മിമിക്രി രംഗത്ത് നിന്നും എത്തി പിന്നീട് തമാശക്കാരനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാള സിനിമയില്‍ തിളങ്ങിയ നടനാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രി രംഗത്തും നിന്നും സിനിമയിലെത്തിയ നടന്‍ ചെറിയ വേഷങ്ങളില്‍ നിന്നാണ് തന്റെ കരിയര്‍ തുടങ്ങിത്. എന്നാല്‍ ഇപ്പോള്‍ മലയാള സിനിമയിലെ തിരക്കേറിയ നടന്മാരില്‍ ഒരാളാണ് അദ്ദേഹം.
മോഹന്‍ലാല്‍ നായകനായ ദൃശ്യത്തിലെ പൊലീസുകാരന്റെ വേഷമാണ് ഷാജോണിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. അതിനിടെ സംവിധായകന്റെ റോളിലും ഷാജോണ്‍ എത്തിയിരുന്നു. മലയാളത്തിലെ മുന്‍നിര താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് എന്നിവര്‍ക്കൊപ്പമെല്ലാം നിരവധി ചിത്രങ്ങളില്‍ എത്തിയിട്ടുള്ള താരമാണ് ഷാജോണ്‍. ദൃശ്യത്തിന് പുറമെ ലൂസിഫര്‍ എന്ന സിനിമയിലും വില്ലന്‍ വേഷത്തില്‍ തന്നെ ഷാജോണ്‍ എത്തിയിരുന്നു.
ഷാജോണിന്റെ ഒരു വെളിപ്പെടുത്തല്‍ ആണിപ്പോള്‍ പ്രേക്ഷകരെ അടക്കം ഞെട്ടിപ്പിക്കുന്നത്. ഒരു സിനിമാ ഷൂട്ടിങ്ങിനിടയില്‍ തനിക്കുണ്ടായ ഒരു ദുരനുഭവം പങ്കുവെയ്ക്കുകയാണ് താരം. ഇത് ഒരു പ്രേതാനുഭവം ആണ് എന്നാണ് ഷാജോണ്‍ തുറന്നു പറയുന്നത്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് നടന്ന സംഭവമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവം നടന്നത്. തിരുവനന്തപുരത്തുള്ള ഒരു റിസോര്‍ട്ടില്‍ വെച്ചാണ്.
അന്ന് ഷൂട്ടിങിനാി വൈകുന്നേരം ഒരു അഞ്ചുമണിയോടെയാണ് ഞങ്ങള്‍ അവിടെ എത്തുന്നത്. എത്തിയപ്പോള്‍ തന്നെ ഒരു നെഗറ്റീവ് വൈബ് ഫീല്‍ ചെയ്തിരുന്നു. അവിടെയുള്ള ഒരു കോട്ടേജിലാണ് താമസം. അതിന്റെ തൊട്ടപ്പുറത്ത് ഉള്ളത് കൊച്ചു പ്രേമന്‍ ചേട്ടന്‍ ആണ്. ആ കോട്ടേജില്‍ ഒരുപാട് സ്ത്രീകളുടെ പടങ്ങള്‍ ഉണ്ടായിരുന്നു. രാജാരവിവര്‍മ്മ ഒക്കെ വരച്ചത് പോലെ നല്ല സുന്ദരികളായ സ്ത്രീകളുടെ ചിത്രങ്ങള്‍ ആയിരുന്നു അത്. അവിടെ ഇരുന്ന് കൊച്ചു പ്രേമന്‍ ചേട്ടനുമായി സംസാരിച്ച ശേഷം എന്റെ കോട്ടേജിലേക്ക് വന്നു കിടക്കുകയായിരുന്നു.
ഉറക്കം പിടിച്ച് കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ എന്റെ അരികിലായി ഒരു സ്ത്രീ വന്നു കിടക്കുന്നത് പോലെ തോന്നി. ഭാര്യ ആയിരിക്കും എന്നാണ് അപ്പോള്‍ വിചാരിച്ചത്. അങ്ങനെ അവളെ ഞാന്‍ കെട്ടിപ്പിടിച്ചു. വെളുത്ത ഒരു സ്ത്രീയായിരുന്നു കിടന്നത്. അവരെന്നോട് ഞാന്‍ ഭാര്യ ആണ് എന്ന് കരുതിയോ? എന്ന് ചോദിച്ചതോടെയാണ് ഞാന്‍ ഞെട്ടിയത്. ആ ചോദ്യം കേട്ടതോടെ എഴുന്നേറ്റു. പിന്നെ ഒരുവിധം ആണ് അന്ന് നേരം വെളുപ്പിച്ചത് എന്ന് ഷാജോണ്‍ പറയുന്നു.
അതേസമയം, 2004ലാണ് ഷാജോണും ഡിനിയും വിവാഹിതരായത്. ഹന്ന, യോഹാന്‍ എന്ന് പേരുള്ള രണ്ടു മക്കളുണ്ട് ദമ്പതികള്‍ക്ക്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.
ഒരു ഗള്‍ഫ് പരിപാടിക്ക് ഇടയിലാണ് ഡിനിയോട് തന്റെ ഇഷ്ടം തുറന്നു പറഞ്ഞതെന്ന് ഷാജോണ്‍ പറയുന്നു. മൂന്ന് മാസത്തോളം പ്രണയിച്ച ശേഷം വിവാഹിതരാകുകയായിരുന്നു ഇരുവരും.