മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഷോ ആയിരുന്നു മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം. ആരാധകരെ ഏറെ ആകര്‍ഷിച്ചായിരുന്ന ഇത്തവണത്തെ നാലാം സീസണ്‍ അവസാനിച്ചത്.
ദില്‍ഷ പ്രസന്നന്‍ ആയിരുന്നു ഇത്തവണത്തെ വിജയി ആയി മാറിയത്. അതേ സമയം ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായെത്തി ബിഗ് ബോസ് വീടിനകത്തും പുറത്തും ഒരുപോലെ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച മത്സരാര്‍ഥി ആയിരുന്നു റിയാസ് സലിം.
മത്സരാര്‍ഥിയായി എത്തി കുറച്ച് പേരിലെങ്കിലും മാറ്റങ്ങള്‍ സൃഷ്ടിക്കാനും സമൂഹത്തെ കൊണ്ട് കുറെയേറെ കാര്യങ്ങള്‍ ചിന്തിപ്പി ക്കുകയും ചെയ്തിരുന്നു റിയാസ് സലീം. ന്യൂ നോര്‍മല്‍ എന്ന ടാഗ് ലൈനിലെത്തിയ സീസണ്‍ നാലിന്റെ വിജയിയായത് ദില്‍ഷ പ്രസന്നനായിരുന്നു എങ്കിലും ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ മത്സരാര്‍ത്ഥി ആരെന്ന ചോദ്യത്തിന്റെ ഉത്തരം റിയാസ് എന്നത് തന്നെയാണ്.
തന്നെക്കുറിച്ചും തന്റെ കാഴ്ചപ്പാടുകളെയും രാഷ്ട്രീയത്തെയും കുറിച്ചുമെല്ലാം പലപ്പോഴായി റിയാസ് തുറന്ന് സംസാരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. അതിന് ശേഷം മലയാളികള്‍ ഒന്നുകൂടി ആഴത്തില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങി.
ബിഗ് ബോസില്‍ നിന്നും പുറത്തായതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് റിയാസ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരം തുടങ്ങിയിരുന്നു. ഇപ്പോഴിതാ റിയാസ് തന്റെ ചാനലില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം റോബിന്റെ കാമുകി ആരതിയെ കുറിച്ച് റിയാസിന്റെ പ്രതികരണം ഏറെ വിവാദമായിരുന്നു.ആരതിയെ കുറിച്ച് എന്താണ് അഭിപ്രായം എന്ന ആരാധകരുടെ ചോദ്യത്തിനാണ് ആരാണ് ആരതി.. അവള്‍ ഫെയ്മസാണോ… എന്നായിരുന്നു റിയാസ് ചോദിച്ചത്. ഇപ്പോഴിതാ റിയാസ് തന്നെ ഇതിന് മാപ്പ് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പുതിയ വീഡിയോയില്‍.
ഒരാളെ കുറിച്ച് അറിയില്ലെങ്കില്‍ എനിക്ക് അറിയില്ല അവള്‍ ആരാണെന്ന് പറയാമായിരുന്നു അപ്പോള്‍ എനിക്ക്. പക്ഷെ അതിന് പകരം ആരാണവള്‍ എന്നായിരുന്നു ഞാന്‍ ചോദിച്ചത്. അത് തീര്‍ത്തും അനാവശ്യമായിരുന്നു. ഞാന്‍ അങ്ങനെ ചെയ്യേണ്ട യാതൊരു ആവശ്യവുമുണ്ടായിരുന്നില്ല. ആളുകള്‍ക്ക് വേണമെങ്കില്‍ എന്നോട് ആരാണ് റിയാസ് എന്നു ചോദിക്കാമായിരുന്നു. കാരണം ഞാനിവിടെ ഒന്നും മല മറിച്ചിട്ടൊന്നുമില്ലെന്നാണ് റിയാസ് പറയുന്നത്.
ആ ഷോയുടെ ഭാഗമായതുകൊണ്ട് മാത്രമാണ് എന്നെ ആളുകള്‍ അറിയുന്നത്. നിങ്ങള്‍ക്ക് ഇപ്പോള്‍ ഒരു നടനെ അറിയുന്നത് ഒരു സിനിമയില്‍ അവര്‍ അഭിനയിച്ച് കൊണ്ടാകും. ചെറിയ എസ്റ്റാബ്ലിഷ്മെന്റ് ആയാലും അതിന് പിന്നിലെ കഴ്ചപ്പാടുണ്ടായിട്ടുണ്ട്. അങ്ങനെയൊരു അഭിപ്രായം പറയേണ്ടിയിരുന്നില്ല. ഞാനൊരു സ്ത്രീയെ കുറിച്ച് മോശമായി ഒന്നും തന്നെ പറഞ്ഞിട്ടില്ല.പക്ഷെ ഞാനവരെ അനാവശ്യമായി ഇതിലേക്ക് വലിച്ചിടുകയായിരുന്നു. അതിനാണ് മാപ്പ് പറയുന്നതെന്നും റിയാസ് പറയുന്നു. കൂടാതെ താന്‍ മാപ്പ് പറയുന്നത് ഒരു ഫാന്‍സിനെയോ, ഒരു ജോലിയും ഇല്ലാത്ത ചിലരുടെ ഒക്കെ ആരാധകരെയോ, അതുപോലെ യുട്യൂബ് വിഡിയോകള്‍ ചെയ്ത് സമയം കളയുന്ന മറ്റുചിലരെയോ കാരണമല്ല എന്നും എടുത്ത് പറയാന്‍ ആഗ്രഹിക്കുന്നെന്നും റിയാസ് പറയുന്നു.