആരേയും നോവിക്കാതെ ഏറ്റവും ലളിതമായി ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു ഗാന്ധിയന്‍ ശൈലി തന്റെ ജീവിതത്തില്‍ പിന്തുടരുന്ന ആളാണ് പ്രണവ് എന്ന് അരുണ്‍ ഗോപി പറയുന്നു.

പ്രണവിന്റെ ഡയലൊഗ് ഡെലിവറി ഓരോ ചിത്രം കഴിയുംതോറും മെച്ചപ്പെട്ടു വരികയാണ് എന്നും പ്രണവ് പൂര്‍ണ്ണമായും ഒരു സംവിധായകന്റെ നടന്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

വിമര്‍ശനം സ്വീകരിക്കാന്‍ മടിയുള്ള ആളൊന്നുമല്ല താനെന്നും പക്ഷെ പ്രണവിനെ വെറുതെ കുറ്റം പറയാന്‍ വേണ്ടി മാത്രം കുറ്റം കണ്ടു പിടിക്കുന്നവര്‍ നാളെ തിരുത്തി പറയേണ്ടി വരുമെന്നും അരുണ്‍ ഗോപി കൂട്ടിച്ചേര്‍ത്തു.

Advertisement