പരിപാടിയുടെ ഇടവേളകളിൽ ഭാര്യയും ഭർത്താവും ചേർന്നുള്ള റൊമാന്റിക് നിമിഷമാണല്ലോ ; അപ്സരയെ എടുത്ത് ഉയർത്തി ആൽബി : വീഡിയോ വൈറൽ

128

മിനിസ്‌ക്രീൻ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അപ്സര രത്നാകരൻ. മാസങ്ങൾക്ക് മുൻപാണ് തിരക്കഥാകൃത്തും സംവിധായകനുമായ ആൽബി ഫ്രാൻസിസുമായിട്ടുള്ള അപ്സരയുടെ വിവാഹം നടക്കുന്നത്.

സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തിലൂടെയാണ് അപ്സര രത്നകാരൻ ജനപ്രീതി നേടി എടുക്കുന്നത്. കിടിലനൊരു നെഗറ്റീവ് കഥാപാത്രം നടിയുടെ കൈയ്യിൽ ഭദ്രമാണെന്ന കാര്യം നേരത്തെ വ്യക്തമായിരുന്നു. ഇതിനിടയിലാണ് അപ്സര വിവാഹിതയാവുകയാണെന്നും വരൻ സംവിധായകനാണെന്ന വിവരം പുറത്ത് വരുന്നത്. കഴിഞ്ഞ വർഷം നവംബർ 29 നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ഇന്റർകാസ്റ്റ് വിവാഹമായിരുന്നെങ്കിലും വീട്ടുകാരുടെ സമ്മതത്തോട് കൂടിയാണ് ഇത് നടത്തിയത്.

Advertisements

ALSO READ

പ്രണയം തോന്നാത്തവർ ഉണ്ടാവില്ലല്ലോ, ഒരു ആത്മകഥ എഴുതുകയാണെങ്കിൽ 50 ഷെയ്ഡ്സ് ഓഫ് പല്ലവി എന്നായിരിക്കും പേരിടുക : സായ് പല്ലവി

ഇരുവരും സെലിബ്രിറ്റി കിച്ചൺ മാജിക് എന്ന പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ആൽബി സംവിധായകനായും അപ്സര അതിലെ മത്സരാർഥിയുമായിട്ടാണ് എത്തുന്നത്. ടെലിവിഷൻ രംഗത്തെ പ്രമുഖരായ താരങ്ങളാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്

അതേ സമയം ഭാര്യ-ഭർത്താക്കന്മാർ ഒരുമിച്ചുള്ള ഷോ ആയത് കൊണ്ട് അപ്സരയുടെയും ആൽബിയുടെയും പുറകേയാണ് എല്ലാവരും. കഴിഞ്ഞ ദിവസം നടൻ ജിഷിൻ മോഹൻ ഇരുവരുടെയും ഒരു വീഡിയോ ഷൂട്ട് ചെയ്തിരുന്നു. ഇത് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വരികയും ചെയ്തു. വീട്ടിൽ നായയുണ്ട് സൂക്ഷിക്കുക’ എന്ന് പറയുന്നതു പോലെ. ‘ലൊക്കേഷനിൽ ജിഷിനുണ്ട് സൂക്ഷിക്കുക’ എന്ന ബോർഡ് വെക്കേണ്ട അവസ്ഥയാണ്.

ഒരു മോതിരം കഷ്ടപ്പെട്ട് ഊരിയെടുക്കുന്നത് കണ്ടപ്പോൾ അതിൽ നിന്ന് ഒരു വീഡിയോ ഉണ്ടാക്കിയെടുക്കാനുള്ള ജിഷൻ മോഹൻ അളിയന്റെ കഴിവിനെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു.. എന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് ആൽബി കുറിച്ചത്. പിന്നാലെ ജിഷിൻ തന്നെ ചതിച്ചതാണെന്ന് പറഞ്ഞ് ഇതേ വീഡിയോയുമായി അപ്സരയും എത്തിയിരുന്നു.

എന്നാൽ ഇരുവരും തമ്മിലുള്ള റൊമാന്റിക് നിമിഷങ്ങൾ കാണിക്കുന്ന കൂടുതൽ വീഡിയോസാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഏറ്റവും പുതിയതായി സെലിബ്രിറ്റി കിച്ചൺ മാജിക്കിന്റെ വേദിയിൽ നിന്നും അപ്സരയെ എടുത്ത് ഉയർത്തുന്ന ആൽബിയുടെ വീഡിയോ ആണ് പ്രചരിക്കുന്നത്.

ALSO READ

കല്യാണപ്രായം ആവുന്നതിന് മുന്നേ കല്യാണത്തേക്കുറിച്ച് ചർച്ച ചെയ്യുന്ന സമൂഹമാണ് നമ്മുടെ ; ഒരു മനുഷ്യന്റെ ചോയിസാണ് വിവാഹം : രജിഷ വിജയൻ

പരിപാടിയുടെ ഇടവേളകളിൽ ഭാര്യയും ഭർത്താവും ചേർന്നുള്ള റൊമാന്റിക് നിമിഷമാണല്ലോ എന്ന തരത്തിലാണ് ഈ വീഡിയോ വൈറലാവുന്നത്. ‘ഒരു മെഴുതിരിയുടെ നെറുകയിൽ എരിയാം പ്രണയമേ’ എന്ന് തുടങ്ങുന്ന പാട്ട് ആണ് ബാക്ക്ഗ്രൗണ്ടിൽ കൊടുത്തിരിക്കുന്നത്.

അതേ സമയം മികച്ച താരദമ്പതിമാരാണെന്ന് തെളിയിക്കാൻ അപ്സരയ്ക്കും ആൽബിയ്ക്കും സാധിക്കുന്നുണ്ടെന്നാണ് ആരാധകർ പറയുന്നത്. മുൻപ് താരങ്ങളുടെ പേരിൽ ഉയർന്ന് വന്ന ആരോപണങ്ങളിലും വിമർശനങ്ങളിലും ഒരു കഴമ്പുമില്ലെന്ന് ഈ വീഡിയോസ് തെളിയിക്കുന്നു. അതേ സമയം ഭാര്യ ഭർത്താക്കന്മാരായ സംവിധായകനും നായികയും ഒരുമിച്ച് ഉണ്ടായാൽ ഇങ്ങനെ ഇരിക്കും എന്നാണ് മറ്റ് ചിലർ പറയുന്നത്.

Advertisement