അച്ഛന്റെ പേരിലൂടെയല്ല, സ്വന്തം കഴിവിലൂടെ തിളങ്ങി സുറുമി, മമ്മൂട്ടിയുടെ മകള്‍ ഇന്ന് ലോകപ്രശസ്തയായ ചിത്രകാരി

242

മലയാള സിനിമാ ലോകത്തിന് മെഗാതാരമാണ് മമ്മൂട്ടി. യുവതാരങ്ങളെ പോലും പിന്നിലാക്കുന്ന ചുറുചുറുക്കും യുവത്വവും പുറമെയും ഉള്ളിലും സൂക്ഷിക്കുന്നയാള്‍. ഏറ്റവും ഒടുവിലായി മറ്റൊരു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും കൈപ്പിടിയിലാക്കിയാണ് മമ്മൂട്ടിയുടെസിനിമാ ലോകത്തെ ജൈത്രയാത്ര.

Advertisements

മമ്മൂട്ടയെ പോലെ തന്നെ താരത്തിന്റെ കുടുംബവും ജനങ്ങള്‍ക്ക് പ്രിയപ്പെട്ടതാണ്. ഭാര്യ സുല്‍ഫത്തും, മകന്‍ ദുല്‍ഖറും, മകള്‍ സുറുമിയും പ്രേക്ഷകരുടെ പ്രിയങ്കരരാണ്. ദുല്‍ഖര്‍ സല്‍മാന്‍ മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തി.

Also Read:ജനങ്ങള്‍ തോല്‍ക്കരുത്, അതിനാണ് എന്റെ ശ്രമം, അല്ലാതെ ആരെയും തോല്‍പ്പിക്കാനല്ല, തൃശ്ശൂരിലും താമര തരംഗമുണ്ടാവുമെന്ന് സുരേഷ് ഗോപി

എന്നാല്‍ മകള്‍ സുറുമി വരകളുടെ ലോകത്തേക്കായിരുന്നു തിരിഞ്ഞത്. സുറുമിയുടെ ചിത്രങ്ങളെല്ലാം പലപ്പോഴും ശ്രദ്ധനേടിയിട്ടുണ്ട്. സുറുമിയുടെ ചിത്ര രചന പ്രദര്‍ശനം ഇപ്പോള്‍ ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. സ്വദേശത്തും വിദേശത്തുമായി സുറുമിയുടെ ഒത്തിരി ചിത്രപ്രദര്‍ശനം ഇതിനോടകം നടന്നുകഴിഞ്ഞു.

ഇപ്പോഴിതാ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടക്കുന്ന ഇന്ത്യ ആര്‍ട്ട്‌ഫെസ്റ്റില്‍ പങ്കെടുത്തിരിക്കുകയാണ് സുറുമി. സുറുമിയുടെ 9 ചിത്രങ്ങളായിരുന്നു പ്രദര്‍ശനത്തിനുള്ളത്. ചിത്ര പ്രദര്‍ശനം തുടങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആദ്യ ചിത്രം വിറ്റുപോയിരുന്നു. അതിന്റെ സന്തോഷം സുറുമി വാപ്പച്ചിയെ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു.

Also Read:ആദ്യമായി അഭിനയിച്ച സിനിമ പെട്ടിയിലാവാന്‍ പ്രാര്‍ത്ഥിച്ചു, ഇപ്പോള്‍ സ്വന്തമായി സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നു, തുറന്നുപറഞ്ഞ് പാഷാണം ഷാജി

ലോക പ്രശസ്തയായ ഫ്രഞ്ച് ആര്‍ട്ട് ക്യുറേറ്റര്‍ മയേനറെ ശ്രദ്ധയില്‍ സുറുമിയുടെ ചിത്രങ്ങള്‍ ഉടക്കിയിരുന്നു. ചിത്രങ്ങളുടെ ഉറവിടത്തെ കുറിച്ച് തിരക്കിയ മയേന ആ ചിത്രങ്ങള്‍ സ്വന്തമാക്കുകയും ചെയ്യുകയായിരുന്നു. സുറുമി എന്ന ആര്‍ട്ടിസ്റ്റിനെ മാത്രമായിരുന്നു മയേനക്ക് അറിയാമായിരുന്നത്, അവര്‍ ഒരു സിനിമാനടന്റെ മകളാണെന്ന കാര്യം അറിയില്ലായിരുന്നു.

Advertisement