തമിഴ് ടെലിവിഷന്‍ സീരിയല്‍ രംഗം ഇപ്പോള്‍ കലുഷിതമായി. ദിവ്യ ശ്രീധറും ഭര്‍ത്താവ് അര്‍ണവുമാണ് ചര്‍ച്ചയില്‍ നിറഞ്ഞി നില്‍ക്കുന്നത്. സീരിയല്‍ നടനായ ഭര്‍ത്താവ് അതേ സീരിയലിലെ നായികയായ അന്‍ഷിത അഞ്ചിയുമായി പ്രണയത്തിലാണെന്നും അത് ചോദ്യംചെയ്തതിന് നടി ആക്ര മി ച്ചു എന്നുമാണ് ഭാര്യയായ ദിവ്യ ആരോപിച്ചിരുന്നത്. ഇക്കാര്യം പറഞ്ഞ് ദിവ്യ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞിരുന്നു.
സീരിയല്‍ ലോകത്തു തന്നെയുള്ള ദിവ്യ ശ്രീധരും അര്‍ണവ് (മുഹമ്മദും) പ്രണയിച്ചാണ് വിവാഹം ചെയ്തത്. അര്‍ണവിനെ വിവാഹം ചെയ്യാന്‍ വേണ്ടി ദിവ്യ മുസ്ലീം മതം സ്വീകരിച്ചിരുന്നു. തുടര്‍ന്ന് രഹസ്യമായി വിവാഹം നടത്തുകയായിരുന്നു. ഇപ്പോള്‍ ദിവ്യ ഗര്‍ഭിണിയുമാണ്. ഇതിനിടെയാണ് തന്റെ ഭര്‍ത്താവ് അര്‍ണവ് അന്‍ഷിത എന്ന നടിയുമായി പ്രണയത്തിലാണെന്നും അവര്‍ മുസ്ലിം ആയതിനാല്‍ ഗര്‍ഭം അലസിപ്പിച്ച് തന്നെ ഒഴിവാക്കി അന്‍ഷിതയെ വിവാഹം ചെയ്യാനാണ് പദ്ധതിയെന്നും ദിവ്യ ആരോപിക്കുന്നുണ്ട്.
അതേസയം, ആരോപണ വിധേയയായ അന്‍ഷിതയെ മലയാളികള്‍ക്കും ഏറെ സുപരിചിതമാണ്. ഏഷ്യാനൈറ്റിലെ ഹിറ്റ് സീരിയലായ ‘കൂടെവിടെ’ എന്ന പരമ്പരയിലെ പ്രധാനതാരമാണ് സൂര്യ. ഈ കഥാപാത്രത്തെ അന്‍ഷിതയാണ് അവതരിപ്പിക്കുന്നത്. ഇപ്പോള്‍ തമിഴിലെ പ്രധാന സീരിയിലായ ‘ചെല്ലമ്മ’യില്‍ താരം അഭിനയിക്കുകയാണ് താരം.
ദിവ്യയുടെ ആരോപണം വന്നതോടെ സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്ന താരം അക്കൗണ്ട് എല്ലാം പ്രൈവറ്റാക്കിയിരുന്നു. ഇതിനിടെ ദിവ്യയോടും അര്‍ണബിനോടും കോണ്‍ഫറന്‍സ് കോളില്‍ വിളിച്ച് അന്‍ഷിത സംസാരിക്കുന്ന ഓഡിയോ ക്ലിപ്പും ഇതിനിടെ പുറത്തെത്തിയതും വിവാദമായിരുന്നു. ഇപ്പോഴിതാ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഭര്‍ത്താവ് അര്‍ണവിനെക്കുറിച്ച് ഇപ്പോള്‍ തുറന്നു പറയുകയാണ് ദിവ്യ.
