നിങ്ങളാരെങ്കിലും അമ്മയുടെ എച്ചിൽ പാത്രം കഴുകിയിട്ടുണ്ടോ, ഞാൻ കഴുകിയിട്ടുണ്ട് : ആരാധകർ ഏറ്റെടുത്ത് ജിഷിൻ മോഹന്റെ പുതിയ വീഡിയോ

141

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് ജിഷിൻ മോഹൻ. വില്ലനായി വന്ന് നായകനായ നടനാണ് ജിഷിൻ മോഹൻ. വില്ലത്തരവും ഹീറോയിസവും മാത്രമല്ല, ആവശ്യത്തിന് കോമഡിയും ജിഷിന്റെ പക്കലുണ്ട് എന്ന് ആരാധകർക്ക് ബോധ്യമായത് സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ്. സോഷ്യൽ മീഡിയയിലൂടെയും ചിരിക്കാൻ വകയുള്ള കുറിപ്പുകളും വീഡിയോകളും എല്ലാം ജിഷിൻ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇത്തവണ പങ്കുവച്ചത് ഒരു സന്ദേശമാണ്. അല്പം വികാരഭരിതമായ സന്ദേശം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

വില്ലനായി വന്ന് നായകനായ നടനാണ് ജിഷിൻ മോകന്. വില്ലത്തരവും ഹീറോയിസവും മാത്രമല്ല, ആവശ്യത്തിന് കോമഡിയും ജിഷിന്റെ പക്കലുണ്ട് എന്ന് ആരാധകർക്ക് ബോധ്യമായത് സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ്. സോഷ്യൽ മീഡിയയിലൂടെയും ചിരിക്കാൻ വകയുള്ള കുറിപ്പുകളും വീഡിയോകളും എല്ലാം ജിഷിൻ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇത്തവണ പങ്കുവച്ചത് ഒരു സന്ദേശമാണ്. ഇത്തവണത്തെ വീഡിയോ അലപം ഹൃദയത്തിൽ തട്ടുന്നതാണ്. സന്ദേശം എന്തായാലും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Advertisements

ALSO READ

തന്റെ ഭാര്യയെ കുറിച്ച് മോശം പറഞ്ഞ ആൾക്ക് കണക്കിന് കൊടുത്ത് നടൻ നിരഞ്ജൻ നായർ

ഞാനും ഏട്ടനും ചെറുതായിരിയ്ക്കുന്ന സമയത്ത് അമ്മയ്ക്ക് വയ്യാതെയായി. അപ്പോൾ അച്ഛൻ പറഞ്ഞു, ”മക്കളേ അമ്മയ്ക്ക് വയ്യാത്തതല്ലേ നിങ്ങൾ കഴിച്ച പാത്രം കഴുകി വച്ചേക്ക്” എന്ന്. അന്ന് മുതൽ ഞാൻ കഴിച്ച പാത്രം ഞാൻ തന്നെയാണ് കഴുകി വയ്ക്കാറുള്ളത്. ഞാൻ കഴിച്ച പാത്രത്തിനൊപ്പം, ഞങ്ങൾക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കിയ ഏതാനും ചില പാത്രങ്ങൾകൂടെ സിങ്കിൽ ഉണ്ടെങ്കിൽ അതും കഴുകി വയ്ക്കും. വർഷങ്ങളായുള്ള ശീലമാണ്.

ഞാൻ ഇത് പറയുന്നത് ആൺകുട്ടികളെ ഉദ്ദേശിച്ചാണ്. നമ്മൾ രാവിലെ കുളിച്ചൊരുങ്ങി പുറത്തേക്ക് പോകും. ഫ്രഡ്സിനൊപ്പം കറങ്ങിയും സിനിമ കണ്ടും കളിച്ചും വരുമ്പോൾ അമ്മ എന്തെങ്കിലും ടിവിയിൽ കണ്ടു കൊണ്ടിരിക്കുകയായിരിയ്ക്കും. നമുക്കുള്ള ഭക്ഷണവും മറ്റ് കാര്യങ്ങളും എല്ലാം ഒരുക്കി വച്ച് അപ്പോഴായിരിയ്ക്കും അമ്മ ഒന്ന് ഇരുന്നത്. നമ്മൾ വേഗം വന്ന് റിമോട്ട് തട്ടിപ്പറിച്ച് എന്തെങ്കിലും സ്പോട്സ് എങ്ങാനും വയ്ക്കും. ആ സമയം അമ്മയ്ക്ക് കൊടുത്തൂടെ.

നിങ്ങളാരെങ്കിലും അമ്മ കഴിച്ച, അമ്മയുടെ എച്ചിൽ പാത്രം കഴുകിയിട്ടുണ്ടോ.. ഞാൻ കഴുകിയിട്ടുണ്ട്. അപ്പോൾ മാത്രമാണ് ആ ഒരു വികാരം നമുക്ക് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. വർഷങ്ങളായി നമ്മളുടെ എച്ചിൽ പാത്രം കഴുകുകയും നമുക്കുള്ളതെല്ലാം ഉണ്ടാക്കി തരികയും ചെയ്യുന്ന അമ്മയുടെ എച്ചിൽ പാത്രം ഒന്ന് കഴുകി വച്ചാൽ എന്താണ്. ചിന്തിക്കൂ..

ALSO READ

തന്റെ ഏറെ നാളത്തെ ആഗ്രഹം സാധ്യമായി ; ഇത് എന്റെ രക്തത്തിലുള്ളതാണെന്ന് വീണ നായർ

Advertisement