സ്വന്തം അമ്മ മരി ച്ചപ്പോള്‍ പോലും അച്ഛനെ തേടി വന്നില്ല; എന്നാല്‍ ഏറെ വെറുത്ത രണ്ടാനമ്മ ശ്രീദേവി മരിച്ചപ്പോള്‍ സഹോദരിമാര്‍ക്ക് താങ്ങായി അര്‍ജുന്‍ എത്തി; ഇപ്പോള്‍ ഞങ്ങള്‍ നല്ല സ്‌നേഹത്തിലാണ് എന്ന് ബോണി

3540

ഇന്ത്യന്‍ സിനിമയിലെ മൂടിചൂടാമന്നയായിരുന്നു താരറാണി ശ്രീദേവി. എന്നാല്‍ ശ്രീദേവിയുടെ അപ്രതീക്ഷിത വിയഗം സിനിമലോകത്തെ ഒന്നടങ്കം ദു:ഖത്തിലാക്കിയിരുന്നു. 2018 ഫെബ്രുവരി 24ന് ദുബായിലാണ് ശ്രീദേവി അന്തരിച്ചത്. 56 വയസ്സായിരുന്നു താരത്തിന്. ബാലതാരമായി തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ശ്രീദേവി പിന്നീട് ബോളിവുഡിലും താര സുന്ദരി പട്ടം സ്വന്തമാക്കി. ഇന്നും ആ താര പദവിയില്‍ കൈവെയ്ക്കാന്‍ ആര്‍ക്കും ആയിട്ടില്ലെന്നാണ് ആരാധകരുടെ പക്ഷം.

ശ്രീദേവിക്ക് പകരം ശ്രീദേവി മാത്രമേ ഉള്ളൂ എന്നാണ് സിനിമാ ലോകം പറയുന്നത്. 90 കളില്‍ പല പുരുഷ താരങ്ങളേക്കാള്‍ കൂടുതല്‍ പ്രതിഫലം, താരമൂല്യം, ബോക്സ് ഓഫീസ് വിജയം തുടങ്ങിയവ അവകാശപ്പെടാനുണ്ടായിരുന്ന ശ്രീദേവിക്ക് ഇന്ത്യന്‍ സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന ഖ്യാതിയും സ്വന്തമാക്കാനായിട്ടുണ്ട്.

Advertisements

ശ്രീദേവി തെന്നിന്ത്യയിലും ബോളിവുഡിലും ഒരേപോലെ വിജയം വരിച്ച താരമാണ്. നടിയുടെ ഈ ഖ്യാതി മറ്റൊരു നടിക്കും ഇതുവരെ ലഭിച്ചിട്ടില്ല. ശ്രീദേവിയുടെ രണ്ട് പെണ്‍മക്കളായ ജാന്‍വി കപൂറും ഖുശി കപൂറും ഇന്ന് ബോളിവുഡ് നടിമാരാണ്. ഖുശി കപൂറിന്റെ ആദ്യ സിനിമ റിലീസിന് ഒരുങ്ങുന്നതേ ഉള്ളൂ. ജാന്‍വി കപൂര്‍ ഇതിനകം ബോളിവുഡിലെ മുന്‍നിര യുവ നായികയായി മാറിക്കഴിഞ്ഞു. ഗുഡ് ലക്ക് ജെറി എന്ന് നടിയുടെ ഏറ്റവും പുതിയ സിനിമ മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടിയത്.

ALSO READ- ആശുപത്രിയില്‍ ചെലവഴിച്ച കഴിഞ്ഞ ഓണത്തിന് പകരം വീട്ടി ഇത്തവണ ഓണം കെങ്കേമമാക്കി പാച്ചു! വിശേഷങ്ങള്‍ പങ്കുവെച്ച് ഡിംപിള്‍

ശ്രീദേവിയുടെ സിനിമാ ജീവിതംപോലെ തന്നെ ഏറെ ചര്‍ച്ചയായ ഒന്നാണ് അവരുടെ വ്യക്തി ജീവിതം. നിരവധി പ്രണയങ്ങളും ഗോസിപ്പുകളും ശ്രീദേവിയെ ചുറ്റി എക്കാലത്തും ഉണ്ടായിരുന്നു. ഏറ്റവും ഒടുവിലത്തെ പ്രണയം വിവാഹിതനും രണ്ട് മക്കളുടെ പിതാവുമായ നിര്‍മാതാവ് ബോണി കപൂറുമായിട്ടായിരുന്നു. പിന്നീട് ഇരുവരും വിവാഹ ബന്ധത്തിലേക്ക് കടക്കുകയും ചെയ്തു.

