ആപ്പാനി ശരത് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ‘ആദിവാസി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു.
അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്താൽ മരണപ്പെട്ട ‘മധു ‘ എന്ന യുവാവിന്റെ കഥപറയുന്ന ചിത്രമാണ് ആദിവാസി. വിജീഷ് മണിയുടേതാണ് കഥ, തിരക്കഥ, സംവിധാനം.
ALSO READ
അപ്പാനി ശരതിന്റെ പോസ്റ്റ്
‘ആൾക്കൂട്ട മർദ്ദനത്താൽ മരണപ്പെട്ട ‘മധു ‘വിന്റെ കഥ പറയുന്ന ‘ആദിവാസി’ എന്ന നാമത്തിൽ ‘വിജീഷ് മണി’ സംവിധാനം നിർവഹിച്ച് മുടുക ഭാഷയിൽ എരീസ് ഗ്രൂപ്പ് ഒരുക്കുന്ന ചിത്രത്തിൽ മധുവിനെ പുനർജനിപ്പിക്കുകയാണ്.. നിങ്ങളെല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും കൂടെയുണ്ടാകുമെന്ന വിശ്വാസത്തോടെ… ക്യാരക്ടർ പോസ്റ്റർ പങ്കുവെക്കുന്നു.
‘കെണിയാണെന്നറിയാം
അത് നിന്റെയാണെന്നുമറിയാം പക്ഷേ
വിശപ്പിനോളം വരില്ലല്ലോ
ഒരു മരണവും…!’
(തീക്കുനി )
ALSO READ
കഥ, തിരക്കഥ,സംവിധാനം : വിജീഷ് മണി, നിർമ്മാണം : സോഹൻ റോയ്, ക്യാമറ : പി. മുരുകേശ്വരൻ, എഡിറ്റിംഗ് : ബി. ലെനിൻ, സംഭാഷണം : തങ്കരാജ്. എം, ലിറിക്സ് : ചന്ദ്രൻ മാരി, ക്രീയേറ്റീവ് കോൺട്രിബ്യൂട്ടർ : രാജേഷ്. ബി, പ്രൊജക്റ്റ് ഡിസൈൻ : ബാദുഷ, ലൈൻ പ്രൊഡ്യൂസർ : വ്യാൻ മംഗലശ്ശേരി, ആർട്ട് : കൈലാഷ്, മേക്കപ്പ് :ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റും : ബസി ബേബി ജോൺ, പ്രൊഡക്ഷൻ :രാമൻ അട്ടപ്പാടി, പി. ആർ. ഓ : എ എസ് ദിനേശ്, ഡിസൈൻ : ആന്റണി കെ.ജി. അഭിലാഷ് സുകുമാരൻ, സജീഷ് മേനോൻ, ജോൺസൻ ഇരിങ്ങോൾ, മുകേഷ് നായർ, ഹരികുമാർ, സന്ദീപ് പറയി, അനശ്വര ചാരിറ്റബിൾ ട്രസ്റ്റ് എന്നിങ്ങനെ സിനിമയുടെ വിശദാംശങ്ങൾ പ്രേക്ഷകരുമായി പങ്കു വച്ചാണ് കുറിപ്പ് അവസാനിപ്പിയ്ക്കുന്നത്.
2018 ഫെബ്രുവരി 22-നാണ് കേരള മനസാക്ഷിയെ തന്നെ ഞെട്ടിപ്പിച്ച മധുവിന്റെ കൊലപാതകം നടന്നത്. മാനസിക അസ്വാസ്ഥ്യമുള്ള അട്ടപ്പാടിയിലെ ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മധുവിനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വൻ പ്രതിഷേധമാണുണ്ടായത്.
സംഭവത്തിൽ പ്രതികളായ പതിനാറു പേരെയും പൊലീസ് അറസ്റ്റു ചെയ്തു. 2018 മെയ് മാസം പോലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ നടപടികൾ വൈകുകയാണ്. പ്രതികളെല്ലാം ഇപ്പോൾ ജാമ്യത്തിലുമാണ്.