മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ബഡായി ബംഗ്ലാവ് എന്ന പ്രോഗ്രാമിലൂടെയാണ് ആര്യയെ അറിയുന്നത്. അതിന് ശേഷം ബിഗ് ബോസിലും എത്തിയപ്പോൾ ആര്യയെ കുറച്ചുകൂടെ അടുത്ത്, വ്യക്തിപരമായി അറിയാനും പ്രേക്ഷകർക്ക് സാധിച്ചു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ആര്യ അടുത്തിടെ ആരാധകരുമായി നേരിട്ട് സംവദിച്ചിരുന്നു. അതിൽ ഒരു ആരാധികയുടെ സങ്കടത്തിന് ആര്യ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്ന്.
ഞാനൊരു ദുഷിച്ച ദാമ്പത്യ ബന്ധത്തിലാണ്. പക്ഷെ അപമാനം നേരിടേണ്ടി വരും എന്ന ഭയത്താൽ എനിക്ക് വിവാഹ മോചനം നടത്താൻ പേടിയാണ് എന്നാണ് ഒരു ആരാധിക ആര്യയോട് പറഞ്ഞത്. അതിന് ആര്യ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാവുന്നത്.
ALSO READ
മെസേജ് കണ്ട ആര്യ ആശ്ചര്യപ്പെടുകയാണ് ഉണ്ടായത്. നിങ്ങൾ എന്നെ കളിയാക്കുകയാണോ എന്നായിരുന്നു നടിയുടെ ആദ്യത്തെ ചോദ്യം. പ്രിയപ്പെട്ടവളെ, നിങ്ങൾ നിങ്ങളോട് തന്നെ എന്താണ് ചെയ്യുന്നത് എന്ന് എന്തെങ്കിലും ധാരണയുണ്ടോ എന്നും ആര്യ ചോദിച്ചു.
എത്രയും പെട്ടന്ന് നിങ്ങളുടെ ബന്ധുക്കളെ വിവരം അറിയിക്കുക. അത് പ്രയാസമാണെങ്കിൽ എന്നോട് പറയുക, ഇൻബോക്സിൽ വരൂ. ദയവ് ചെയ്ത് മിണ്ടാതെ ഇരിക്കരുത്. മിണ്ടാതിരിക്കുന്നത് നിങ്ങൾ കുറ്റ കൃത്യത്തിന് കൂട്ടു നിൽക്കുന്നത് പോലെയാണ്. അതുകൊണ്ട് ദയവ് ചെയ്ത് തുറന്ന് സംസാരിക്കുക.
ALSO READ
ആര്യയുടെ സന്ദേശത്തിന് സോഷ്യൽ മീഡിയയിൽ നല്ല പിന്തുണയാണ് ലഭിയ്ക്കുന്നത്. ഗാർഹിക – സ്ത്രീധന പീഡനത്തിന്റെ പേരിൽ പെൺകുട്ടികൾ മരിക്കുന്നത് തുടർക്കഥയായിരിയ്ക്കുന്ന സാഹചര്യത്തിലാണ് ആര്യയുടെ ഈ പ്രതികരണം വൈറലാകുന്നത്.