ഏറെ പ്രേക്ഷകഅഷകരുള്ള പരിപാടിയാണ് മഴവിൽ മനോരമയിലെ കിടിലൻ. വിവിധ കലകളിൽ കഴിവുതെളിയിച്ചവർ മാറ്റുരയ്ക്കുന്ന വേദിയാണ് കിടിലം റിയാലിറ്റി ഷോ. റിമി ടോമി, മുകേഷ്, നവ്യ നായർ തുടങ്ങിയവരാണ് ഈ ഷോയിലെ വിധികർത്താക്കളായി എത്തുന്നത്.
ആ ഷോയുടെ പുതിയൊരു വീഡിയോയാണ് ഇപ്പോൽ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. മത്സരാർത്ഥിയും വിധികർത്താക്കളും തമ്മിലുള്ള ജാതിവാൽ സംബന്ധിച്ച ചർച്ചയാണ് ശ്രദ്ധേയമാകുന്നത്.
‘എന്റെ പേര് ഓജസ് ഈഴവൻ, എൻ.എസ്.എസ്. കോളേജ് ഒറ്റപ്പാലം, തേർഡ് ഇയർ വിദ്യാർത്ഥിയാണ്’, എന്ന് മത്സരത്തിനെത്തിയ കലാകാരൻ പറയുമ്പോൾ ‘ഓജസ് ഈഴവൻ, അങ്ങനെ പേരിടുമോ?’ എന്നായിരുന്നു മുകേഷിന്റെ ചോദ്യം.
‘പാർവതി നായർ, പാർവതി നമ്പൂതിരി എന്നൊക്കെ ഇടാമെങ്കിൽ ഓജസ് ഈഴവൻ എന്നുമിടാം’ എന്നാണ് ഓജസ് മറുപടി നൽകുന്നത്. ഇതോടെ അങ്ങനെ ഇടാം എന്നാലും നമ്മൾ അങ്ങനെ കേട്ടിട്ടില്ല, അതുകൊണ്ട് ചോദിച്ചതാണ് എന്ന് മുകേഷ് പറയുന്നു. സ്വന്തമായിട്ട് ഇട്ടതാണല്ലേ എന്ന് നവ്യ നായരുടെ ചോദ്യം.
എന്തായാലും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചക്ക് വഴിവെച്ചിരിക്കുകയാണ്. ഓജസിനെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. കേരളത്തിൽ ഇന്നും ജാതീയമായ അപ്രമാദിത്യങ്ങളുണ്ടെന്നും സവർണ ജാതി വാലുകൾ പ്രിവിലേജാകുന്നത് അതുകൊണ്ടാണെന്നും നിരവധി പേർ ചൂണ്ടിക്കാണിക്കുന്നു.