എആര്‍ മുരുഗദോസിന്റെ അടുത്ത നായകന്‍ സ്റ്റെല്‍മന്നന്‍ രജനികാന്ത്, വരാന്‍ പോകുന്നത് വെടിക്കെട്ട് ഐറ്റം

9

വിജയ്‍യെ നായകനാക്കി എ ആര്‍ മുരുഗദോസ് ഒരുക്കിയ സര്‍ക്കാര്‍ തീയേറ്ററില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. എ ആര്‍ മുരുഗദോസിന്റെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് സര്‍ക്കാര്‍.

Advertisements

അതേസമയം എ ആര്‍ മുരുഗദോസ്സിന്റെ അടുത്ത ചിത്രത്തിന്റെയും വാര്‍ത്തകള്‍ വരികയാണ്. രജനികാന്ത് ആയിരിക്കും നായകൻ എന്നാണ് പുതിയ വാര്‍ത്ത. എ ആര്‍ മുരുഗദോസ്- രജനികാന്ത് ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഫാന്റസി ചിത്രമായിരിക്കും താൻ അടുത്തതായി ഒരുക്കുകയെന്നാണ് എ ആര്‍ മുരുഗദോസ് നേരത്തെ പറഞ്ഞിരുന്നത്. രജനികാന്തിന് പുറമേ ആരൊക്കെയായിരിക്കും അഭിനേതാക്കള്‍ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. അതേസമയം 2.0 ആണ് രജനികാന്തിന്റേതായി ഉടൻ റിലീസ് ചെയ്യാനുള്ള ചിത്രം.

ഷങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 29നാണ് ചിത്രം റിലീസ് ചെയ്യുക. എമി ജാക്സണാണ് നായിക. അക്ഷയ് കുമാര്‍ വില്ലനായി എത്തുന്നു.

Advertisement