ഒരു വിളിപ്പാട് അകലെ ഉണ്ടായിട്ട് പോലും ഒന്നും പറഞ്ഞില്ലലോ നീ; എന്തിനായിരുന്നു മക്കളെ പോലും ഓർക്കാതെ പോയത്; അപർണയുടെ മ രണത്തിൽ നീറി സഹപ്രവർത്തകർ

365

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ-സിനിമാ താരമായിരുന്നു അപർണയുടെ വിയോഗ വാർത്ത കേട്ടാണ് ഇന്ന് കേരളമുണർന്നത്. താരത്തിനെ വീട്ടിൽ തൂ ങ്ങി മ രിച്ച നിലയിൽ വീട്ടിൽ കണ്ടെത്തുകയായിരുന്നു. ആത്മസഖി, ചന്ദനമഴ,ദേവസ്പർശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചതിലൂടെ മലയാളി പ്രേക്ഷകർക്ക് അപർണ സുപരിചിതയായിരുന്നു. കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി, മേഘതീർഥം,അച്ചായൻസ്, മുദ്ദുഗൗ എന്നീ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

എന്തിനാണ് താരം ഈ കടും കൈ ചെയ്തതെന്നാണ് ആരാധകരും വേ ദ നയോടെ ചോദിക്കുന്നത്. അതേസമയം, താരം ഈ ഭൂമിയിൽ നിന്നും വി ട വാങ്ങാൻ തീരുമാനമെടുത്താൽ ഏറ്റവും ഒടുവിലായി വിളിച്ചത് സ്വന്തം അമ്മയെയായിരുന്നു. അമ്മയെ വീഡിയോ കോൾ ചെയ്ത അപർണ ഞാൻ പോകുന്നതായി പറയുകയായിരുന്നു. വീട്ടിലെ ചില പ്രശ്‌നങ്ങൾ പറഞ്ഞ് കരയുകയും ചെയ്യുകയായിരുന്നു. പിന്നീട് ഫോൺ കട്ടാക്കിയ താരം മ ര ണപ്പെട്ടെന്ന വാർത്തയാണ് അമ്മയെ തേടിയെത്തിയത്.

Advertisements

താരം എന്തിനിത് ചെയ്‌തെന്നാണ് ആരാധകരും സഹപ്രവർത്തകരും ചോദിക്കുന്നത്. ‘എന്തിന് ആയിരുന്നെടീ ഈ ആരോടും പറയാതെ ഉള്ള പോക്ക്. അവസാനം കഴിഞ്ഞ ദിവസം കണ്ടത് ഇന്നും കണ്മുന്നിൽ പെണ്ണേ നീ. ഒരു വിളിപ്പാട് അകലെ ഉണ്ടായിട്ട് പോലും അറിഞ്ഞില്ലല്ലോ, ഒന്നും പറഞ്ഞില്ലലോ നീ. പ്രിയപ്പെട്ടവൾ ആരോടും പറയാതെ വിട പറഞ്ഞു. ആദരാഞ്ജലികൾ.’- സഹപ്രവർത്തകരുടെ കുറിപ്പുകൾ ഇങ്ങനെ.

ALSO READ- കോൾ എടുത്തില്ലെങ്കിൽ പോലും ക്രൂ ര മായി മർദ്ദിക്കും; വാതിൽ ചവിട്ടി പൊളിച്ച് അകത്തുകടക്കാനും ശ്രമം; സൽമാൻ ഖാനുമായി ഐശ്വര്യ റായ് പിരിഞ്ഞതിനെ കുറിച്ച് ബാലു

ഒപ്പെ, ‘ആരാണ് എന്റെ മോളെ, വാക്കുകൾ ഇല്ല മുത്തേ നിന്നെ മനസ്സിലാക്കാത്തത് ആരായിരുന്നു’-തുടങ്ങി നിരവധി പോസ്റ്റുകൾ ആണ് അപർണ്ണയെ കുറിച്ച് സ്‌നേഹിതരും സഹപ്രവർത്തകരും പങ്കിടുന്നത്.

