ഞങ്ങളെ സ്‌നേഹിക്കുന്നവര്‍ ചതിക്കപ്പെടരുത്, തങ്ങളുടെ പേരില്‍ നടക്കുന്ന തട്ടിപ്പില്‍ പോയി വീഴരുതെന്ന് അഭ്യര്‍ത്ഥിച്ച് അപ്‌സരയും ആല്‍ബിയും

55

ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന ഹിറ്റ് സീരിയലിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി അപ്‌സര. മലയാളികളുടെ പ്രിയപ്പെട്ട സീരിയല്‍ നടി അപ്‌സരയും സംവിധായകന്‍ ആല്‍ബിയും വിവാഹിതരാവുന്നത് കഴിഞ്ഞ നവംബറില്‍ ആയിരുന്നു .

ഒരുമിച്ച് ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുത്തിരുന്ന താരങ്ങള്‍ ഇഷ്ടത്തില്‍ ആവുകയായിരുന്നു. തുടക്കത്തില്‍ വീട്ടുകാരുടെ എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അവര്‍ സമ്മതിച്ചു. ശേഷം ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് താരങ്ങള്‍ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചത്.

Advertisements

എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട് താരങ്ങളുടെ പേരില്‍ നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അതിലൊക്കെ വിശദീകരണം നല്‍കി കൊണ്ട് താരങ്ങള്‍ എത്തിയിരുന്നു. കൈരളി ടിവിയിലെ പ്രോഗ്രാം ഡയറക്ടറാണ് ആല്‍ബി. കൈരളിയില്‍ വെച്ചുള്ള പരിചയമാണ് പ്രണയത്തിലേക്ക് എത്തിയത്.

Also Read: മമ്മൂട്ടിയോട് ഭ്രാന്തമായ സ്‌നേഹം, പാറപോലെ ഉറപ്പുള്ള അദ്ദേഹത്തിന്റെ നെഞ്ചില്‍ തലവെച്ച് കിടന്നുറങ്ങണം, ശോഭ ഡെ പറയുന്നു

യൂട്യൂബില്‍ സജീവമായ താരദമ്പതികളുടെ ഏറ്റവും പുതി വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ പേരിലുള്ള തട്ടിപ്പിനെ കുറിച്ചാണ് ഇരുവരും വീഡിയോയില്‍ പറയുന്നത്. തങ്ങള്‍ പങ്കുവെക്കുന്ന വീഡിയോയ്ക്ക് താഴെ കുറച്ചുകാലമായി ഒരു ടെലഗ്രാം മെസ്സേജ് വരുന്നുണ്ടെന്നും തങ്ങളുടെ ചിത്രം വെച്ചുള്ള ടെലഗ്രാം അക്കൗണ്ടില്‍ നിന്നാണ് മെസ്സേജ് വരുന്നതെന്നും അപ്‌സര പറയുന്നു.

ഈ ഫോട്ടോയും പേരും തങ്ങളുടേതായതിനാല്‍ ഒരു വ്യക്തത തരേണ്ടത് അത്യാവശ്യമാണെന്നും ആ മെസ്സേജില്‍ ക്ലിക്ക് ചെയ്ത് തങ്ങളെ സ്‌നേഹിക്കുന്നവര്‍ വഞ്ചിക്കപ്പെടതരുതെന്നും അപ്‌സരയും ആല്‍ബിയും വ്യക്തമാക്കി. ഈ മെസ്സേജ് അയ്ക്കുന്നവരുടെ ഉദ്ദേഹം പണം തട്ടുക എന്നതാണ്.

Also Read: നല്ല വേഷങ്ങൾ തരാമെന്ന് പറഞ്ഞ് പല സംവിധായകരും തന്നോട് ചെയ്തത് വെളിപ്പെടുത്തി കനി കുസൃതി

ഇതില്‍ ക്ലിക്ക് ചെയ്തിട്ട് പലരും റിപ്ലേ ചെയ്തിട്ട് എന്താണ് സമ്മാനം തരാത്തതെന്ന് ചോദിച്ച് മെസ്സേജ് അയക്കാന്‍ തുടങ്ങിയപ്പോഴാണ് ഈ സംഭവം ശ്രദ്ധയില്‍ പെട്ടത്. ആരും ഇനി ചതിക്കപ്പെടരുതെന്നും, തങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഇതുപോലെ വീഡിയോയില്‍ പറയുമെന്നും അപ്‌സരയും ആല്‍ബിയും പറയുന്നു.

Advertisement