ഇരുപത്തിയൊന്നാം വയസില്‍ വിവാഹം കഴിച്ചത് അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി; ദാമ്പത്യത്തിന്റെ ആയുസ് ഒരു വര്‍ഷം മാത്രമെന്ന് നടി ആരതി; തുറന്നുപറച്ചിലിനെ അഭിനന്ദിച്ച് ആരാധകര്‍

717

സോഷ്യല്‍മീഡിയയിലൂടെയും ടെലിവിഷനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ആരതി. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന മനസ്സിനക്കരെ പരമ്പരയിലൂടെ അഭിനയ രംഗത്ത് എത്തിയ ആരതി സോജന്‍ ഇപ്പോള്‍ നിരവധി സീരിയലുകളില്‍ താരമാണ്.

ഇപ്പോഴിതാ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലെ താരത്തിന്റെ തുറന്നുപറച്ചലാണ് സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധേയമാകുന്നത്. തന്റെ വിവാഹം കഴിഞ്ഞതാണെന്ന താരത്തിന്റെ തുറന്നുപറച്ചിലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

Advertisements

തന്റെ വിവാഹം കഴിഞ്ഞെന്നും എന്നാല്‍ ഒര വര്‍ഷത്തിനുള്ളില്‍ വിവാഹമോചനം നേടിയെന്നും ആരതി വെളിപ്പെടുത്തുകയാണ്. കൂടാതെ താനിപ്പോള്‍ സിംഗിളാണെന്നും ഇങ്ങനെ തന്നെ തുടരുകയാണ് താല്‍പര്യമെന്നും ആരതി പറയുന്നുണ്ട്. ഇതിനിടെ സോഷ്യല്‍മീഡിയയിലെത്തിയ താരം ആരാധകരുടെ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്നുണ്ട്.

ALSO READ- ഒരാള്‍ പ്രശസ്തിയിലെത്തിയാല്‍ മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ പ്രചരിപ്പിക്കാനും ആളുണ്ടാകും; വിവാഹം വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ഹണി റോസ്

ചിലര്‍ക്ക് താരത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യം അറിയാനായിരുന്നു താല്‍പര്യം. എല്ലാവരും പ്രതീക്ഷിച്ച മറുപടിയില്‍ നിന്നും വ്യത്യസ്തമായി തന്റെ സൗന്ദര്യത്തിന്റെ രഹസ്യം പറഞ്ഞതും ഏറെ ശ്രദ്ധേയമായി. സൗന്ദര്യത്തിന്റെ രഹസ്യം് തീര്‍ച്ചയായും തന്റെ സ്വപ്നങ്ങളും സന്തോഷവുമാണ് എന്നാണ് ആരതി പറയുന്നത്. സന്തോഷകരമായ ജീവിതം നമ്മുടെ സൗന്ദര്യം കൂട്ടുമെന്നും ആരതി പറയുന്നു.

കൂടാതെ താന്‍ സിംഗിളാണെന്നും തനിക്ക് കൂട്ടായിട്ട് ഉള്ളത് നിഴല്‍ മാത്രമാണെന്നും ആരതി പറയുന്നു. 2017 ലായിരുന്നു വിവാഹം. പിന്നീട് പ്രശ്‌നങ്ങള്‍ കാരണം 2018 ല്‍ തന്നെ വിവാഹ മോചിതയാകുകയും ചെയ്തുവെന്നാണ് താരം തുറന്നു പറയുന്നത്.

ALSO READ- എന്ത് ചെയ്യണം എന്ന് അറിയില്ല; ഒരുപാട് പേര് വിളിക്കുന്നുണ്ട്; ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണം എന്ന് സീമ ജി നായര്‍

ഇരുപത്തിയൊന്നാമത്തെ വയസില്‍ അമ്മയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് വിവാഹം ചെയ്തത്. എന്നാല്‍ ദാമ്പത്യ ജീവിതത്തതില്‍ മുഴുവന്‍ പ്രശ്‌നങ്ങള്‍ ആയതിനാല്‍ തന്റെ ഇരുപത്തിരണ്ടാം വയസില്‍ വിവാഹമോചനം നേടുകയും ചെയ്‌തെന്ന് ആരതി വിശദീകരിക്കുന്നു.

അതേസമയം ആരതിയുടെ തുറന്നു പറച്ചില്‍ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഒരു ചോദ്യം പോലും മറുപടി പറയാതെ ഒഴിവാക്കാതെ സൂക്ഷിച്ചതിനും എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞ മനസിനുമാണ് ആരതിയെ സോഷ്യല്‍മീഡിയ അഭിനന്ദിക്കുന്നത്.

Advertisement