ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ ഏറ്റവും അധികം ആരാധകരെ ഉണ്ടാക്കിയെടുത്ത താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. അപ്രതീക്ഷിതമായി പുറത്തായ ഡോക്ടര്‍ ആദ്യം ദില്‍ഷയെ വിവാഹം ചെയ്യുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പിന്നീട് ഇവരുടെ സൗഹൃദം തകരുകയും അപ്രതീക്ഷിതമായി റോബിന്റെ ജീവിതത്തിലേക്ക് ആരതി പൊടി എത്തുകയുമായിരുന്നു.
ഇപ്പോഴിതാ ആരാധകരെല്ലാം ആരതിയുടെ വിശേഷങ്ങള്‍ കേള്‍ക്കാനായി കാത്തിരിക്കുകയാണ്. ബിഗ് ബോസ് അവസാനിക്കുമ്പോള്‍ ദില്‍റോബ് പ്രണയം ആഘോഷിച്ചിരുന്നവര്‍ ഇന്ന് പൂര്‍ണമായും ആരതി പൊടിയെ ആഘോഷിക്കുകയായിരുന്നു. ആരതിയും റോബിനും പ്രണയത്തിലാണോ എന്നായിരുന്നു പല ചിത്രങ്ങളും കണ്ട് ആരാധകര്‍ സംശയിച്ചിരുന്നത്. എന്നാല്‍ ആരാധകരുടെ സംശയം ശരിവെച്ച് തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനൊരുങ്ങുകയാണെന്നും റോബിന്‍ തന്നെ വെളിപ്പെടുത്തി. ഇപ്പോള്‍ ഇരുവരുടേയും വിവാഹദിനത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ഇതിനിടെ, സഹോദരിയുടെ വിവാഹം ആഘോഷമാക്കി നടത്തിയിരിക്കുകയാണ് റോബിന്‍. ഇക്കാര്യം മാധ്യമങ്ങളില്‍ മറച്ചു വെച്ചെങ്കിലും ഇതിനുപിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് റോബിന്‍ ഇപ്പോള്‍. തന്റെ മാതാപിതാക്കളൊക്കെ കുറച്ച് സ്വകാര്യത ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യാം എന്ന് വിചാരിച്ചു. പെങ്ങളുടെ വിവാഹം ഭയങ്കരമായി ഓവര്‍ ആക്കാതെ ലിമിറ്റഡ് ആയി ചെയ്യണമെന്നാണ് മാതാപിതാക്കള്‍ ആഗ്രഹിച്ചത്. അതുകൊണ്ടാണ് താനുമത് രഹസ്യമാക്കി വെച്ചതെന്നാണ് റോബിന്റെ വാക്കുകള്‍.
അതേസമയം, തന്റെ കല്യാണം എന്നാണെന്ന് കല്യാണത്തിന്റെ പത്ത് ദിവസം മുന്‍പ് പറയുന്നതായിരിക്കും. അതിലേക്ക് എല്ലാവരെയും വിളിക്കുമെന്നും റോബിന്‍ പറയുന്നുണ്ട്. ആരതി ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തിരക്കിലാണ്. കുറച്ച് തിരക്കുള്ളത് കൊണ്ടാണ് വരാതിരുന്നത്. ഒപ്പം ആരതിയും വേണമെന്ന് വാശി പിടിച്ചിട്ടില്ല. അതൊക്കെ പ്രാക്ടിക്കലായി ചിന്തിച്ചാല്‍ പോരെയെന്നാണ് റോബിന്റെ വാക്കുകള്‍. ആരതി ഷൂട്ടിങ്ങിന് പോയപ്പോഴാണ് മിസ് യു എന്ന് പറഞ്ഞ് ഇട്ടത്. അല്ലാതെ കല്യാണത്തിന് വരാന്‍ പറ്റാത്തത് കൊണ്ടല്ലെന്നും താരം വെളിപ്പെടുത്തി.
ആദ്യമായി റോബിന്‍ അഭിനയിക്കുന്ന സിനിമ ഉടനെ നടക്കുമോ എന്ന ചോദ്യത്തിന് പോസിറ്റീവായാണ് താരം പ്രതികരിക്കുന്നത്. സിനിമയുടെ പ്രീപ്രൊഡഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. അതെല്ലാം പിന്നാലെ അറിയിക്കുന്നതായിരിക്കും. കല്യാണത്തിന് മുന്‍പായിരിക്കും സിനിമയില്‍ അഭിനയിക്കുകയെന്നും റോബിന്‍ വെളിപ്പെടുത്തി.
ഇനി വിളിച്ചാല്‍ ബിഗ് ബോസിലേക്ക് പോവുമോ എന്ന ചോദ്യത്തിനോട് റോബിന്‍ മറുപടി നല്‍കിയത് ബിഗ് ബോസിലേക്ക് ഇനി വിളിച്ചാല്‍ അന്നേരത്തെ സാഹചര്യം അനുസരിച്ച് ചെയ്യും. ഓരോ സമയത്തും നമ്മുടെ താല്‍പര്യങ്ങള്‍ മാറുമല്ലോ എന്നാണ്. കൂടാതെ ടോം ഇമ്മട്ടിയുമായിട്ടുള്ള പ്രശ്നത്തെ സംബന്ധിച്ചും താരം പ്രതികരിക്കുന്നുണ്ട്.
ഇമ്മട്ടിയുമായി വളരെ പേഴ്സണലായിട്ടുള്ള പ്രശ്നമാണ്. അത് പബ്ലിക്കായി വന്ന് പറയാന്‍ തീരെ താല്‍പര്യമില്ലെന്നും വ്യക്തിപരമായ കാര്യം കൊണ്ട് അദ്ദേഹത്തെ ഞാന്‍ അണ്‍ഫോളോ ചെയ്തപ്പോള്‍ പലരും എന്തുകൊണ്ടാണെന്ന് ചോദിച്ചിരുന്നെന്നും റോബിന്‍ പറയുന്നുണ്ട്.
അക്കാര്യം പേഴ്സണലാണ്, പറയാന്‍ പറ്റില്ല. ചിലതൊക്കെ നമ്മള്‍ സ്വകാര്യമായി തന്നെ വെക്കണ്ടേ? ഒരാളുടെ ജീവിതത്തിലെ എല്ലാ കാര്യവും പുറത്ത് പറയേണ്ടതില്ലല്ലോ, പേഴ്സണല്‍ ലൈഫ് വേറെയും പബ്ലിക് ലൈഫ് വേറെയുമല്ലേ എന്നാണ് താരം ചോദിക്കുന്നത്.