സുഹൃത്തുക്കള്‍ പോലും ആരതിയോട് പറഞ്ഞത് റോബിന്‍ ടോക്‌സിക് ആണെന്ന്; എന്നാല്‍ ഒടുവില്‍ ആരതി ചെയ്തത്; വെളിപ്പടുത്തി താരങ്ങള്‍

384

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ ഏറ്റവും അധികം ആരാധകരെ ഉണ്ടാക്കിയെടുത്ത താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. അപ്രതീക്ഷിതമായി പുറത്തായ ഡോക്ടര്‍ ആദ്യം ദില്‍ഷയെ വിവാഹം ചെയ്യുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പിന്നീട് ഇവരുടെ സൗഹൃദം തകരുകയും അപ്രതീക്ഷിതമായി റോബിന്റെ ജീവിതത്തിലേക്ക് ആരതി പൊടി എത്തുകയുമായിരുന്നു.

ഇപ്പോഴിതാ ആരാധകരെല്ലാം ആരതിയുടെ വിശേഷങ്ങള്‍ കേള്‍ക്കാനായി കാത്തിരിക്കുകയാണ്. ബിഗ് ബോസ് അവസാനിക്കുമ്പോള്‍ ദില്‍റോബ് പ്രണയം ആഘോഷിച്ചിരുന്നവര്‍ ഇന്ന് പൂര്‍ണമായും ആരതി പൊടിയെ ആഘോഷിക്കുകയായിരുന്നു.

Advertisements

ആരതിയും റോബിനും പ്രണയത്തിലാണോ എന്നായിരുന്നു പല ചിത്രങ്ങളും കണ്ട് ആരാധകര്‍ സംശയിച്ചിരുന്നത്. എന്നാല്‍ ആരാധകരുടെ സംശയം ശരിവെച്ച് തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനൊരുങ്ങുകയാണെന്നും റോബിന്‍ തന്നെ വെളിപ്പെടുത്തി.

ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് ആരതിയും റോബിനും. തങ്ങളുടെ ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമെല്ലാം ഇരുവരും പങ്കുവെക്കാറുണ്ട്. ഇരുവരുടെയും വിശേഷങ്ങള്‍ അറിയാന്‍ വളരെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ALSO READ- അന്ന് എനിക്ക് ഒരു എതിരാളി ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ വിജയം എന്നെ വല്ലാതെ ഭയപ്പെടുത്തി, വെളിപ്പെടുത്തലുമായി വിജയ്

ഈയടുത്ത് താരം കുടുംബത്തോടൊപ്പം ആരതിയുടെ വീട്ടിലെത്തി പെണ്ണുകണ്ടിരുന്നു. ഈ പെണ്ണുകാണല്‍ വീഡിയോയില്‍ ആരതിക്ക് റോബിന്റെ അമ്മ വളയിട്ട് കൊടുക്കുന്നതും കാണാം.

പിന്നാലെ ഇരുവരും പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖമാണ് വൈറലാകുന്നത്. റോബിനെ നേരിട്ട് പരിചയപ്പെടുന്നതിന് മുന്‍പ് ആരതി സുഹൃത്തുക്കളില്‍ നിന്നും റോബിനെക്കുറിച്ച് കേട്ടറിഞ്ഞ കാര്യങ്ങളാണ് വെളിപ്പെടുത്തുന്നത്.

ബിഗ്ബോസ് ഒന്നും കാണുന്നത് പതിവില്ലായിരുന്നെന്നും അതിനാല്‍ തന്നോട് കൂട്ടുകാര്‍ പറഞ്ഞിരുന്നത് റോബിന്‍ വളരെ ടോക്‌സിക് ആയൊരു വ്യക്തി ആണെന്നായിരുന്നു എന്നും ആരതി പറയുന്നു.

ALSO READ- ശശിയേട്ടന്റെ വാശിയായിരുന്നു ആ സിനിമയില്‍ എന്നെ അഭിനയിപ്പിക്കുക എന്നത്, മക്കളൊടൊപ്പം ഇരുന്ന് അവളുടെ രാവുകള്‍ കണ്ടിട്ടുണ്ട്, തുറന്നുപറഞ്ഞ് സീമ

പക്ഷെ ഇക്കാര്യങ്ങളൊന്നും ആരതി കേട്ടില്ലെന്നും, ഒരാളെ നേരില്‍ കണ്ട് മാത്രം മനസ്സിലാക്കുന്ന വ്യക്തിയാണ് ആരതിയെന്നാണ് റോബിന്‍ പറയുന്നത്. തന്നോട് സംസാരിച്ചതിന് ശേഷവും നന്നായി ആലോചിച്ചതിന് ശേഷവുമാണ് ആരതി വ്യക്തമായ തീരുമാനം എടുത്തതെന്നും റോബിന്‍ പറയുന്നു.

ആരതിയോട് സംസാരിച്ച് ഉറപ്പിച്ചതിന് ശേഷം മാത്രമാണ് തങ്ങളുടെ വിവാഹക്കാര്യം പരസ്യമായി വെളിപ്പെടുത്തിയത് എന്ന് റോബിന്‍ പറയുന്നു. താന്‍ ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ മാത്രമാണ് ആളുകള്‍ക്ക് മുന്നില്‍ പറയാറുള്ളന്നതെന്നും താരം പറഞ്ഞു. താന്‍ ആളുകളെ തിരഞ്ഞെടുക്കുമ്പോള്‍ താന്‍ ഒരു നൂറു വട്ടം ആലോചിക്കുമെന്നും റോബിന്‍ പറഞ്ഞു.

Advertisement