മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ ഏറ്റവും അധികം ആരാധകരെ ഉണ്ടാക്കിയെടുത്ത താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. അപ്രതീക്ഷിതമായി പുറത്തായ ഡോക്ടര്‍ ദില്‍ഷയെ വിവാഹം കഴിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്.
അതിനായി കാത്തിരിപ്പിലായിരുന്നു ദില്‍റോബ് ഫാന്‍സും. എന്നാല്‍ വിജയിയായി പുറത്തെത്തിയ ദില്‍ഷ പക്ഷെ റോബിനുമായുള്ള എല്ലാ സൗഹൃദങ്ങളും അവസാനിപ്പിക്കുകയാണ് ചെയ്തത്. ഇതോടെ കുറെപേര്‍ ദില്‍ഷയ്ക്ക് എതിരെ തിരിഞ്ഞെങ്കിലും ദില്‍ഷയെ സൈബര്‍ ആക്രമണം നടത്തരുതെന്നും തനിക്ക് വിഷമമില്ലെന്നും ദില്‍ഷയുടെ അഭിപ്രായത്തെ മാനിക്കുന്നു എന്നുമാണ് റോബിന്‍ ആരാധകരോട് പറഞ്ഞത്.
എന്നാല്‍ പിന്നീട് ഡോ. റോബിനെ ഇന്റര്‍വ്യൂ ചെയ്ത ആരതി പൊടിയുമായി ചേര്‍ത്തും ഡോക്ടറുടെ പേര് ഉയര്‍ന്നുകേള്‍ക്കാന്‍ തുടങ്ങി. ഇപ്പോഴിതാ ദില്‍ഷ ആരാധകരെല്ലാം ആരതിയുടെ വിശേഷങ്ങള്‍ കേള്‍ക്കാനായി കാത്തിരിക്കുകയാണ്.
ബിഗ് ബോസ് അവസാനിക്കുമ്പോള്‍ ദില്‍റോബ് പ്രണയം ആഘോഷിച്ചിരുന്നവര്‍ ആ സ്ഥാനത്ത് പൂര്‍ണമായും ആരതി പൊടിയെ ആഘോഷിക്കുകയാണ്.
സോഷ്യല്‍മീഡിയയില്‍ സജീവമായ റോബിന്‍ ആരതി പൊടിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം പങ്കുവെച്ചിരുന്നു. ഇതെല്ലാം റോബിന്‍ ഫാന്‍സ് ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇന്റര്‍വ്യു കഴിഞ്ഞ ഉടനെ അവതാരകയുമായിട്ടുള്ള ചിത്രം പോസ്റ്റ് ചെയ്യുന്നത് സ്വഭാവികം. എന്നാല്‍ ഇത് കഴിഞ്ഞും ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ റോബിന്റെ ആരാധകര്‍ കണ്‍ഫ്യൂഷനിലാണ് ഇപ്പോള്‍.
ഇരുവരും തമ്മില്‍ പ്രണയത്തിലാണോ എന്നാണ് ആരാധകരുടെ സംശയം. ഇപ്പോഴിതാ സിനിമയിലേക്ക് ചുവടുവെക്കാനൊരുങ്ങുന്ന റോബിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് നടിയും മോഡലും റോബിന്റെ സുഹൃത്തുമായ ആരതി പൊടി.
‘നീ നിന്റെ ജീവിതത്തിലെ പുതിയൊരു യാത്രയിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്. ഫോക്കസ് ചെയ്ത് കഠിനാധ്വാനം ചെയ്യുക.’ എന്ന് ആരതി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു. ‘ശേഷം നിന്റെ കഴിവ് ലോകത്തിന് കാണിച്ചുകൊടുക്കുക. നിന്റെ അഭിനയ ജീവിത്തതിന് എല്ലാവിധ ആശംസകളുമെന്നാണ്’ ആരതി കുറിച്ചത്. കുറിപ്പിനൊപ്പം റോബിന്റെ ചിത്രവും ആരതി പങ്കുവെച്ചിട്ടുണ്ട്.