അർജുൻ പിടിവാശിക്കാരൻ; വഴക്കിട്ട് ബ്രേക്കപ്പ് ആയി; കരഞ്ഞ് തീർത്തെങ്കിലും ഡിപ്രഷനിൽ ആയ അനുഭവം പറഞ്ഞ് ദുർഗ കൃഷ്ണ

10069

സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും മലയാളികളുടെ ഇഷ്ട താരങ്ങളുടെ പട്ടികയിലേയ്ക്ക് കയറി കൂടിയ താരമാണ് നടി ദുർഗ കൃഷ്ണ. 2017ൽ പ്രദർശനത്തിനെത്തിയ വിമാനം എന്ന ചിത്രത്തിലൂടെയാണ് ദുർഗ അഭിനയ ലോകത്തേയ്ക്ക് എത്തിയത്. എം പ്രദീപ് നായർ സംവിധാനം നിർവ്വഹിച്ച ചിത്രത്തിൽ പൃഥ്വിരാജായിരുന്നു നായകൻ.

നാട്ടിൻപുറത്തുകാരിയായ പെൺകുട്ടിയായാണ് ചിത്രത്തിൽ ദുർഗ എത്തിയത്. ഓഡിഷനിലൂടെയാണ് ദുർഗയെ വിമാനത്തിലെ നായികയായി തിരഞ്ഞെടുത്തത്. പിന്നീടങ്ങോട്ട് നിമിഷ നേരംകൊണ്ടാണ് നടി മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. നടിക്ക് പുറമെ, നല്ലൊരു നർത്തകി കൂടിയാണ് ദുർഗ. പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിംഗ് ഫിഷ് തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു കഴിഞ്ഞു.

Advertisements

മോഹൻലാൽ നായകനായി എത്തുന്ന റാം ആണ് ദുർഗയുടെ ഏറ്റവും പുതിയ ചിത്രം, അടുത്തിടെ ഏറെ വിമർശനങ്ങളും സൈബർ ആക്രമണവും നേരിട്ട നടിയാണ് ദുർഗ. നടൻ കൃഷ്ണശങ്കറുമായുള്ള ഇന്റിമേറ്റ് രംഗങ്ങൾ പുറത്ത് വന്നതോടെയാണ് നടി സൈബർ ആക്രമണത്തിന് ഇരയായത്. കുടുക്ക് എന്ന ചിത്രത്തിലെ ലിപ് ലോക്ക് സീനുകളുടെ പേരിലാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ പലതവണ വിശദീകരണവുമായി രംഗത്തുവന്നിരുന്നു നടി ദുർഗ. ഈ സീനിന്റെ പേരിൽ താരത്തിന്റെ ഭർത്താവിന് പോലും സൈബർ ആ ക്ര മ ണം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതിനെയെല്ലാം ശക്തമായി തന്നെ ഇരുവരും നേരിട്ടു. ഇപ്പോഴിതാ ബ്രേക്കപ്പ് വരെ എത്തിയ തങ്ങളുടെ ബന്ധത്തെ കുറിച്ച് റെഡ് കാർപെറ്റ് ഷോയിൽ ദുർഗയും അർജുനും തുറന്നുപറയുകയാണ്.

ALSO READ- എന്തിനാണ് ഇങ്ങനെ നുണ പറയുന്നത്, ഒരാൾക്ക് ഇത്രയും നുണ പറയാനും അതിൽ മോശമൊന്നും തോന്നാതിരിക്കാനും സാധിക്കുന്നത് എങ്ങനെ: പൊട്ടിത്തെറിച്ച് വരദ

ഇരുവരും പ്രണയിക്കുന്ന സമയത്ത് ബ്രേക്ക് ആയി പിരിയുന്ന ഘട്ടം വരെ എത്തിയിരുന്നു എന്ന് ദുർഗ്ഗ പറയുന്നു. പക്ഷെ പിരിഞ്ഞില്ല, കൂടുതൽ അടുത്തു, വിവാഹിതരായി ഇവിടെ വരെ വന്ന് നിൽക്കുന്നുവെന്നാണ് താരം പറയുന്നത്. ഞങ്ങൾക്കിടയിൽ അടിപിടി ബഹളം ഒക്കെ സ്വാഭാവികമാണ്. അതിനിടയിലാണ് ഒരു അടി കൂടൽ ബ്രേക്കപ്പ് വരെ പോയത്.

സംഭവം എന്താണെന്നു വച്ചാൽ, ഞങ്ങൾ തമ്മിൽ ഭയങ്കരമായ വഴക്ക് നടന്നു. അതിന് ശേഷം ഏട്ടൻ എന്നെ മൈന്റ് ചെയ്യുന്നതേയില്ല. ഒരു രക്ഷയും ഇല്ലാതായപ്പോൾ, എന്തെങ്കിലും ഒന്ന് പ്രതികരിക്കട്ടെ എന്ന് കരുതി ബ്രേക്കപ് ആവാം എന്ന് പറഞ്ഞ് ഞാൻ മെസേജ് അയച്ചു. ആഗസ്റ്റ് പതിനാലാം തിയതി രാത്രി ഒരുപാട് വൈകിയാണ് ‘ലെറ്റ്സ് ബ്രേക്കപ്പ്’ എന്ന് പറഞ്ഞുകൊണ്ട് ഞാൻ മെസേജ് അയച്ചത്.

ALSO READ- ഒളിച്ചോടിയിട്ട് കാമുകൻ തിരിച്ച് വീട്ടിൽ പോയി, വീട്ടുകാർ കാമുകനെ മാറ്റി, പക്ഷേ കാമുകന്റെ വീട്ടിൽ സത്യാഗ്രഹമിരുന്ന് താൻ കല്യാണം നടത്തി; ഷീന സന്തോഷിന്റെ പ്രണയം വിജയിച്ചത് ഇങ്ങനെ

എന്നാൽ, റിപ്ലേ വരുന്നത് കാത്ത് ഞാൻ കുറേ നേരം ഇരുന്നു. പക്ഷെ അന്ന് രാത്രി വന്നില്ല. പിറ്റേന്ന് രാവിലെ റിപ്ലേ വന്നു, ‘ലെറ്റ്സ് ബ്രേക്കപ്പ്, ഹാപ്പി ഇന്റിപെന്റൻസ് ഡേ’ എന്ന്. ഞാൻ അങ്ങ് തകർന്നു പോയി. ബന്ധം വേർപിരിയണം എന്ന് പുള്ളിക്കാരനും ആഗ്രഹിച്ചത് പോലെയാണ് എനിക്ക് തോന്നിയത്.

ഒടുവിൽ ഞാൻ നമ്പർ ബ്ലോക്ക് ചെയ്തു. പക്ഷെ പിന്നെ ഞാൻ ഡിപ്രഷനിലായി. എനിക്ക് തീരെ പറ്റുന്നില്ലായിരുന്നു. പിറ്റേന്ന് രാവിലെ അനിയനെയും വിളിച്ച് ട്രിപ്പ് എന്ന് പറഞ്ഞ് ഇറങ്ങി അവിടെ പോയി കരഞ്ഞു തീർത്തു. അവസാനം ദുർഗ തന്നെ മുൻകൈയെയടുത്ത് സോറി പറയുകയായിരുന്നു. അർജുൻ കാണുന്നത് പോലെയല്ല, ഭയങ്കര പിടിവാശിയാണെന്നാണ് ദുർഗ പറയുന്നത്.

Advertisement