മുന്‍ ഭര്‍ത്താവ് അബീഷിന്റെ വാക്കുകളാണ് എന്റെ ജീവിതം മാറ്റിയത്, സിനിമയില്‍ നിന്നും സീരിയലിലേക്ക് എത്തിയതിനെക്കുറിച്ച് അര്‍ച്ചന കവി പറയുന്നു

318

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അര്‍ച്ചന കവി. ലാല്‍ജോസ് എംടി ടീമിന്റെ നീലത്താമര എന്ന സിനിയിലൂടെ ആയിരുന്നു അര്‍ച്ചന കവി അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ഒരുപിടി മികച്ച സിനിമകളില്‍ കൂടി വേഷമിട്ട താരത്തിന് ആരാധകരും ഏറെയാണ്.

നീലത്താമരയുടെ തതര്‍പ്പന്‍ വിജയത്തിന് ശേഷം ചെയ്ത പല സിനിമകളിലും ആ വിജയം ആവര്‍ത്തികാകന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. പിന്നീട് മമ്മി ആന്റ് മി എന്ന സിനിമ മികച്ച വിജയം നേടിയിരുന്നു. 2015 ല്‍ വിവാഹം കഴിഞ്ഞതോടെ ആണ് അഭിനയത്തില്‍ നിന്നും താരം പൂര്‍ണമായും വിട്ടുനിന്നത്.

Advertisements

വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവം ആയിരുന്നു താരം. തന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തെ കുറിച്ചും അര്‍ച്ചന സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.

Also Read: തൂവെള്ള വസ്ത്രത്തില്‍ അതിസുന്ദരിയായി നീലക്കുയിലിലെ കസ്തൂരി, പുതിയ ചിത്രങ്ങള്‍ കണ്ട് കണ്ണുതള്ളി ആരാധകര്‍

സിനിമയില്‍ സജീവം ആയിരുന്നില്ല എങ്കിലു വെബ് സീരീസുകളിലൂടെയും യൂട്യൂബിലൂടെയും അര്‍ച്ചന പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. ഇപ്പോഴിതാ സിനിമയില്‍ നിന്നും സീരിയലിലേക്ക് ചേക്കേറിയിരിക്കുകയാണ് അര്‍ച്ചന കവി. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന റാണി രാജ എന്ന സീരിയലിലൂടെയാണ് അര്‍ച്ചന മിനിസ്‌ക്രീനിലേക്ക് വരുന്നത്.

ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് സീരിയലിലേക്ക് വന്നതെന്ന് വ്‌ലോഗിലൂടെ തുറന്നുപറയുകയാണ് നടി. വിവാഹത്തിന് ശേഷം നിരവധി സീരിയലുകളില്‍ ഓഫര്‍ വന്നിരുന്നുവെന്നും പക്ഷെ അന്ന് തനിക്ക്, സീരിയലോ ഞാനോ എന്ന ഭാവമായിരുന്നുവെന്നും അര്‍ച്ചന പറയുന്നു.

സിനിമ ചെയ്തിട്ട് സീരിയല്‍ എങ്ങനെ ചെയ്യുമെന്നും തനിക്ക് ടിവി സ്റ്റാര്‍ ആവേണ്ടെന്നും വിചാരിച്ചിരുന്നുവെന്നും എന്നാല്‍ ഇന്ന് അതൊക്കെ ആലോചിക്കുമ്പോള്‍ അതൊരു വളരെ മോശം ആറ്റിറ്റിയൂഡ് ആയിരുന്നുവെന്ന് തിരിച്ചറിയുകയാണെന്നും അര്‍ച്ചന കവി പറയുന്നു.

Also Read: ഞാന്‍ മാറിയതല്ല, അവര്‍ എന്നെ മാറ്റിയതാണ്, നേരിട്ട വിവാദങ്ങളെക്കുറിച്ച് നടി ലക്ഷ്മി പ്രമോദ് പറയുന്നു

സീരിയലുകളോടുള്ള മോശം ചിന്താഗതി മാറ്റിയത് തന്റെ മുന്‍ ഭര്‍ത്താവ് അബീഷ് ആണെന്ന് അര്‍ച്ചന കവി തുറന്നുപറയുന്നു. വര്‍ക്കിന്റെ ഔട്‌ലുക്ക് മാറിയതിന്റെ ക്രെഡിറ്റ് അബീഷിന് ആണെന്നും ‘ഒരിക്കലും ജോലി നിന്നെ തേടി വരുന്നത് വരെ കാത്ത് നില്ക്കരുത്, നീ ഒരു ആര്‍ട്ടിസ്റ്റ് അല്ലേ. സ്വന്തമായി ക്രിയേറ്റ് ചെയ്ത് വര്‍ക്ക് ഉണ്ടാക്കൂ’ എന്ന് അബീഷ് പറഞ്ഞത് വളരെ പ്രചോദനമായി എന്നും അര്‍ച്ചന കവി കൂട്ടിച്ചേര്‍ത്തു.

Advertisement