അപർണ സീരിയൽ സെറ്റിലെ പാവം കുട്ടിയായിരുന്നു. സെറ്റിൽ വരും ഒരു ഭാഗത്ത് ഒതുങ്ങിയിരിക്കും, ഷോട്ട് റെഡിയാകുമ്പോൾ പ്രസരിപ്പോടെ വന്ന് അഭിനയിക്കും. ആരോടും ഒന്നും തുറന്നുപറയുന്ന പ്രകൃതമായിരുന്നില്ല, പാവമായിരുന്നു എന്നാണ് ബീന ആന്റണി ഓർക്കുന്നത്.

ALSO READ- വയസ് 48 ആയി; ഇപ്പോൾ എനിക്ക് കല്യാണമൊക്കെ കഴിച്ച്, കുട്ടികളൊക്കെയായി ജീവിക്കാൻ ആഗ്രഹമുണ്ട്; എപ്പോഴായാലും അത് സംഭവിക്കാം; വെളിപ്പെടുത്തി നടി നഗ്മ

ആരോടും ഒന്നിനോടും പരാതിയില്ല, അധികം സൗഹൃദവുമില്ല. പറയുന്ന ജോലി അച്ചടക്കത്തോടെ ചെയ്യും അത്രമാത്രം. സെൽഫിയെടുക്കാൻ വിളിച്ചോലൊക്കെ ചിരിയോടെ വരും. അതിനപ്പുറം അവളുടെ ഉള്ളിലൊളിപ്പിക്കുന്ന വേദനയും സന്തോഷവും തിരിച്ചറിയാൻ മാത്രം അപർണ അടുക്കാറില്ല. പൊതുവേ ഒതുങ്ങിക്കൂടിയ പ്രകൃതമായിരുന്നു ആ കുട്ടിയുടേതെന്നും താരം പറയുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ അപർണ കുടുംബത്തിന് ഒപ്പമുള്ള സ്‌നേഹനിമിഷങ്ങൾ ആണ് പങ്കിടുന്നവയിൽ അധികവും. ലൊക്കേഷൻ കാഴ്ചകളും, കുഞ്ഞുങ്ങളുടെ ചിത്രങ്ങളും എല്ലാം പങ്കിടുന്ന അപർണ കുറച്ചു ദിവസങ്ങളായി പങ്കിടാറുണ്ടായിരുന്നു.

എന്നാൽ ഈ കൂട്ടത്തിൽ പോസ്റ്റുകളിൽ ഏറെ നിരാശ നിറഞ്ഞ പോസ്റ്റുകളുമുണ്ട്. എന്താണ് ആ സങ്കടം എന്ന് അപർണ തന്റെ പ്രിയപ്പെട്ടവരോട് പോലും പറഞ്ഞിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്.

അപർണ ചെയ്ത പോലീസ് വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വില്ലത്തി വേഷങ്ങൾ ചെയ്യാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന അപർണ്ണ മോഡലിങ്ങിലും ശ്രദ്ധ വച്ചിരുന്നു.തന്റെ സ്‌ട്രെങ്ത് തന്റെ ഭർത്താവാണ് എന്ന് കാണിച്ചുകൊണ്ടും സ്വയം മോട്ടിവേറ്റ് ചെയ്യുന്നതുമായ ഒട്ടനവധി പോസ്റ്റുകളും അപർണ പങ്കിട്ടിട്ടുണ്ട്.

അപർണയുടെ മക്കൾ ത്രയയും കൃതികയും ആണ്. കുഞ്ഞുങ്ങളെ എങ്ങനെ തനിച്ചാക്കാൻ സാധിച്ചു എന്നാണ് ആരാധകർ കമന്റുകളിലൂടെ ചോദിക്കുന്നത്.
ALSO READ- ഇന്ത്യയിലെ റെക്കോർഡ് പ്രതിഫലം! 110 കോടിക്ക് പുറമെ ജയിലർ വിജയത്തിന്റെ പങ്കും! രജനികാന്തിന് 100 കോടിയുടെ ചെക്ക് കൈമാറി കലാനിധി മാരൻ

അതേസമയം, അപർണ കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ജീ വ നൊടുക്കി എന്നാണ് പോലീസ് നിഗമനം. 33 കാരിയായ അപർണക്ക് രണ്ട് മക്കളുണ്ട്. കരമനയ്ക്ക് സമീപം തളിയലിലാണ് താമസം.സഞ്ജിതാണ് ഭർത്താവ്.

Advertisement