ആരുടെ കൂടെയാണ് പുറത്ത് പോകുന്നത്? തന്റെ സ്വാതന്ത്ര്യത്തില്‍ അപ്‌സര കൈകടത്തുന്നു എന്ന് ആല്‍ബി; ആ ശീലം പോലും നിര്‍ത്തിയെന്ന് അപ്‌സര

104

മലയാളികളുടെ പ്രിയപ്പെട്ട സീരിയല്‍ നടി അപ്സര രത്നാകരനും സംവിധായകന്‍ ആല്‍ബിയും വിവാഹിതരാവുന്നത് കഴിഞ്ഞ നവംബറില്‍ ആയിരുന്നു . ഒരുമിച്ച് ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുത്തിരുന്ന താരങ്ങള്‍ ഇഷ്ടത്തില്‍ ആവുകയായിരുന്നു.

തുടക്കത്തില്‍ വീട്ടുകാരുടെ എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അവര്‍ സമ്മതിച്ചു. ശേഷം ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് താരങ്ങള്‍ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചത്. എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട് താരങ്ങളുടെ പേരില്‍ നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

Advertisements

അതിലൊക്കെ വിശദീകരണം നല്‍കി കൊണ്ട് താരങ്ങള്‍ എത്തിയിരുന്നു. കൈരളി ടിവിയിലെ പ്രോഗ്രാം ഡയറക്ടറാണ് ആല്‍ബി. കൈരളിയില്‍ വെച്ചുള്ള പരിചയമാണ് പ്രണയത്തിലേക്ക് എത്തിയതും. വ്യത്യസ്ത മതത്തില്‍പ്പെട്ടവരാണെങ്കിലും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടന്നത്.

ALSO READ- മു സ്ലിം ലീഗിന് റെക്കോര്‍ഡ് അംഗങ്ങള്‍; അംഗത്വം ലഭിച്ചത് മമ്മൂട്ടിക്കും ആസിഫ് അലിക്കും; പട്ടികയില്‍ മിയ ഖലീഫയും; സൈബര്‍ ആ ക്ര മണമെന്ന് പാര്‍ട്ടി നേതൃത്വം

ആല്‍ബിയുമായുള്ള വിവാഹ ശേഷവും അപ്‌സര അഭിനയത്തില്‍ സജീവമാണ്. അപ്സരയും ആല്‍ബിയും ഒന്നായിട്ട് ഒരു വര്‍ഷം പിന്നിട്ടത് വലിയ ആഘോഷമാക്കിയിരുന്നു ഇരുവരും. കുടുംബ ജീവിതം നന്നായിട്ടാണ് പോകുന്നതെങ്കിലും ഇരുവരുടെയും അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമായിരിക്കുന്നത്. തങ്ങളിരുവരും ജീവിതത്തില്‍ സീരിയസാണ് എന്നാണ് അപ്‌സര പറയുന്നത്. വീഡിയോ ചെയ്യുമ്പോള്‍ മാത്രമാണ് തങ്ങള്‍ കോമഡി ആയി ഇരിക്കുന്നതെന്നും താരം പറയുകയാണ്. പ്ലസ് ടു കഴിഞ്ഞ് ഡിപ്ലോമയാണ് പഠിച്ചതെന്നും ഡിഗ്രി മുഴുവനാക്കാന്‍ പറ്റിയില്ലെന്നും താരം അഭിമുഖത്തില്‍ പറയുന്നുണ്ട്.

അപ്‌സരയാണ് തങ്ങളുടെ കുടുംബ ജീവിതത്തില്‍ കാര്യങ്ങള്‍ സീരിയസ് ആയി ചെയ്യുന്നത് എന്ന് ആല്‍ബി പറയുന്നു. തങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള കാര്യം സിനിമ കാണാന്‍ പോകുന്നത് ആണെന്നും ഇരുവരും പറയുകയാണ്.

കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറുന്നത് എല്ലാ വീടുകളിലും സ്ത്രീകള്‍ ആണെന്നും ഇവിടെയും അങ്ങനെയാണ് എന്നും അപ്‌സരയാണ് ജീവിതത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കുന്നതെന്നും ആല്‍ബി പറയുന്നുണ്ട്.

ALSO READ- സല്‍മാന്റെ സെ ക് സി സ്റ്റ് മനോഭാവം ഒരുപാട് അനുഭവിച്ചു; പലപ്പോഴും ക്രൂ ര മായി ത ല്ലി; എട്ട് വര്‍ഷം സല്‍മാനുമായി ബന്ധത്തിലായിരുന്നു എന്ന് നടി സോമി അലി

അപ്‌സര തന്റെ സ്വാതന്ത്ര്യത്തില്‍ ചില കൈ കടത്തലുകള്‍ നടത്താറുണ്ടെന്നാണ് ഇതിനിടെ ആല്‍ബി പറയുന്നത്. കൂട്ടുകാര്‍ക്കൊപ്പം എവിടെയെങ്കിലും പോകുമ്പോള്‍ എപ്പോള്‍ വരുമെന്ന് മാത്രമാണ് താന്‍ ചോദിക്കാറുള്ളത് എന്നാണ് അപ്‌സര പറയുന്നത്.

തനിക്ക് ഇക്കാര്യം ശീലം ആയത് കൊണ്ട് ആ ചോദ്യം തന്നെ ഒഴിവാക്കിയെന്നും അപ്‌സര പറയുന്നു. വീഡിയോ തുടങ്ങുമ്പോള്‍ പലപ്പോഴും പലരും ചോദിക്കുന്നത് ഒരു കുഞ്ഞൊക്കെ വേണ്ടേ എന്നാണെങ്കിലും വീഡിയോ അവസാനിക്കുമ്പോഴും അതിനോട് താരങ്ങള്‍ പ്രതികരിക്കുന്നില്ല.

എന്നാല്‍ ഇക്കാര്യം അറിയാന്‍ വീഡിയോ മുഴുവന്‍ ഇരുന്നു കണ്ടിട്ടും അത് പറയാതെ പോയതില്‍ നിരാശയുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

Advertisement