മലയാളം മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന സെലിബ്രിറ്റി ദമ്പതികളാണ് ജീവ ജോസഫും ഷിറ്റു എന്ന അപര്‍ണ തോമസും. സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ജീവ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയത്.
തനത് അവതരണ ശൈലി കൊണ്ടും ഫ്‌ലോറില്‍ ജീവ പരത്തുന്ന പോസിറ്റിവിറ്റി കൊണ്ടുമൊക്കെയാണ് അവതാരകനെന്ന നിലയില്‍ ജീവ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ ജീവയും ഭാര്യയും മോഡലുമൊക്കെയായ അപര്‍ണയും അവതാരകരായി എത്തുന്ന മിസ്റ്റര്‍ ആന്റ് മിസിസ് എന്ന ഷോയും സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ്.
Also Read: ബോളിവുഡിൽ പിടിച്ച് നില്ക്കാൻ സിംഗിൾ ആയിരിക്കണം; എന്നെ തകർത്തത് ആ രണ്ട് ബന്ധങ്ങളാണ്; അമീഷ പട്ടേൽ
ജീവയുടെ ഭാര്യയായ അപര്‍ണ്ണ എയര്‍ഹോസ്റ്റസാണ്. അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് അപര്‍ണ്ണ. സൂര്യ മ്യൂസിക്ക് എന്ന സംഗീത ചാനലിലെ ലൈവ് ഷോ അവതാരകനായിട്ടായിരുന്നു ജീവയുടെ തുടക്കം. വ്യത്യസ്തമായ അവതരണ ശൈലിയുമായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയതാണ് ജീവ. അപര്‍ണയും ജീവയും യൂട്യൂബിലും സജീവമായിരുന്നു. ഇടയ്ക്ക് അവര്‍ ചാനല്‍ നിര്‍ത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ പുതിയ ചാനല്‍ ആരംഭിച്ചിരിക്കുകയാണ് ഇരുവരും.
ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ തങ്ങള്‍ക്ക് വരുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ച് സംസാരിക്കുകയാണ് ഇരുവരും. സ്ത്രീകള്‍ തനിക്ക് മെസ്സേജ് അയച്ച് ചോദിച്ചിട്ടുണ്ട് ഭാര്യയെ അഴിച്ചുവിട്ടേക്കുവാണോയെന്നും നീയൊരു ഭര്‍ത്താവാണോ എന്നുമൊക്കെയെന്ന് ജീവ പറയുന്നു.
Also Read: ബോളിവുഡിൽ പിടിച്ച് നില്ക്കാൻ സിംഗിൾ ആയിരിക്കണം; എന്നെ തകർത്തത് ആ രണ്ട് ബന്ധങ്ങളാണ്; അമീഷ പട്ടേൽ
ഈ വരുന്ന കമന്റ്‌സുകളൊക്കെ തലയിലെടുത്തുവെച്ചാല്‍ തങ്ങളുടെ ഫാമിലി ലൈഫ് എന്താകും. തനിക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ഭാര്യയെ കൊണ്ട് ധരിപ്പിക്കുന്നതാണോ ആണത്തമെന്നും ഭാര്യയെ അവള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാതിരിപ്പിക്കുന്നതിലാണോ ആണത്തമുള്ളതെന്നും ജീവ ചോദിക്കുന്നു.
താന്‍ ബിക്കിനി ധരിച്ചത് പലരും ചോദ്യം ചെയ്തിരുന്നു. ഭര്‍ത്താവിനെ കാണിച്ചാല്‍ പോരെ എന്തിനാണ് നാട്ടുകാരെ മൊത്തം കാണിക്കുന്നതെന്ന് ചോദിച്ചവരുണ്ടെന്ന് അപര്‍ണ പറയുന്നു. തനിക്ക് ഇങ്ങനെയുള്ള ആണുങ്ങളെ ഇഷ്ടമില്ലെന്നും ഒരുപക്ഷേ ജീവ അങ്ങനെയൊരാള്‍ ആയിരുന്നുവെങ്കില്‍ താന്‍ വിവാഹം കഴിക്കില്ലായിരുന്നുവെന്നും അപര്‍ണ പറയുന്നു.