ആരോഗ്യമുള്ള ശരീരത്തിന് ദിവസേന വ്യായാമം ചെയ്യുക ; മോഹൻലാലിന്റെ വീഡിയോ വൈറൽ

198

ശരീരത്തിന്റെ കാര്യത്തിൽ ഏറെ പ്രാധാന്യം നൽകുന്നവരാണ് സിനിമാതാരങ്ങൾ. മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാലും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല.

ശരീര ആരോഗ്യത്തിൽ ഏറെ ശ്രദ്ധ കാട്ടുന്ന നടനാണ് മോഹൻലാൽ. വ്യായാമ വീഡിയോകൾ മോഹൻലാൽ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അത്തരം വീഡിയോകൾ പലതും ഓൺലൈനിൽ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ പുതിയൊരു വർക്കൗട്ട് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ.

Advertisements

ആരോഗ്യമുള്ള ശരീരത്തിന് ദിവസേന വ്യായാമം ചെയ്യുക എന്ന കുറിപ്പോടുകൂടിയാണ് മോഹൻലാൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ALSO READ

അന്ന് അവിടെ നിന്നു ഇറങ്ങിയപ്പോളെ ഞാൻ ഉറപ്പിച്ചു ഇവളെ വിടില്ലന്ന് ; നടൻ നിരഞ്ജന്റെ കുറിപ്പ് ഏറ്റെടുത്ത് ആരാധകർ

മോഹൻലാലിനെ പ്രശംസിച്ചുകൊണ്ട് ഒട്ടേറെപ്പേരാണ് കമന്റ് നൽകിയിരിക്കുന്നത്. മോഹൻലാലിന്റെ പുതിയ വീഡിയോയും വൻ ഹിറ്റായി മാറിയിരിക്കുകയാണ് ഇപ്പോൾ.

ALSO READ

ഒന്നായതിന്റെ 11 വർഷങ്ങൾ ആഘോഷിക്കുന്നു; ഭാര്യയ്‌ക്കൊപ്പമുള്ള സെൽഫി പങ്കുവെച്ചു നിവിൻ പോളി

ദൃശ്യം 2 സിനിമയ്ക്കു വേണ്ടി മോഹൻലാൽ നടത്തിയ ട്രാൻസ്‌ഫോർമേഷൻ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഫിറ്റ്നെസ് ട്രെയിനർ ഡോ. ജെയ്‌സന്റെ നേതൃത്വത്തിലായിരുന്നു മോഹൻലാലിന്റെ പരിശീലനം.

‘ലൂസിഫറി’നു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ ജീത്തു ജോസഫിന്റെ ’12വേ മാൻ’ എന്നിവയാണ് മോഹൻലാലിന്റെ മറ്റു ചിത്രങ്ങൾ. സ്വന്തം സംവിധാന അരങ്ങേറ്റമായ ‘ബറോസും’ മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Advertisement