തനിക്കെതിരെ അപവാദം പ്രചരണം; 25 കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ശിൽപ ഷെട്ടി കോടതിയിൽ

34

ശിൽപ ഷെട്ടി ഭർത്താവ് രാജ് കുന്ദ്ര അശ്ലീല വീഡിയോ നിർമ്മിച്ച് വിൽപന ചെയ്തതിന്റെ പേരിൽ അറസ്റ്റിലായതിന്റെ പേരിൽ തനിക്കെതിരെ അപവാദം പ്രചരണം നടത്തുന്നു എന്ന് ആരോപിച്ച് ശിൽപ ഷെട്ടി കോടതിയിൽ ഹർജി നൽകി.

കേസുമായി ബന്ധപ്പെട്ട് തന്റെ പേരുകൾ വലിച്ചിഴയ്ക്കുന്നു എന്നും തന്റെ പേരിനും പ്രശസ്തിയ്ക്കും കോട്ടം തട്ടും വിധമുള്ള മോശമായ വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിയ്ക്കുന്നു എന്നും നടി ബോംബെ ഹൈക്കോടതിയിൽ പറഞ്ഞത്.

Advertisements

Also read

കൂടുതൽ മെലിഞ്ഞ് ഫിറ്റ് ആയി എം എസ് ധോണി ; ക്യാപ്റ്റൻ കൂളിന്റെ പുത്തൻ ലുക്ക് ഏറ്റെടുത്ത് ആരാധകർ

ഇത്തരം തെറ്റായ വാർത്തകൾ പിൻവലിച്ച് തന്നോട് മാപ്പ് പറയണം എന്നാണ് ശിൽപ ഷെട്ടിയുടെ ആവശ്യം. മാത്രമല്ല, മാനനഷ്ട കേസ് പരിഗണിച്ച് 25 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നും നടി കോടതിയിൽ ആവശ്യപ്പെട്ടു.

കേസിൽ എനിക്ക് പങ്കില്ല. അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെയും തനിക്ക് പങ്കുള്ളതായി എവിടെയും പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ഔദ്യോഗികമായ റിപ്പോർട്ടുകൾ വരുന്നതിന് മുൻപേ തനിക്കെതിരെ വ്യാജ വാർത്തകൾ വരുന്നുണ്ട്.

Also read

അതിന്റെ ഒക്കെ കാലം കഴിഞ്ഞു പിള്ളേരേ, വെറുതേ സമയം കളയാതെ പോയി രണ്ട് കാശ് ഉണ്ടാക്ക്, തുറന്നടിച്ച് സൂര്യ ജെ മേനോൻ

തന്റെ പ്രായപൂർത്തി എത്താത്ത കുഞ്ഞുങ്ങളെയും പ്രായമായ രക്ഷിതാക്കളെയും കരിയറിനെയും ഇത് മോശമായി ബാധിക്കും എന്ന് ശിൽപ ഷെട്ടി കോടതിയെ അറിയിച്ചിട്ടുണ്ട്. സമൂഹത്തിന് മുന്നിൽ എന്റെ വ്യക്തിത്വത്തെ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്നും നടി പറയുന്നു.

കേസിൽ രാജ് കുന്ദ്രയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിയ്ക്കുകയാണ്. ശിൽപയും ഡയറക്ടർ ബോർഡ് അംഗമായ വിവാൻ ഇന്റസ്ട്രിയുടെ കീഴിലാണ് കുന്ദ്രയുടെ അശ്ലീല വീഡിയോ റാക്കറ്റ് പ്രവൃത്തിച്ചത്.

പക്ഷേ ഇതുവരെയുള്ള അന്വഷേണ സംഘത്തിന്റെ കണ്ടെത്തലിൽ ശിൽപയ്ക്ക് ഈ വിഷയത്തെ കുറിച്ച് അറിവുണ്ടായിരുന്നതായോ പങ്കുള്ളതായോ സെളിവുകളൊന്നും ലഭിച്ചിട്ടില്ല.

 

Advertisement