റോബിന്‍ നല്‍കിയ സാരിയില്‍ സുന്ദരിയായി ആരതി പൊടി, ഓണം ആഘോഷിക്കാന്‍ ഒപ്പം നടി ഗായത്രി സുരേഷും, വൈറലായ ചിത്രങ്ങള്‍ കാണാം

667

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച റിയാലിറ്റി ഷോ ആയിരുന്നു അടുത്തിടെ അവസാനിച്ച ബിഗ് ബോസ് മലയാളം പതിപ്പ് സീസണ്‍ ഫോര്‍. മലയാളം ബിഗ് ബോസിന്റെ നാലാം സീസണില്‍ പങ്കെടുത്ത് മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ഡോക്ടറും മോട്ടിവേഷ്ണല്‍ സ്പീക്കറുമായ റോബിന്‍ രാധാകൃഷ്ണന്‍.

അതുവരെ ഉണ്ടായിരുന്ന എല്ലാം മാറ്റി മറിച്ച് റോബിന്‍ യുഗം തന്നെ തുടങ്ങിയ നാളുകളാണ് പിന്നീട് കണ്ടത്. മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പുറത്തായെങ്കിലും ലക്ഷക്കണക്കിന് ആരാധകരാണ് റോബിന് പുറത്ത് സ്വീകരണം ഒരുക്കിയത്.

Advertisements

അതേ സമയം ഡോ. റോബിന്‍ രാധാകൃഷ്ണന്‍ വിവാഹിതനാവാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ ആണ് പിന്നാലെ പുറത്തു വന്നത്. അടുത്തിടെ ആണ് താരം വിവാഹത്തെ കുറിച്ചും ഭാവി വധുവിനെ കുറിച്ചും വെളിപ്പെടുത്തല്‍ നടത്തിയത്.അതുവരെ പ്രചരിച്ച ഗോസിപ്പുകളെല്ലാം ആ നിമിഷത്തില്‍ സത്യമായി മാറുകയായിരുന്നു.

Also Read: ഭാര്യയെ നെഞ്ചോട് ചേര്‍ത്തുകിടത്തി രവീന്ദര്‍, വിമര്‍ശകരുടെ വായടപ്പിച്ച് മഹാലക്ഷ്മിയുമൊത്തുള്ള രവീന്ദറിന്റെ പുതിയ ചിത്രം, വൈറല്‍

ബിഗ് ബോസിന് ശേഷം റോബിനെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയെ ആരതി പൊടി എന്ന പെണ്‍കുട്ടിയാണ് റോബിന്റെ പ്രതിശ്രുത വധു. തൃശൂര്‍ പേരാമംഗലം സ്വദേശിനിയാണ് ആരതി. ഇരുവരും ഒരുമിച്ചുള്ള വീഡിയോസും ചിത്രങ്ങളും ഒക്കെ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

നിരവധി ആരാധകരാണ് താരങ്ങള്‍ക്കുള്ളത്. ഇപ്പോഴിതാ ആരതി പൊടി പങ്കുവെച്ച ഒരു ചിത്രവും ആ ചിത്രത്തിന് റോബിന്‍ നല്‍കിയ മറുപടിയുമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. തന്റെ ഓണം ലുക്കിന്റെ ചിത്രങ്ങളാണ് ആരതി പങ്കുവെച്ചത്.

Also Read: രണ്ടാംഭാര്യയ്‌ക്കൊപ്പമുള്ള പ്രണയ നിമിഷങ്ങള്‍ പങ്കുവെച്ച് റോയിസ്, വിവാഹമോചനത്തിന് പിന്നാലെ ഞെട്ടിക്കുന്ന സൗന്ദര്യവുമായി റിമി ടോമിയും

തനി നാടന്‍ ലുക്കില്‍ സാരിയൊക്കെ അണിഞ്ഞുകൊണ്ടുള്ള ചിത്രമാണിത്. ഈ ചിത്രത്തില്‍ താഴെ റോബിന്‍ ഒരു സ്‌മൈലിയാണ് കമന്റ് ആയിട്ട് ഇട്ടത്. അപ്പോള്‍ ആരതി ഉടുത്തിരിക്കുന്ന സാരി റോബിന്‍ ഗിഫ്റ്റ് ചെയ്തതാണെും കമന്റില്‍ പറയുന്നു.

ഇത്തവണത്തെ ഓണം ആഘോഷിക്കാന്‍ ആരതിക്കൊപ്പം നടി ഗായത്രി സുരേഷും ഉണ്ട്. ദില്‍ഷയെ ഒരുപാടിഷ്ടമാണെന്നും ദില്‍ഷയുടെ ഫാന്‍ ആണെന്നും പറഞ്ഞ ഗായത്രിയാണ് ഇപ്പോള്‍ ആരതിക്കൊപ്പം ഓണം ആഘോഷിക്കുന്നത്. എന്തായാലും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ആരതിയുടെയും റോബിന്റെയും ഓണം ഫോട്ടകള്‍ക്കായി കാത്തിരിക്കുകയാണിപ്പോള്‍ ആരാധകര്‍

Advertisement