മലയാള സിനിമാ ലോകത്തേക്ക് ഈയടുത്ത് ചുവടുവെച്ച് മികച്ച കഥാപാത്രങ്ങള്‍ കൊണ്ട് ഞെട്ടിക്കുന്ന താരമാവുകയാണ് അര്‍ജുന്‍ രാധാകൃഷ്ണന്‍. മലയാളത്തില്‍ ഇതുവരെ ചെയ്തിരിരിക്കുന്നത് മൂന്ന് ചിത്രങ്ങള്‍ മാത്രമാണ്. എങ്കിലും സുപരിചിതനായ നടനായി പ്രേക്ഷക ഹൃദയത്തില്‍ ചേക്കേറിയിരിക്കുകയാണ് അര്‍ജുന്‍ രാധാകൃഷ്ണന്‍ എന്ന പേര്.
പടയിലെ കളക്ടര്‍ അജയ് ശ്രീപദ് ഡാങ്കേ എന്ന ബ്യൂറോക്രാറ്റായും ഡിയര്‍ ഫ്രണ്ടിലെ വഞ്ചിക്കപ്പെട്ട ശ്യാമായും വന്ന അര്‍ജുന്‍ അന്നുതൊട്ടേ മലയാള സിനിമാ ലോകം നോട്ട് ചെയ്ത താരമായി വളര്‍ന്നിരുന്നു. ഈ രണ്ടു കഥാപാത്രങ്ങളും രണ്ട് തലത്തില്‍ നില്‍ക്കുന്ന കഥാപാത്രങ്ങള്‍.
ചെറിയ സിനിമകളാണെങ്കിലും ആ കഥാപാത്രങ്ങളുടെ ഡെപ്ത്തും സ്വഭാവവും അറിഞ്ഞാണ് അര്‍ജുന്‍ രാധാകൃഷ്ണന്‍ ചെയ്തു വെച്ചത്. 2017 മുതല്‍ തന്നെ വിവിധ ഹിന്ദി സിനിമാ-സീരിസുകളില്‍ അഭിനയിച്ച അര്‍ജുന്‍ തന്റെ പ്രൊഫഷണല്‍ വഴക്കം ഈ കഥാപാത്രങ്ങളില്‍ എടുത്തുകാണിച്ചിരുന്നു.
അര്‍ജുന്‍ രാധാകൃഷ്ണന്റെ ഏറ്റവും പുതിയ ചിത്രം കണ്ണൂര്‍ സ്‌ക്വാഡാണ്. ഇതിലും ഞെട്ടിക്കുന്ന കഥാപാത്രമായാണ് അര്‍ജുന്‍ രാധാകൃഷ്ണന്‍ മാറു്‌നനത്. ട്രെയ്ലറിലൂടെയോ പോസ്റ്ററിലൂടെയോ പുറത്ത് വിടാത്ത കഥാപാത്രമാണ് അര്‍ജുന്‍ രാധാകൃഷ്ണന്റെ അമീര്‍. അതിനാല്‍ തന്നെ സിനിമ കാണുന്നവര്‍ക്ക് അര്‍ജുന്‍ ഒരു സര്‍പ്രൈസായിരുന്നെന്ന് തന്നെ പറയാം.
അര്‍ജുന്‍ രാധാകൃഷ്ണന്റെ മുന്‍ചിത്രങ്ങളായ ഡിയര്‍ ഫ്രണ്ടിലേയും പടയിലേയും കഥാപാത്രങ്ങളില്‍ നിന്നും ബഹുദൂരം മാറിനില്‍ക്കുന്ന കഥാപാത്രമാണ് കണ്ണൂര്‍ സ്‌ക്വാഡിലെ അമീര്‍. ഈ ചിത്രത്തിലെ കഥാപാത്രവുമായി മറ്റ് കഥാപാത്രങ്ങളെ തുലനം ചെയ്യാന്‍ പോലുമാവില്ല അമീറിന്.
ALSO READ- അന്ന് ആ പാട്ടും ബഹളവും കേട്ട് ഒരുപാട് കരഞ്ഞിരുന്നു;കിട്ടിയ സമ്മാനങ്ങള്‍ എടുത്തുവെച്ച വീടിന്റെ ഭാഗം തന്നെ ഇടിഞ്ഞു പോയി; ദു രി ത ജീവിതം പറഞ്ഞ് സൗമ്യ
ചിത്രത്തിലെ ബുദ്ധിമാനായ ക്രിമിനലാണ് അമീര്‍. സഹോദരനായ സുള്‍ഫി ഫാമിലി സെന്റിമെന്റ്സില്‍ വീഴുമ്പോഴും അത് പൊലീസിന് തങ്ങളിലേക്കുള്ള കച്ചിത്തുരുമ്പാവുമെന്ന് അമീറിന് അറിയാമായിരുന്നു.
അര്‍ജുന്‍ രാധാകൃഷ്ണന്റെ ഈ കഥാപാത്രത്തെ പണത്തിനോടുള്ള ആര്‍ത്തി മാത്രമാണ് അയാളെ മുന്നോട്ട് നയിക്കുന്നത്. അഗ്രസീവും സുപ്പീരിയര്‍ നേച്ചറുമാണ് ഈ കഥാപാത്രത്തിന്. ഈ രണ്ട് ഘടകങ്ങളും അനായാസും അര്‍ജുന്റെ പ്രകടനത്തിലേക്ക് വന്നിട്ടുമുണ്ട്.
ആരാധകര്‍ക്ക് പ്രതീക്ഷ വെക്കാവുന്ന നടനാണ് അര്‍ജുനെന്ന് ഇതിനോടകം തന്നെ അദ്ദേഹം തെളിയിച്ചതാണ്. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് സീനിയര്‍ താരങ്ങളെ പോലും ഞെട്ടിക്കുന്ന വിധമാണ്.