തന്റെ കരിയറിൽ ഒരു പ്ലാനിങ് ഇല്ലാഞ്ഞതു കൊണ്ട് എങ്ങും എത്താതെ പോയ നടൻ; ആരോപണത്തിന് മറുപടിയുമായി അജ്മൽ അമീർ

63

രിയറിൽ ഒരു പ്ലാനിങ്ങും ഇല്ലാത്തതു കാരണം എങ്ങും എത്താതെ പോയ നടൻ എന്ന ആരോപണത്തിന് മറുപടിയുമായി അജ്മൽ അമീർ. സമൂഹമാധ്യമത്തിലെ സിനിഫിലെ എന്ന സിനിമാ ഗ്രൂപ്പിൽ അജ്മലിനെക്കുറിച്ച് എഴുതിയ കുറിപ്പിനു താഴെയാണ് പ്രതികരണവുമായി നടൻ തന്നെ എത്തിയത്.

തമിഴ് ചിത്രമായ ‘കോ’ വലിയ വിജയമായിട്ടും മോശം പടങ്ങളിൽ തലവച്ച് അജ്മൽ തന്റെ കരിയർ തുലച്ചെന്നായിരുന്നു ഒരു പ്രേക്ഷകൻ കുറിച്ചത്. എന്നാൽ സിനിമയേക്കാൾ ഉപരി കുടുംബത്തിനും പഠനത്തിനുമാണ് താൻ പ്രാധാന്യം കൊടുത്തതെന്നും ഇപ്പോഴും തന്നെ പിന്തുണയ്ക്കുന്ന ആളുകൾക്ക് നന്ദി പറയുന്നുവെന്നും അജ്മൽ മറുപടിയായി പറഞ്ഞു.

Advertisements

ALSO READ

ഭാര്യ വീട്ടിൽ പരമസുഖം എന്ന് പറഞ്ഞവർക്ക് വേണ്ടി വീഡിയോ സമർപ്പിച്ച് വിജയ് മാധവ്

‘തന്റെ കരിയറിൽ ഒരു പ്ലാനിങ് ഇല്ലാഞ്ഞതു കൊണ്ട് എങ്ങും എത്താതെ പോയ നടൻ – അജ്മൽ അമീർ. ‘കോ’ പോലെ ഒരു ചിത്രം പാൻ ഇന്ത്യ ലെവലിൽ റീച്ച് കിട്ടിയിട്ടും ‘ലക്കി ജോക്കേഴ്സ്’ എന്ന പടത്തിൽ പോയി തലവച്ചു. കുറച്ച് വിഷമത്തോടെയാണിത് എഴുതുന്നത്. ഇനി വരുന്ന പിശാശ് 2 ഒക്കെ ആ പഴയ പ്രതാപത്തിലേക്ക് അജ്മലിനെ തിരികെ കൊണ്ടു വരട്ടെ.’-ഇതായിരുന്നു സിനിമാഗ്രൂപ്പിൽ വന്ന കുറിപ്പ്.

അജ്മലിന്റെ മറുപടി ഇങ്ങനെ:

പ്രിയപ്പെട്ടവരെ, നിങ്ങളുടെ എല്ലാവരുടെയും കമന്റ് വായിച്ചു. നിങ്ങളുടെ കരുതലിനും പിന്തുണക്കും സ്‌നേഹത്തിനും നന്ദി. കുടുംബമാണ് എന്നും എന്റെ ഫസ്റ്റ് ചോയ്‌സ്. കുറച്ച് നല്ല സിനിമകൾ ചെയ്തുകഴിഞ്ഞ് എന്റെ പിജി പഠനം പൂർത്തിയാക്കുമെന്നും ഡോക്ടറായി തുടർന്ന് ജോലി ചെയ്യുമെന്നും ഞാൻ എന്റെ കുടുംബത്തിന് കൊടുത്ത വാക്കായിരുന്നു.

‘കോ’ ചെയ്ത ശേഷം ഞാൻ പിജി പഠനത്തിന് വേണ്ടി പോയി. അതുകൊണ്ട് ഒരുപാട് നല്ല സിനിമകൾ തമിഴിലും മലയാളത്തിലും നഷ്ടമായി. ‘കോ’ പോലൊരു വലിയ ഹിറ്റ് നൽകിയ ശേഷം ഞാൻ അപ്രത്യക്ഷനായി എന്ന് എല്ലാ സിനിമാക്കാരും മാധ്യമരംഗത്തുള്ളവരും പരാതി പറഞ്ഞിരുന്നു.

സിനിമയുടെ ചിന്തയുമായി നടന്നാൽ എനിക്ക് എന്റെ പിജി പഠനം പൂർത്തിയാക്കാൻ കഴിയില്ലായിരുന്നു. സിനിമയില്ലാതെ ഞാൻ ഒന്നുമല്ല, എന്ന് എന്റെ കുടുംബത്തെ പറഞ്ഞ് മനസിലാക്കിക്കാൻ ഞാൻ മൂന്ന് വർഷമെടുത്തു. അങ്ങനെ ‘വൈറ്റ് മാറ്റർ’ എന്ന ഹിന്ദി വെബ്‌സീരീസ് ചെയ്തുകൊണ്ട് ഞാൻ വീണ്ടും ആരംഭിച്ചു.

ALSO READ

സുഹൃത്തുക്കൾക്ക് ഇക്കാര്യം അറിയാം, അതുപോലെ അച്ഛനും അമ്മയ്ക്കും നല്ലത് പോലെ അറിയാം ; വിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് ഐശ്വര്യ ലക്ഷ്മി

ലേറ്റസ്റ്റ് റിലീസായി ഇപ്പോൾ നെട്രിക്കണ്ണും. എനിക്ക് സിനിമയിൽ പിന്തുണയൊന്നുമില്ല. ഞാൻ മാത്രം, ദൈവവും പിന്നെ എന്റെ ആദ്യ സിനിമ മുതൽ എന്നെ പിന്തുണക്കുന്ന ചില നല്ല മനുഷ്യരും. ചിലപ്പോൾ നിങ്ങളുടെയൊക്കെ പ്രാർഥന കൊണ്ടായിരിക്കും ഞാനിപ്പോൾ തുടർച്ചയായി മലയാളത്തിലും തമിഴിലും തെലുങ്കിലും സിനിമകൾ ചെയ്യുന്നുണ്ട്.

ഫെബ്രുവരി 20 മുതൽ ഞാൻ പ്രധാന കഥാപാത്രമാകുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുകയാണ്. പാൻ ഇന്ത്യ തലത്തിലായിരിക്കും ഇതിന്റെ റിലീസ്. ജോഷി സാറിന്റെ ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടുണ്ട് എന്നും അജ്മൽ പറയുന്നുണ്ട്.

Advertisement