പുള്ളക്കാരന്‍ സ്റ്റാറായുടെ സെറ്റിലും പീഡനം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി അര്‍ച്ചന പദ്മിനി

244

മലയാള സിനിമയില്‍ നിന്നും മി ടൂ ആരോപണം. ഷെറിന്‍ സ്റ്റാന്‍ലി എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെ സിനിമയിലെ അണിയറ പ്രവര്‍ത്തകയും നടിയുമായ അര്‍ച്ചന പദ്മിനിയാണ് രംഗത്ത് എത്തിയത്. മമ്മൂട്ടി നായകനായ പുള്ളിക്കാരന്‍ സ്റ്റാറാ സിനിമയുടെ സെറ്റില്‍ വെച്ചാണ് പീഡനശ്രമം ഉണ്ടായത്.

Advertisements

മമ്മൂട്ടിയുടെ പുള്ളിക്കാരാന്‍ സ്റ്റാറാ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്നും തനിക്ക് ദുരനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തലുമായി അര്‍ച്ചന പത്മിനി. താരസംഘടനക്കെതിരെ ഡബ്ള്യു സി സി വിളിച്ചായോഗത്തിലാണ് വെളിപ്പെടുത്തൽ ഉണ്ടായത്.

സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു പോരുന്ന നടിയാണ് ഞാന്‍. മമ്മൂട്ടിയുടെ പുള്ളിക്കാരാന്‍ സ്റ്റാറാ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ വച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷായുടെ അസിസ്റ്റന്‍റ് ഷെറിന്‍ സ്റ്റാന്‍ലി തന്നോട് അപമര്യാദയായി പെരുമാറി.

ഇതേക്കുറിച്ച് ഫെഫ്ക് ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് താന്‍ നേരിട്ട് പരാതി നല്‍കിയെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല.

തനിക്കിപ്പോള്‍ അവസരങ്ങള്‍ ഒന്നുമില്ല എന്നാല്‍ ആരോപണവിധേയന്‍ സിനിമയില്‍ സജീവമാണ്. തനിക്കുണ്ടായ ദുരനുഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഫെഫ്കയുടെ കൊച്ചിയിലെ ഓഫീസില്‍ പലതവണ പോയിരുന്നു.

ബി.ഉണ്ണികൃഷ്ണന്‍, സിബി മലയില്‍, സോഹന്‍ സീനുലാല്‍ എന്നിവരെയൊക്കെ നടപടി ആവശ്യപ്പെട്ടു താന്‍ സമീപിച്ചെന്നും എന്നാല്‍ ഒരുഫലവുമുണ്ടായില്ലെന്നും അര്‍ച്ചന പത്മിനി വെളിപ്പെടുത്തി

Advertisement