ഭര്‍ത്താവ് ചെയ്യുന്ന ആദ്യ ടാറ്റൂ, സൗഭാഗ്യയ്ക്ക് ടാറ്റൂ ചെയ്ത് അര്‍ജുന്‍ സോമശേഖര്‍, അടിപൊളിയെന്ന് ആരാധകര്‍

122

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരാണ് നടി താര കല്യാണും മകള്‍ സൗഭാഗ്യയും. ഒരു അമ്മ- മകള്‍ എന്നതിലുപരി സുഹൃത്തുക്കളെ പോലെയാണ് ഇരുവരും കഴിയുന്നത്. തര കല്യാണ്‍ സിനിമയിലും സീരിയലുമായി തിരക്കിലാണ്, മകള്‍ സൗഭാഗ്യ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ്.

Advertisements

സൗഭാഗ്യയുടെ ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖറും സോഷ്യല്‍മീഡിയയിലെ താരമാണ്. ഡാന്‍സും പാട്ടുമൊക്കെയായി ഇരുവരും തകര്‍ക്കുകയാണ്. ഇരുവരും തങ്ങളുടെ വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.

Also Read: പ്രണയം വീട്ടില്‍ അറിഞ്ഞപ്പോള്‍ വലിയ എതിര്‍പ്പായി, അച്ഛന്‍ മൂന്ന് ഫോണുകള്‍ തല്ലിപ്പൊട്ടിച്ചു, കാര്‍ത്തിക കണ്ണന്‍ പറയുന്നു

ഇവര്‍ പങ്കുവെക്കുന്ന വീഡിയോകളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്. ഇപ്പോഴിതാ ടാറ്റു ചെയ്യുന്ന ഒരു വീഡിയോയാണ് സൗഭാഗ്യ പങ്കുവെച്ചിരിക്കുന്നത്. അര്‍ജുനാണ് ടാറ്റൂ പ്രേമിയായ സൗഭാഗ്യയ്ക്ക് ടാറ്റു ചെയ്തുകൊടുക്കുന്നത്.

തന്റെ ഭര്‍ത്താവ് ചെയ്യുന്ന ആദ്യത്തെ ടാറ്റു എന്ന ക്യാപ്ഷനോടെയാണ് സൗഭാഗ്യ വീഡിയോ പങ്കുവെച്ചത്. വീഡിയോ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. ടാറ്റു ചെയ്തത് നന്നായിരുന്നോ എന്നും ആദ്യമായാണോ അര്‍ജുന്‍ ടാറ്റു ചെയ്യുന്നത് തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

Also Read: അന്നും ഇന്നും മലായാളി പ്രേക്ഷകന് അത് അത്ര പരിചിതമല്ല, അതുകൊണ്ട് സംഭവിച്ചതാണ്: തന്റെ ആ മോഹൻലാൽ സിനിമ പരാജയപ്പെട്ടതിന്റെ കാരണം വെളിപ്പെടുത്തി സിദ്ദിഖ്

അടിപൊളി കപ്പിള്‍ ആണെന്ന് പറഞ്ഞവരും നിരവധിയാണ്. അര്‍ജുന്‍ ചക്കപ്പഴം സീരിയയിലൂടെയും മലയാളികള്‍ക്ക് പരിചിതനാണ്. ഇടയ്ക്ക് സീരിയലില്‍ നിന്നും മാറി നിന്ന താരം അടുത്തിടെ വീണ്ടും തിരിച്ചെത്തിയിരുന്നു.

Advertisement