ഒരു കാലത്ത് മലയാള സിനിമയില്‍ നിറസാന്നിധ്യമായ നടനാണ് അപ്പാ ഹാജ. മലയാളി സിനിമാപ്രേമികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ ഒത്തിരി കഥാപാത്രങ്ങള്‍ അപ്പാ ഹാജ സമ്മാനിച്ചിട്ടുണ്ട്. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ ഒരൊറ്റ കഥാപാത്രം മാത്രം മതി നടനെ എന്നും തിരിച്ചറിയാന്‍.
ഇപ്പോഴിതാ മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലിനെ കുറിച്ച് നടന്‍ അപ്പാ ഹാജ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. പണ്ട് താന്‍ തുടങ്ങിയ ഷൂ കടയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട രസകരമായ ഒരു അനുഭവമാണ് നടന്‍ പങ്കുവെച്ചത്.
Also Read: മലയാളികളുടെ പ്രിയപ്പെട്ട നടി; മുഖം മറച്ചു നില്‍ക്കുന്ന ഈ താരത്തെ മനസ്സിലായോ?
സമയം തെറ്റിച്ചാണ് താന്‍ ലാലേട്ടനെ ക്ഷണിക്കാന്‍ പോയത്. അദ്ദേഹം മൂഡ് ഔട്ടായിരുന്നുവെന്നും താന്‍ അദ്ദേഹത്തെ പിക് ചെയ്ത് വണ്ടി തിരിക്കുമ്പോള്‍ സമ്മാനമായി കിട്ടിയ പുതിയ മാരുതി കാറില്‍ പോയി ഇടിച്ചെന്നും അപ്പാ ഹാജ പറയുന്നു.
വരവേല്‍പ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടക്കായിരുന്നു താന്‍ ലാലേട്ടനെ പോയി കാണുന്നത്. തങ്ങള്‍ ആദ്യം കടയുടെ ഉദ്ഘാടനം തീരുമാനിച്ച ദിവസം അദ്ദേഹത്തിന് ഷൂട്ടുണ്ടായിരുന്നു. അതിനാല്‍ തിരുവനന്തപുരത്ത് വരുന്ന ഒരു ദിവസം ഉദ്ഘാടനം വെക്കാമോ എന്നദ്ദേഹം ചോദിച്ചുവെന്നും അങ്ങനെ ഉദ്ഘാടന ദിവസം അദ്ദേഹം കവടിയാറിലായിരുന്നു താമസിച്ചതെന്നും അപ്പാ ഹാജ പറയുന്നു.
Also Read: അവധി ആഘോഷിക്കാന്‍ കാശ്മീരില്‍ എത്തി മൃദുല വിജയും യുവ കൃഷ്ണയും
താന്‍ അദ്ദേഹത്തെ വിളിക്കാന്‍ 10 മണിക്ക് വരുമെന്നായിരുന്നു പറഞ്ഞത്. താന്‍ ലാലേട്ടനെ വിളിക്കാനെത്തിയപ്പോള്‍ 10 മണിയായിരുന്നുവെന്നും എന്നാല്‍ അത് ലാലേട്ടന് ഇഷ്ടമായില്ലെന്നും 10മണിക്ക് എന്ന് പറഞ്ഞാല് അപ്പോള്‍ തന്നെ ആ സമയത്ത് ചെയ്യേണ്ട കാര്യം ചെയ്യണമെന്ന് ലാലേട്ടന്‍ പറഞ്ഞുവെന്നും പുള്ളി പിന്നീട് മൂഡ് ഔട്ടായെന്നും അപ്പാ ഹാജ പറയുന്നു.