അര്‍ണവിന്റെ പെരുമാറ്റം മോശമാണ്. പരാതി നല്‍കിയതോടെ തമിഴ്‌നാട്ടിലേയും കര്‍ണാടകയിലേയും വനിതാ കമ്മീഷനുകള്‍ തന്നോട് സംസാരിച്ചിരുന്നു. ഇപ്പോള്‍ താന്‍ ഒറ്റയ്ക്കല്ല എന്ന തോന്നലുണ്ട്. പ്രശ്നം രൂക്ഷമായ സമയത്ത് അര്‍ണവ് തന്നോട് ഇത് എന്റെ നാടാണെന്നും നീ കര്‍ണാടകയില്‍ നിന്ന് വന്ന പെണ്ണാണെന്നുമൊക്കെ പറഞ്ഞിരുന്നു. നിനക്ക് എന്തുചെയ്യാനാകുമെന്നാണ് ചോദിച്ചത് ചോദിച്ചിരുന്നു. എന്റെ ഭാഗത്തു സത്യമുള്ളതു കൊണ്ടാണ് ഈ നാട്ടില്‍ ഇത്ര പിന്തുണ ലഭിക്കുന്നതെന്നും ദിവ്യ പറയുന്നു..
അര്‍ണവ് ഒരുപാട് അവഗണിച്ചു. എങ്കിലും താന്‍ അവനെ മിസ് ചെയ്യുന്നുണ്ട് ഇപ്പോള്‍. വീട്ടിലായിരുന്നപ്പോള്‍ മിണ്ടാനായി അവന്റെ കാലു വരെ ഞാന്‍ പിടിച്ചു. എന്നെ ഫോണിലും വാട്സ്ആപ്പിലുമൊക്കെ ബ്ലോക്ക് ചെയ്തു. എങ്കിലും എനിക്ക് എന്റെ പഴയ അര്‍ണവായി തിരിച്ചു വേണം. ഇതുപോല ഒരു അവഗണനയോ പ്രശ്നമോ ഒന്നും ഇതുവരെ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ലെന്നും ഒരു ഫോട്ടോ പങ്കുവെച്ചതിനാണോ ഈ ശിക്ഷയായിട്ടാണോ ഇങ്ങനെ ചെയ്യുന്നതെന്നും ദിവ്യ പറയുന്നു.
അര്‍ണവിനോടുള്ള സ്‌നേഹം കാരണമാണ് ഈ പോരാട്ടം. തിരിച്ചുവേണം ആ അര്‍ണവിനെ, അവന് വേണ്ടി ഞാന്‍ മതം മാറി. ഇത്രയും റിസ്‌ക് എടുത്ത് കല്യാണം കഴിക്കുകയും ഇപ്പോള്‍ ഞാന്‍ ഗര്‍ഭിണിയുമായ്. ഈ ഫൈ റ്റ് എല്ലാം അര്‍ണവിനൊപ്പമുള്ള ജീവിതത്തിന് വേണ്ടിയാണ്.
ചാനലുകളോട് അര്‍ണവ് സംസാരിക്കുന്ന സമയമുണ്ടെങ്കില്‍ തന്നോട് സംസാരിച്ചിരുന്നെങ്കില്‍ പ്രശ്‌നം പരിഹരിച്ചേനെ. ഞാന്‍ വരുന്നതിനു മുന്‍പ് അര്‍ണബിന് ഒരു പെണ്ണുണ്ടായിരുന്നു. തന്നോട് പ്രണയത്തിലായ സമയത്ത് അര്‍ണബ് വളരെ സത്യ സന്ധനുമായിരുന്നു.
ഇപ്പോള്‍ പലരും പല കഥകള്‍ പറയുമ്പോഴാണ് അര്‍ണവ് പ്ലേ ബോയ് ആയിരുന്നെന്നും ഇത്തരത്തിലുള്ള ഒരാളോടൊപ്പമാണ് താന്‍ ജീവിച്ചതെന്ന് അറിഞ്ഞതെന്നും ദിവ്യ പറയുന്നു.