ശ്രീദേവിയുടെ വിയോഗത്തിന് ശേഷം താരത്തിന്റെ ഓര്‍മകളില്‍ ജീവിക്കുന്ന ഭര്‍ത്താവ് ബോണി കപൂര്‍ ഇപ്പോള്‍ തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ശ്രീദേവിയുടെ സിനിമകള്‍ കൊണ്ടുതന്നെയാണ് അവര്‍ എന്റെ ഉള്ളില്‍ ഒരു തീയായി കത്തി കയറിയത്. അങ്ങനെ ഞാന്‍ അവരെ എല്ലാം മറന്ന് പ്രണയിക്കാന്‍ തുടങ്ങി, അവരെ കാണാന്‍ ഞാന്‍ ചെന്നൈയിലേക്ക് പോയെന്ന് ബോണി ഓര്‍്‌ത്തെടുക്കുന്നു,

ALSO READ- ഗുണ്ടിനെ പോലെയുള്ള നിങ്ങളെ വിവാഹം ചെയ്തത് പണം കണ്ടിട്ടല്ലേ? മഹാലക്ഷ്മിയേയും രവീന്ദ്രറിനേയും പരിഹസിച്ച് അവതാരകന്‍; ഈ ശരീരം കൊണ്ട് എന്തും ചെയ്യുമെന്ന് തിരിച്ചടിച്ച് രവീന്ദ്രര്‍

ശ്രീദേവി ആ കാലത്ത് സിനിമ രംഗത്ത് ഏറെ തിരക്കുള്ള ഒരു അഭിനേത്രിയായിരുന്നു. ശ്രീദേവിയെ കാണുമ്പോഴെല്ലാം അവര്‍ക്ക് ചുറ്റും ഒരു പ്രഭാ വലയം ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. അവര്‍ക്ക് പുറകെ ഏകദേശം പന്ത്രണ്ട് വര്‍ഷത്തോളം ഞാന്‍ അലഞ്ഞു. ഒടുവില്‍ ശ്രീദേവിക്കും അവരുടെ അമ്മക്കും ബാക്കി കൂടെ ഉള്ള എല്ലാവര്‍ക്കുമായി ഞാന്‍ ഒരു വിരുന്ന് ഒരുക്കി, പക്ഷെ ആ സമയത്ത് സുഖമില്ലാതിരുന്നത് കൊണ്ട് ശ്രീദേവിയുടെ അമ്മ കൂടെ വന്നില്ല. അങ്ങനെ ഞാനാണ് അവരെ കൊണ്ടുപോയതും തിരികെ കൊണ്ടുവിട്ടതും, ആ സമയത്ത് ഞാന്‍ ശ്രീദേവിയോട് എന്റെ ഇഷ്ടം പറയുകയായിരുന്നു എന്ന് ബോണി പറയുന്നു.

പക്ഷെ, അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട് ഒന്നും പ്രതികരിക്കാതെ അവള്‍ വീട്ടിലേക്ക് നടന്ന് പോയി. പിന്നീടുള്ള എട്ട് മാസം എന്നോട് അകലം പാലിക്കുകയും മിണ്ടാതിരിക്കുകയും ചെയ്തു. പക്ഷെ അതുകൊണ്ടെന്നും എന്റെ ഉളിലെ സ്‌നേഹം വിട്ടുപോകുന്നുണ്ടായിരുന്നില്ല. ഒടുവില്‍ എന്റെ സ്‌നേഹത്തിന് മുന്നില്‍ അവള്‍ തോറ്റെന്നും ഇന്നിപ്പോള്‍ എനക്കും മക്കള്‍ക്കും കൂട്ടായിട്ടുള്ളത് അവള്‍ ഉണ്ടാക്കി വെച്ച സല്‍പ്പേരും നല്ല ഓര്‍മകളുമാണെന്നുമം ബോണി പറയുന്നു.

ശ്രീേേദവി പോയതിന് ശേഷം ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായി. എന്റെ ആദ്യ ബന്ധത്തിലെ മക്കള്‍ ഇപ്പോള്‍ ഞങ്ങളുമായി നല്ല ബന്ധത്തിലാണ്. അര്‍ജുനും അന്‍ഷുലയും ജാന്‍വിയേയും ഖുശിയേയും അംഗീകരിച്ചു എന്നതാണ് ഏറെ ആശ്വാസം നല്‍കുന്ന ഒരു കാര്യം. മകന്‍ അര്‍ജുനു ശ്രീദേവിയോട് വെറുപ്പായിരുന്നെന്നും ബോണി തുറന്നു പറയുന്നു.

ബോണി കപൂര്‍ ആദ്യ ഭാര്യ മോനയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് ശ്രീദേവിയെ വിവാഹം ചെയ്തത്. മകന്‍ അര്‍ജുന് അന്ന് പതിനൊന്ന് വയസ് മാത്രമായിരുന്നു പ്രായം. അര്‍ജുന്‍ പക്ഷെ ഒരിക്കലും ശ്രീദേവിയെ തന്റെ രണ്ടാനമ്മയായി കാണാന്‍ ഇഷ്ടപെട്ടില്ല. അവന് ശ്രീദേവിയോട് വെറുപ്പായിരുന്നു. പിന്നീട് സ്വന്തം അമ്മ മരിച്ചപ്പോഴും അച്ഛനെ തേടി അര്‍ജുന്‍ വന്നിരുന്നില്ല. എന്നാല്‍ ശ്രീദേവി മരിച്ചപ്പോള്‍ മക്കളായ ജാന്‍വിയേയും ഖുശിയേയും ആശ്വസിപ്പിക്കാന്‍ അര്‍ജുന്‍ ഓടിയെത്തുകയായിരുന്നു. ഇപ്പോള്‍ ഇവര്‍ എല്ലാവരും ഒരു കുടുംബമായി കഴിയുകയാണ്.

Advertisement