മലയാളം ടെലിവിഷൻ പ്രേക്ഷകരുട പ്രിയപ്പെട്ട നടിയായിരുന്നു അർച്ചന സുശീലൻ. വർഷങ്ങളായി സീരിയൽ രംഗത്ത് ഉള്ള അർച്ചന വില്ലത്തി വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറുക ആയിരുന്നു. എന്റെ മാനസപുത്രി എന്ന സീരിയലിലൂടെ മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ നടിയാണ് അർച്ചന സുശീലൻ.
സീരിയലിലെ ഗ്ലോറി എന്ന വില്ലത്തി കഥാപാത്രം അർച്ചനയ്ക്ക് കൂടുതൽ അവസരങ്ങൾ നേടി കൊടുത്തു. ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണിലും അർച്ചന പങ്കെടുത്തിരുന്നു. ഇതിലൂടെയാണ് നടിയുടെ വ്യക്തി ജീവിതം സംബന്ധിച്ചുള്ള കൂടുതൽ കാര്യങ്ങൾ പുറംലോകം അറിയുന്നത്. പാടാത്ത പൈങ്കിളി എന്ന സീരിയലിൽ ആയിരുന്നു അവസാനമായി അർച്ചന അഭിനയിച്ചിരുന്നത്. ഇതിന് ശേഷം വിവാഹിത ആവുകയും ചെയ്തു നടി.
ഇപ്പോഴിതാ സ്വകാര്യ ജീവിതത്തിലെ ഒരു വലിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് അർച്ചന. അമ്മയായ വിവരമാണ് താരം പങ്കിട്ടത്.
ഒരു ആൺകുഞ്ഞിനാൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരുന്നു, ഡിസംബർ 28 ന്, അർച്ചന സുശീലൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ആശംസകൾ അറിയിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ബിഗ്ബോസിൽ അർച്ചനയ്ക്ക് ഒപ്പമുണ്ടായിരുന്ന ബഷീർ ബഷിയും അനൂപും അടക്കമുള്ള താരങ്ങളും മറ്റ് സഹപ്രവർത്തകരും സുഹൃത്തുക്കളുമൊക്കെ ഇരുവർക്കും ആശംസകൾ നേരുന്നുണ്ട്.
ഗർഭിണിയായതിൻറെ സന്തോഷവും ബേബി ഷവർ വിശേഷങ്ങളുമെല്ലാം അർച്ചന നേരത്തെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.