ബി ഉണ്ണികൃഷ്ണൻ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ആറാട്ട്’ തിയ്യേറ്ററുകളിൽ മികച്ച പ്രതികരണം നേടി ചിത്രം വിജയപ്രദർശനം തുടരകയാണ്. ചിത്രം ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി അറിയിച്ച് നടൻ മോഹൻലാൽ ഫേസ്ബുക്ക് ലൈവിലൂടെ എത്തുകയും ചെയ്തിരുന്നു. എല്ലാത്തരം പ്രേക്ഷകരെയും ആറാട്ട് തൃപ്തിപ്പെടുത്തിയിട്ടുമില്ലെന്ന് ഇന്നലെ പുറത്ത് വന്ന റിവ്യൂകളിലൂടെ പ്രേക്ഷകർ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സിനിമയെ കുറിച്ചുള്ള ട്രോളുകൾക്കും മീമുകൾക്കും കുറവില്ല. പുതിയകാലത്തെ ഫാൻഫൈറ്റിന്റ മറ്റൊരു രൂപം ട്രോളുകളാണല്ലോ. സിനിമയെ മനപ്പൂർവ്വം ഡീഗ്രേഡ് ചെയ്യാൻ ഒരു സംഘം ശ്രമിക്കുന്നുവെന്ന ആരോപണ പ്രത്യാരോപണങ്ങളുമൊക്കെ എയറിലുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചില ആറാട്ട് ട്രോളുകളെ കാണാം.
ALSO READ
നിങ്ങൾ എത്രവേണമങ്കിലും ഡീഗ്രേഡ് ചെയ്‌തോളൂ, പക്ഷേ കേരള ബോക്‌സോഫീസിൽ ലാലേട്ടൻ ആറാടുകയാണ്. എന്നാണ് ഒരു കൂട്ടർ പറയുന്നത്. അതേസമയം ഡീഗ്രേഡ് ചെയ്യുന്ന ഒരു വിഭാഗത്തോട് ഫാൻസ് പറയുന്നത് അവിടെ ഡീഗ്രേഡിങ് ഏൽക്കില്ല എന്നാണ്.
ക്യാമറ ഓൺ ആക്കി വെച്ചിട്ട് നായകനെ ആറാടാൻ വിട്ട സിനിമയാണ് ആറാട്ടെന്നും ഗോപൻ ആറാട്ടിൽ അഴിഞ്ഞാടുകയാണ് എന്നുമൊക്കെയാണ് സോഷ്യൽ മീഡിയയിൽ മോഹൻലാൽ ഫാൻസിന്റെ പ്രകീർത്തിപ്പെടുത്തലുകൾ.
ഒരു ലൂസിഫർ ഒന്നുമല്ല പ്രതീക്ഷിച്ചത്, ഒരു പക്കാ മാസ് മസാല പടം തന്നെയാണെന്നും അത് അതിന്റെ പീക്ക് ലെവലിൽ തന്നെ തീയ്യേറ്റർ എക്‌സ്പീരിയൻസ് കിട്ടുകയും ചെയ്തുവെന്നും ഞെട്ടിച്ചതും പ്രതീക്ഷയ്ക്ക് മുകളിൽ കിട്ടിയതും ഈ അറുപത്തിയൊന്ന് കാരന്റെ അഴിഞ്ഞാട്ടം പെർഫോമൻസ് തന്നെയായിരുന്നുവെന്നും ഫാൻസ്.
എന്നൊക്കെ വിരോധികൾ മോഹൻലാലിൻറെ പരാജയം ആഘോഷിച്ചിട്ടുണ്ടോ അതിനൊക്കെ മാസങ്ങളുടെ ആയുസ്സ് മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും അതാണ് ഇനമെന്നും മരക്കാറിന്റെ പരാജയത്തെ പറയാതെ പറഞ്ഞുകൊണ്ടും ഫാൻസ് ആറാട്ടിനെ പുകഴ്ത്തിയിട്ടുണ്ട്.
ബി.ഉണ്ണികൃഷ്ണന്റെ സിനിമകളിൽ നിന്നൊക്കെ മാറി വ്യത്യസ്തമായൊരു എന്റർടെയ്‌നറാണ് ഈ സിനിമ. ‘ആറാട്ട്’ എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ഒരു അൺറിയലിസ്റ്റിക് എന്റർടെയ്‌നറാണ് ആറാട്ടെന്നും മോഹൻലാൽ പറഞ്ഞിരുന്നു.
ഒരിടവേളയ്ക്ക് ശേഷമെത്തുന്ന മോഹൻലാലിന്റെ ഒരു മാസ് എന്റർടെയ്‌നർ കൂടിയാണ് ചിത്രം. വൻതാരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. കെജിഎഫിൽ ഗരുഡനായെത്തി പ്രേക്ഷക പ്രീതി നേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിൽ വില്ലനായെത്തിയത്.
ALSO READ
മോഹൻലാലിനെ കൂടാതെ വിജയരാഘവൻ, സായികുമാർ, സിദ്ദിഖ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേശ്, ഇന്ദ്രൻസ്, കൊച്ചു പ്രേമൻ, പ്രശാന്ത് അലക്‌സാണ്ടർ, ലുക്മാൻ, ശ്രദ്ധാ ശ്രീനാഥ്, രചന നാരായണൻ കുട്ടി, സ്വാസിക, മാളവിക മേനോൻ, നേഹ സക്‌സേന തുടങ്ങിയ നിരവധി താരങ്ങളും പ്രധാനവേഷത്തിൽ സിനിമയിൽ അണി നിരക്കുന്നുണ്ട്.