മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അര്‍ച്ചന കവി. ലാല്‍ജോസ് എംടി ടീമിന്റെ നീലത്താമര എന്ന സിനിയിലൂടെ ആയിരുന്നു അര്‍ച്ചന കവി അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ഒരുപിടി മികച്ച സിനിമകളില്‍ കൂടി വേഷമിട്ട താരത്തിന് ആരാധകരും ഏറെയാണ്.
നീലത്താമരയുടെ തതര്‍പ്പന്‍ വിജയത്തിന് ശേഷം ചെയ്ത പല സിനിമകളിലും ആ വിജയം ആവര്‍ത്തികാകന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. പിന്നീട് മമ്മി ആന്റ് മി എന്ന സിനിമ മികച്ച വിജയം നേടിയിരുന്നു. 2015 ല്‍ വിവാഹം കഴിഞ്ഞതോടെ ആണ് അഭിനയത്തില്‍ നിന്നും താരം പൂര്‍ണമായും വിട്ടുനിന്നത്.
വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവം ആയിരുന്നു താരം. തന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തെ കുറിച്ചും അര്‍ച്ചന സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. സിനിമയില്‍ സജീവം ആയിരുന്നില്ല എങ്കിലു വെബ് സീരീസുകളിലൂടെയും യൂട്യൂബിലൂടെയും അര്‍ച്ചന പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. 2021 ല്‍ അഭീഷുമായി അര്‍ച്ചന വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന രാജ റാണി എന്ന സീരിയലില്‍ അഭിനയിക്കുകയാണ് അര്‍ച്ചന. ഇതിനിടെ ധന്യ വര്‍മയുമായി അര്‍ച്ചന നടത്തിയ അഭിമുഖത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്. തന്റെ വിവാഹ സങ്കല്‍പ്പവും വിവാഹമോചനവുമൊക്കെ അര്‍ച്ചന തുറന്നുപറയുകയാണ് ഈ അഭിമുഖത്തില്‍.
തന്റെ അഭിപ്രായത്തില്‍ ആവശ്യമെങ്കില്‍ മാത്രം ചെയ്യേണ്ട ഒന്നാണ് വിവാഹമെന്ന് അര്‍ച്ചന പറയുകയാണ്. എന്റെ പ്രായത്തിലുളള പലരും ഡിവോഴ്‌സിലൂടെ കടന്ന് പോയിട്ടുണ്ട്. അതേസമയം, എന്തിനു വേണ്ടിയാണ് താന്‍ കല്യാണ കഴിക്കുന്നതെന്ന് ഒരാള്‍ക്ക് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. വിവാഹത്തിന് ഒരു പെപ്പറില്‍ സൈന്‍ ചെയ്താല്‍ മതിയാകും എന്നാല്‍ ഡിവോഴ്‌സിനായി ഒരു കെട്ട് പേപ്പറില്‍ സൈന്‍ ചെയ്യേണ്ടി വരുമെന്നാണ് താരം പറയുന്നത്.
അതേസമയം, താന്‍ ഭര്‍ത്താവ് അഭീഷുമായി പിരിയാന്‍ എന്താണ് കാരണം എന്ന ചോദ്യത്തിന് തങ്ങളുടെ ആവശ്യങ്ങള്‍ വളരെ വ്യത്യസ്തമാണെന്നാണ് അര്‍ച്ചന മറുപടി നല്‍കിയത്. വളരെ പ്രാക്റ്റിക്കലായി ചിന്തിക്കുന്നയാളാണ് അഭീഷ്. എന്നാല്‍ താന്‍ ഇമോഷണലായിട്ടുള്ള വ്യക്തിയാണ്. പരസ്പരമുളള പ്രശ്‌നം സൗഹൃദത്തെ ബാധിക്കരുതെന്ന് വിചാരിച്ചാണ് പിരിയാന്‍ തീരുമാനിച്ചതെന്നും അര്‍ച്ചന പറയുകയാണ്
സിനിമയില്‍ സജീവമായിരിക്കെയാണ് 2015 ഒക്ടോബര്‍ 31 ന് സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ കൂടിയായ അഭീഷുമായുളള അര്‍ച്ചനയുടെ വിവാഹം നടന്നത്. കൊച്ചി വല്ലാര്‍പാടം പള്ളിയില്‍ വച്ചായിരുന്നു വിവാഹം. അര്‍ച്ചനയുടെ ദീര്‍ഘകാല സുഹൃത്ത് കൂടിയായിരുന്നു അഭീഷ്.