മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് അർച്ചന സുശീലൻ. വില്ലത്തി കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകരുടെ ഇഷ്ട താരമായത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ‘എൻറെ മാനസപുത്രി’ എന്ന സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നിരവധി സീരിയലുകളിലും ഏതാനും സിനിമകളിലും അഭിനയിച്ചിരുന്നു. ബിഗ് ബോസ് സീസൺ ഒന്നിലെ മത്സരാർത്ഥി ആയതിന് ശേഷം കൂടുതൽ ശ്രദ്ധ നേടിയിരുന്നു.
വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ പരമ്പരയായ എന്റെ മാനസപുത്രി എന്ന സീരിയലിലൂടെയാണ് അർച്ചനാ സുശീലൻമലയാളിക്ക് സുപരിചിതയായി മാറിയത്. അർച്ചന എന്ന നടിയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ ആരാധകർ ചിന്തിക്കുന്നത് ഗ്ലോറിയെ കുറിച്ചാണ്. അന്നും ഇന്നും അർച്ചനയുടെ ട്രേഡ് മാർക്ക് കഥാപാത്രവും ഗ്ലോറിയാണ്. ഏഷ്യാനെറ്റിൽ ഏറ്റവും കൂടുതൽ എപ്പിസോഡുകൾ സംപ്രേഷണം ചെയ്ത പരമ്പരകളിൽ ഒന്നും എന്റെ മാനസപുത്രിയായിരുന്നു.
വില്ലത്തി റോളുകളിലാണ് താരം കൂടുതൽ തിളങ്ങിയത്. എന്റെ മാനസപുത്രിക്ക് ശേഷവും പിന്നീട് നിരവധിസീരിയലു കളിൽ അഭിനയിച്ചെങ്കിലും ബിഗ് ബോസ് സീസൺ ഒന്നിലെത്തിയപ്പോഴാണ് അർച്ചനയ്ക്ക് കൂടുതൽ ആരാധകരെ ലഭിച്ചത്. ബിഗ് ബോസ് ആദ്യ സീസണിലെ ഏറ്റവും ശക്തരായ മത്സരാർഥികളിൽ ഒരാളും അർച്ചനയായിരുന്നു. പക്ഷെ അവസാന അഞ്ചിൽ എത്തും മുമ്പ് അർച്ചന പുറത്തായി.
കുറച്ചുനാൾ മുമ്പാണ് അർച്ചന സുശീലൻ രണ്ടാമതും വിവാഹിതയായത്. യുഎസിൽ വെച്ച് പ്രവീൺ നായരെയാണ് വിവാഹം ചെയ്തത്. നോർത്ത് ഇന്ത്യൻ രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. അതേസമയം, വിവാഹത്തിന് മുൻപ് പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് അർച്ചന അഭിനയിച്ചിരുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയിലൽ നിന്നും പിന്മാറിയതിന് പിന്നാലെയായിരുന്നു നടിയുടെ വിവാഹം. ഇതോടെയാണ് അർച്ചന വിവാഹമോചിത ആയിരുന്നോ എന്ന കാര്യം പോലും പലരും അറിഞ്ഞത്. അമേരിക്കയിലെ ഫ്ളാറ്റിൽ അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു താരവിവാഹം.
അതേസമയം, അർച്ചന പ്രവീൺ ഇപ്പോൾ കുടുംബജീവിതം ആഘോഷിക്കുകയാണ്. ഭർത്താവിനൊപ്പമുള്ള സുന്ദര നിമിഷങ്ങളാണ് നടി പങ്കുവെച്ചിരുന്നത്. ഇതോടെവീണ്ടും തന്റെ പ്രണയത്തെ കുറിച്ച് അർച്ചനയുടെ പറഞ്ഞ പോസ്റ്റ് വൈറലാവുകയാണ്.
അർച്ചനയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്ന ഭർത്താവിന്റെ ചിത്രമാണ് നടി പുറത്ത് വിട്ടിരിക്കുന്നത്. ‘എന്നെ നിങ്ങൾ ചുംബിക്കുന്ന ഈ രീതിയാണ് വീണ്ടും പ്രണയത്തിലേക്ക് തള്ളിയിടുന്നത്’ എന്നാണ് പ്രവീണിനെ ടാഗ് ചെയ്ത് കൊണ്ട് നടി പറയുന്നത്. ഫോട്ടോ പുറത്ത് വന്നതോടെ എന്നും ഇതേ സ്നേഹത്തിൽ ജീവിക്കാൻ സാധിക്കട്ടേ എന്ന ആശംസകളാണ് ആരാധകർ പങ്കുവെച്ചത്.
അർച്ചന ഡൽഹിൽ സ്ഥിരതാമസമാക്കിയ മാർക്കറ്റിങ്ങ് ഉദ്യോഗസ്ഥൻ മനോജ് യാദവിനെ 2014ലാണ് വിവാഹം ചെയ്തത്. മലയാളം ബിഗ് ബോസ് ഷോയിൽ പങ്കെടുത്തതോടെയാണ് അർച്ചനയുടെ ജനപ്രീതി വർധിച്ചത്.