അത്രത്തോളം ദുരിതങ്ങള്‍ അനുഭവിച്ചിട്ടും നജീബ് ആത്മഹത്യ ചെയ്യാതിരുന്നത് ഇസ്ലാംമത വിശ്വാസിയായതുകൊണ്ട്, ദൈവം നമ്മെ കൂടുതല്‍ ഇഷ്ടപ്പെടുമ്പോള്‍ പരീക്ഷിച്ചുകൊണ്ടിരിക്കും, എആര്‍ റഹ്‌മാന്‍ പറയുന്നു

169

മലയാള സിനിമാതാരം പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമാണ് ആടുജീവിതം. മാര്‍ച്ച് 28ന് ആണ് ചിത്രത്തിന്റെ റിലീസ്. മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

Advertisements

സംവിധായകന്‍ ബ്ലെസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.പൃഥ്വിരാജിന്റെ വമ്പന്‍ റിലീസായ ആടുജീവിതത്തിന്റെ ടിക്കറ്റ് ബുക്കിംഗില്‍ പ്രതീക്ഷയ്ക്കപ്പുറത്തെ നേട്ടമുണ്ടാക്കാനാകുന്നു എന്നതാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

Also Read:അവരെ മല്ലിക ജഗതി സുകുമാരന്‍ എന്നുവേണം വിളിക്കാന്‍, ജഗതിയുമായി നിയപരമായി വിവാഹമോചനം നേടിയ ശേഷമായിരുന്നോ സുകുമാരനുമായുള്ള വിവാഹം, ലിവിംഗ് ടുഗെദര്‍ തുടങ്ങി മക്കളെ ഉണ്ടാക്കിയതാണോ, മല്ലിക സുമാരനെ വിമര്‍ശിച്ച് സംഗീത ലക്ഷ്മണ

കേരള ബോക്സ് ഓഫീസില്‍ ഒരു കോടി രൂപയില്‍ അധികമാണ് പൃഥ്വിരാജിന്റെ ആടുജീവിതത്തിന്റെ ടിക്കറ്റ് വില്‍പനയില്‍ മുന്‍കൂറായി ലഭിച്ചത്. വെറും 12 മണിക്കൂറിനുള്ളിലാണ് ഒരു കോടിയില്‍ അധികം കേരളത്തില്‍ നിന്ന് മാത്രമായി നേടാനായി എന്നതും വിസ്മയിപ്പിക്കുന്നു. വലിയ പ്രയത്നമാണ് ആടുജിവിതം എന്ന സിനിമയ്ക്കായി പൃഥ്വിരാജ് നടത്തിയത്.

ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രമായ നജീബിനെ കുറിച്ച് പ്രശസ്ത സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാന്‍ പറഞ്ഞ കാര്യമാണ് ശ്രദ്ധനേടുന്നത്. അത്രത്തോളം ദുരിതങ്ങള്‍ അനുഭവിച്ചിട്ടും നജീബ് ആത്മഹത്യ ചെയ്യാതിരുന്നത് ഇസ്ലാംമത വിശ്വാസിയായതുകൊണ്ടാണെന്ന് റഹ്‌മാന്‍ പറയുന്നു.

Also Read:മലയാള സിനിമയിലെ മിന്നുംതാരം; ചിത്രത്തിലുള്ള നടനെ മനസിലായോ ?

ഇസ്ലാമില്‍ ആത്മഹത്യ പാപമാണെന്നും ദൈവം നമ്മെ കൂടുതല്‍ ഇഷ്ടപ്പെടുമ്പോള്‍ അവന്‍ നമ്മെ പരീക്ഷിച്ചുകൊണ്ടിരിക്കുമെന്നും പ്രവാചകന്മാരുടെയും ഏതു മതങ്ങളുടെയും കാര്യമെടുത്താലും അങ്ങനെ തന്നെയാണെന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement