നടിയും മോഡലുമായ അപർണയും സംവിധായകനും നടനുമായ രാഹുലും വിവാഹത്തിനുള്ള ഒരുക്കത്തിലാണ്. ഇരുവരുടെയും ആരാധകരും വിവാഹത്തിനായി കാത്തിരിക്കുകയാണ്. വിവാഹനിശ്ചയം കഴിഞ്ഞതു മുതൽ പലരും ചോദിക്കുന്നതാണ് ഒരേ ഫീൽഡിൽ തന്നെയുള്ളവർ ആയതിനാൽ ഈ വിവാഹം പ്രണയ വിവാഹമാണോ എന്ന്.
ഇതിന് മറുപടി പറയുകയാണ് ഇപ്പോൾ ഇരു താരങ്ങളും. താനും രാഹുലും ഒന്നര വർഷമായി സുഹൃത്തുക്കളാണ് എന്ന് അപർണ പറയുന്നു. രാഹുൽ വളരെ ജെനുവിൻ ആണ്, അത് തന്നെയാണ് തന്നെ രാഹുലിലേക്ക് അടുപ്പിച്ചതെന്നു നടി അപർണ പറഞ്ഞു. ഇത് തീർത്തും അറേഞ്ചഡ് വിവാഹം ആണ്. ഒന്നരവർഷക്കാലമായി നല്ല പരിചയം ഉണ്ട്. നാലുമാസക്കാലം നല്ല സുഹൃത്തുക്കളായിരുന്നുവെന്നും അപർണ പറഞ്ഞു.
ഈ ഒരു സമയത്ത് ഞങ്ങൾക്ക് വിവാഹാലോചനകൾ വന്ന സമയവും ആയിരുന്നുവെന്നാണ് സംവിധായകനും, നടനുമായ രാഹുലും പറയുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി വീട്ടുകാർ തന്നെ തങ്ങളുടെ കാര്യം മുൻപോട്ട് കൊണ്ടുപോകുന്നത്. ആ സമയത്തിനുള്ളിൽ തങ്ങൾ പരസ്പരം തുറന്ന് സംസാരിക്കുകയും ചെയ്തു.
അതേസമയം, വിവാഹം കഴിഞ്ഞാൽ ഫാമിലിയും, കുടുംബവും വേണ്ട എന്ന നിലയിലാണ് ഇപ്പോൾ നമ്മൾ കാണുന്ന പലരും ചെയ്യുന്നത്. എന്നാൽ ഇത് രണ്ടും തങ്ങൾക്ക് ഒഴിച്ചുകൂടാനാകില്ല.അതുതന്നെയാണ് തങ്ങൾ തമ്മിലുള്ള സിമിലാരിറ്റിയെന്നും താരങ്ങൾ പറയുന്നു.
തനിക്ക് ഒരു അനിയൻ ആണ് ഉള്ളത്. മകൾ ഇല്ലെന്ന സങ്കടം അച്ഛനും അമ്മയ്ക്കും ഉണ്ട്. ഇവൾ ചേർന്നു നിൽക്കുമ്പോൾ ഉള്ള ആ ചിരി കാണാൻ വേണ്ടിയാണ് അവർക്കും കൂടി ഇഷ്ടം ഉള്ള ഒരു പെൺകുട്ടിയെ താൻ കണ്ടെത്തിയത്. രണ്ടുകുടുംബം കൂടിയാണ് ഇപ്പോൾ ഒന്നിച്ചതെന്നാണ് രാഹുൽ പറയുന്നത്. രാഹുൽ പറഞ്ഞു.
ഒരേ പ്രൊഫഷൻ അല്ലേ എന്ന ചോദ്യത്തോട് അല്ല എന്നാണ് താരങ്ങളുടെ മറുപടി. ‘ഞങ്ങൾ ഒരിക്കലും ഒരേ പ്രൊഫെഷൻ അല്ല. ഒരാൾ മേക്കിങ്ങിലും, ഒരാൾ ആക്ടിങ്ങിലും ആണ് ശ്രദ്ധ. ഒരേ പ്രൊഫെഷനിൽ നിൽക്കുന്ന ആളുകൾ തമ്മിലും ഈഗോ പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്. ചിലപ്പോ അതിൽ വിഷയങ്ങൾ ഉണ്ടായേക്കാം. എന്താണെങ്കിലും നമ്മൾ തമ്മിലുള്ള ഒരു ബോണ്ടാണ് ഏറ്റവും പ്രധാനം’- താരങ്ങളുടെ മറുപടി ഇങ്ങനെ.
ALSO READ- അഭിമുഖത്തിനിടെ വാച്ചും മാലയും വലിച്ചെറിഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ
അതേസമയം, ചില താരങ്ങളെ കാണുമ്പോൾ തമ്മിൽ യഥാർത്ഥ ജീവിതത്തിലും ഒന്നിച്ചിരുന്നു എങ്കിൽ എന്നൊക്കെ തോന്നും അതുപോലൊരു പെയർ ആണ് നിങ്ങളുടേത് എന്ന് പല ആരാധകരും കമന്റ് ചെയ്യുന്നുണ്ട്.