ഇങ്ങനൊരു സാഹസത്തിന് ആരും മുതിരില്ല, നീന്തല്‍ അറിയാത്ത അന്‍ഷിത എന്നെ വിശ്വസിച്ചാണ് വെള്ളത്തിലേക്ക് ചാടിയത്, പ്രശ്‌നങ്ങള്‍ക്കിടയിലും അന്‍ഷിതയെ വാനോളം പുകഴ്ത്തി അര്‍ണവ്

440

ടെിലിവിഷന്‍ സീരിയല്‍ ആരാധകരായ മലയാളി കുടുംബ പ്രേക്ഷകര്‍ക്കായി നിരന്തരം ജനപ്രിയ സീരിയലുകള്‍ സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് ചാനലില്‍ 2021 ല്‍ സംപ്രേക്ഷണം ആരംഭിച്ച് ഏറെ പ്രേക്ഷക പ്രീതി നേടിയെടുത്ത പരമ്പരയാണ് കൂടെവിടെ എന്ന സീരിയല്‍.

പ്രധാന കഥാപാത്രമായ സൂര്യ എന്ന പെണ്‍കുട്ടി പഠിക്കാനായി നടത്തുന്ന പ്രയത്‌നങ്ങളും പോരാട്ടങ്ങളും സീരിയലില്‍ വിശദീകരിക്കുന്നു. കുടുംബ ബന്ധങ്ങളുടെ തീഷ്ണതയും സീരിയലിന്റെ പ്രമേയത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. പ്രമുഖ മോഡലും നടിയുമായ അന്‍ഷിതയാണ് സൂര്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Advertisements

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അന്‍ഷിത. താരം പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റുകളും വളരെ പെട്ടന്നാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടാറുള്ളത്. അതേ സമയം ഇതോടൊപ്പം തന്നെ ഒരു തമിഴ് പരമ്പരയിലും താരം അഭിനയിച്ച് തുടങ്ങിയിരുന്നു.

Also Read: എനിക്ക് തടി കൂടുതലാണ്, അതിന്റെ പേരിൽ എന്തിനാണ് പരിഹസിക്കുന്നതെന്ന് ടൈറ്റാനിക്കിലെ ജാക്കിന്റെ സ്വന്തം റോസ്‌

അന്‍ഷിതയുടെ ആദ്യത്തെ തമിഴ് സീരിയല്‍ ആണ് ഇത്. ചെല്ലമ്മ എന്നാണ് ഈ പരമ്പരയുടെ പേര്. നടി ഈ പരമ്പരയില്‍ അഭിനയിക്കുന്നതിനിടെ ഷൂട്ടിംഗ് സെറ്റില്‍ ചില പ്രശ്നങ്ങള്‍ നടന്നിരുന്നു. പരമ്പരയില്‍ നായകനായി അന്‍ഷിതയ്ക്ക് ഒപ്പം അഭിനയിക്കുന്ന നടന്‍ അര്‍ണവിന്റെ ഭാര്യ നടിക്കു നേരെ ഗുരുതര ആരോപണവുമായി രംഗത്ത് എത്തുക ആയിരുന്നു. തന്റെ ഭര്‍ത്താവുമായി അന്‍ഷിത പ്രണയത്തില്‍ ആണെന്നായിരുന്നു ഇവര്‍ പറഞ്ഞത്.

ഈ സംഭവം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇതില്‍ ഇതുവരെ താരം പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ചെല്ലമ്മ സീരിയല്‍ ഷൂട്ടിനിടയിലെ പ്രധാന രംഗത്തെക്കുറിച്ചുള്ള അന്‍ഷിതയുടെയും അര്‍ണവിന്റെയും പോസ്റ്റാണ്.

Also Read: സമ്മർ ഇൻ ബത്‌ലേഹമിന് രണ്ടാം ഭാഗത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല; പറയാനുള്ളതെല്ലാം ആദ്യ ഭാഗത്തിൽ തന്നെയുണ്ടെന്ന് സിബി മലയിൽ

അന്‍ഷിതയും അര്‍ണവും ഒന്നിച്ച് വെള്ളത്തിലേക്ക് ചാടുന്ന സീനാണിത്. അന്‍ഷിതയ്ക്ക് നീന്തല്‍ അറിയില്ലെന്നും തനിക്ക് അറിയാമെന്നും തന്നെ വിശ്വസിച്ചാണ് അന്‍ഷിത വെള്ളത്തിലേക്ക് എടുത്തുചാടിയതെന്നും അര്‍ണവ് പറയുന്നു. ശരിക്കും അന്‍ഷിതയെ അഭിനന്ദിക്കേണ്ട കാര്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തിലൊരു സാഹസത്തിന് ആരും മുതിരില്ലെന്നും കൃത്യമായ സുരക്ഷാസംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തങ്ങള്‍ ഈ സീന്‍ ചെയ്തതെന്നും അര്‍ണവ് പറയുന്നു. ഇങ്ങനെയൊരു സാഹസത്തിന് ആരും മുതിരരുതെന്നും അര്‍ണവ് കൂട്ടിച്ചേര്‍ത്തു.

Advertisement