മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല നടി അർച്ചനയെ. ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടായിരുന്നു ഈ നടി സീരിയലിലേക്ക് കടന്നുവന്നത്. ഒരു മലയാളി അല്ലെങ്കിൽ പോലും മലയാള പരമ്പരയിൽ അതിമനോഹരമായി അർച്ചന അഭിനയിച്ചു. താരം ചെയ്ത കഥാപാത്രങ്ങളെല്ലാം ഹിറ്റ് ആവുകയും ചെയ്തു.
എന്നാൽ ഇപ്പോൾ അഭിനയത്തിൽ നിന്നെല്ലാം മാറിനിൽക്കുകയാണ് അർച്ചന. വിവാഹത്തോടെയാണ് നടി ഭർത്താവിന് ഒപ്പം പോയത്. ഈ അടുത്താണ് ഒരു അമ്മയാവാൻ പോകുന്ന സന്തോഷം അർച്ചന പങ്കുവെച്ചത്. പിന്നാലെ അർച്ചനയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി പേരാണ് എത്തിയത്.
ഞങ്ങളുടെ ലിറ്റിൽ മിറാക്കിൾ ക്യാപ്ഷനോടെയാണ് അർച്ചന ഗർഭിണിയാണെന്ന സന്തോഷം പങ്കുവെച്ചത്. ഇപ്പോഴിതാ ബേബി ഷവർ ആഘോഷമാക്കിയിരിക്കുകയാണ് നടി.
ഇതിൻറെ ഫോട്ടോകളും അർച്ചന സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അതേസമയം സ്‌ക്രീനിൽ വില്ലത്തി ആയിട്ടാണ് അർച്ചന എത്താർ. മികച്ചൊരു ഡാൻസർ കൂടിയാണ് താരം. പരമ്പരയിൽ നടി അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടു. ലഭിക്കുന്ന കഥാപാത്രം നെഗറ്റീവ് റോൾ ഉള്ളതാണെങ്കിലും ജീവിതത്തിൽ ഒരു പച്ച പാവമാണ് അർച്ചന. അത് നടിയെ അടുത്ത് അറിയാവുന്നവർക്ക് നന്നായി തന്നെ അറിയാം.