ലോകത്താകമാനം ആരാധകരുള്ള സംഗീത സംവിധായകരില്‍ ഒരാളാണ് എആര്‍ റഹ്‌മാന്‍. സംഗീതം കൊണ്ട് ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. റോജ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം.
ആദ്യ ചിത്രത്തിന് തന്നെ അദ്ദേഹത്തെ തേടി ദേശീയ അവാര്‍ഡ് എത്തിയിരുന്നു.ഇതിന് ശേഷം സിനിമയില്‍ സജീവ സാന്നിധ്യമായി മാറുകയായിരുന്നു എആര്‍ റഹ്‌മാന്‍. ഓസ്‌കാര്‍ അടക്കമുള്ള ഒത്തിരി അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
നീണ്ട ഇടവേളക്ക് ശേഷം എആര്‍ റഹ്‌മാന്‍ മലയാളത്തില്‍ കമ്മിറ്റ് ചെയ്ത ചിത്രമാണ് ആടുജീവിതം. നേരത്തെ യോദ്ധ, മലയന്‍കുഞ്ഞ് എന്നീ ചിത്രത്തിലാണ് അദ്ദേഹം സംഗീത സംവിധാനം ചെയ്തത്. ഇപ്പോഴിതാ മലയാളത്തില്‍ വന്ന ഗ്യാപ്പിനെ കുറിച്ച് സംസാരിക്കുകയാണ് റഹ്‌മാന്‍.
താന്‍ ഒരിക്കലും ഭാഷ നോക്കിയല്ല സിനിമയില്‍ പ്രവര്‍ത്തിക്കുന്നത്. സംഗീതത്തിന് ആവശ്യമായ കഥാപശ്ചാത്തലം, പ്രൊഡക്ഷന്‍ യൂണിറ്റ്, ടെക്‌നിക്കല്‍ വിഭാഗം എന്നിവയെല്ലാം അന്വേഷിച്ചറിഞ്ഞാണ് സിനിമയ്‌ക്കൊപ്പം സഹകരിക്കുന്നതെന്നും റഹ്‌മാന്‍ പറയുന്നു.
അതിജീവനത്തിന്റെ കഥയാണ് ആടുജീവിതം പറയുന്നത്. അതിന്റെ കഥയും കഥാപാത്രത്തിന്റെ വൈകാരിക തലങ്ങളും പ്രേക്ഷകനോട് എളുപ്പം ചേര്‍ന്നുനില്‍ക്കുമെന്നും താന്‍ ഒത്തിരി താത്പര്യത്തോടെയാണ് ആടുജീവിതത്തിന്റെ ഭാഗമായതെന്നും റഹ്‌മാന്‍ പറഞ്ഞു.