കൂട്ടുകാരികൾക്കൊപ്പം നടി ഗീതുമോഹൻദാസ് പങ്കുവച്ച ചിത്രമാണ് ആരാധകരുടെ ഇടയിൽ ചർച്ച. പ്രിയ താരങ്ങളായ ഭാവനയെയും സംയുക്ത വർമയെയും ചിത്രത്തിൽ കാണാം. നടി വിമല രാമൻ അടക്കമുള്ള താരങ്ങൾ ചിത്രത്തിനു കമന്റുകളുമായി എത്തി.
പകരം വയ്ക്കാനാകാത്ത സൗഹൃദത്തിന് ഉടമകളാണ് മഞ്ജു വാര്യരും ഗീതു മോഹൻദാസും ഭാവനയും സംയുക്താ വർമ്മയും പൂർണ്ണിമ ഇന്ദ്രജിത്തും. വളരെ വിരളമായി മാത്രമാണ് ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ കാണാറുള്ളൂ.
ALSO READ
പിറന്നാൾ ദിനങ്ങളിൽ സുഹൃത്തിനെക്കുറിച്ച് എഴുതുന്ന കുറിപ്പുകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ആരാധകരും ഏറ്റെടുക്കാറുണ്ട്. എന്നിരുന്നാലും ഒന്നിച്ചു കൂടാനുള്ള അവസരങ്ങളൊന്നും ഈ ചങ്ങാതിമാർ നഷ്ടപ്പെടുത്താറില്ല എന്നത് ശ്രദ്ധേയമാണ്. പരസ്പരം കരുതലും സ്‌നേഹവും പകർന്ന് ഒന്നിച്ച് നടക്കുകയാണ് എപ്പോഴും ഈ സുഹൃത്തുക്കൾ. എല്ലാവരും സിനിമയിൽ സജീവമല്ലെങ്കിലും ഇവരുടെ സൗഹൃദം ഇപ്പോഴും സജീവമാണ്.
ALSO READ
ഭാര്യക്ക് പ്രസവവേദന ഭർത്താവിന് വയറുവേദന : ആശുപത്രിയിൽ നിന്നുള്ള രസകരമായ വീഡിയോയുമായി മൃദുല വിജയ്