മലയാളികളുടെ പ്രിയപ്പെട്ട സീരിയല്‍ നടി അപ്‌സര രത്‌നാകരനും സംവിധായകന്‍ ആല്‍ബിയും വിവാഹിതരാവുന്നത് കഴിഞ്ഞ നവംബറില്‍ ആയിരുന്നു . ഒരുമിച്ച് ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുത്തിരുന്ന താരങ്ങള്‍ ഇഷ്ടത്തില്‍ ആവുകയായിരുന്നു.
തുടക്കത്തില്‍ വീട്ടുകാരുടെ എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അവര്‍ സമ്മതിച്ചു. ശേഷം ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് താരങ്ങള്‍ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചത്. എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട് താരങ്ങളുടെ പേരില്‍ നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.
അതിലൊക്കെ വിശദീകരണം നല്‍കി കൊണ്ട് താരങ്ങള്‍ എത്തിയിരുന്നു. കൈരളി ടിവിയിലെ പ്രോഗ്രാം ഡയറക്ടറാണ് ആല്‍ബി. കൈരളിയില്‍ വെച്ചുള്ള പരിചയമാണ് പ്രണയത്തിലേക്ക് എത്തിയതും. വ്യത്യസ്ത മതത്തില്‍പ്പെട്ടവരാണെങ്കിലും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടന്നത്.
ആല്‍ബിയുമായുള്ള വിവാഹ ശേഷവും അപ്സര അഭിനയത്തില്‍ സജീവമാണ്. അപ്‌സരയും ആല്‍ബിയും ഒന്നായിട്ട് ഒരു വര്‍ഷം പിന്നിട്ടത് വലിയ ആഘോഷമാക്കിയിരുന്നു ഇരുവരും.
അതേസമയം, അപ്‌സരയുടെ രണ്ടാമത്തെ വിവാഹമായിരുന്നു ആല്‍ബിനുമായിട്ടുള്ളത്. ഇപ്പോഴിതാ ആദ്യ വിവാഹ ബന്ധം തകരാനുള്ള കാരണം പറയുകയാണ് അപ്‌സര. ആദ്യ ജീവിത പങ്കാളിയുമായി ഒത്തുപോകാന്‍ കഴിയാത്തതാണ് വിവാഹ മോചിതര്‍ ആകുവാന്‍ കാരണമെന്ന് താരം പറയുന്നു.
വിവാഹ മോചനം രാജ്യദ്രോഹക്കുറ്റം അല്ലെന്നും ഒരു സ്ത്രീകളും ഭര്‍ത്താവിന്റെ അടിയും കുത്തു വാക്കുകളും സഹിച്ച് ജീവിക്കേണ്ട ആവശ്യമില്ലെന്നും അപ്‌സര പറയുന്നുണ്ട്. നല്ലൊരു ജീവിതം കരഞ്ഞു തീര്‍ക്കാതെ സന്തോഷത്തോടെ ആനന്ദകരമാക്കി ജീവിക്കണമെന്നും നാളെ തനിക്കൊരു മകള്‍ ഉണ്ടായാല്‍ ആ മകളോടും താന്‍ അങ്ങനെ മാത്രമേ പറഞ്ഞു കൊടുക്കുകയുള്ളു എന്നാണ ്അപ്‌സര പറയുന്നത്.
തന്റെ വീട്ടുകാര്‍ക്കും തനിക്കും ഇല്ലാത്ത ടെന്‍ഷന്‍ നാട്ടുകാര്‍ക്ക് എന്തിനാണെന്നും ഇനി അങ്ങനെ പറയുന്നതിലൂടെ വല്ല സുഖവും കിട്ടുന്നെങ്കില്‍ കിട്ടട്ടെയെന്നും താരം പറയുന്നുണ്ട്.
തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളെ എല്ലാം താന്‍ പുഞ്ചിരിയോടെ നേരിടുമെന്നും ഒരു ജീവിതമേയുള്ളുവെന്നും അത് താന്‍ വളരെ സന്തോഷത്തോടെ തന്റെ ഇഷ്ടത്തിന് ജീവിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. എല്ലാവരും തങ്ങളുടെ ഇഷ്ടത്തിന് ജീവിക്കണമെന്നും താരം പറഞ്ഞു. വിവാഹ മോചനത്തെ ചിലര്‍ കാണുന്നത് ഒരു രാജ്യദ്രോഹ കുറ്റമായിട്ടാണെന്നും അവര്‍ എങ്ങനെ വേണമെങ്കിലും കാണട്ടെയെന്നും അപ്‌സര പറഞ്ഞു.