എന്റെ ജീവിതത്തിലെ പ്രധാനികള്‍ക്ക് പിറന്നാള്‍ ആശംസകള്‍; അപര്‍ണ പങ്കുവെച്ച പോസ്റ്റ്

42

അവതരണത്തിലൂടെ ശ്രദ്ധിക്കപ്പെട്ട രണ്ട് താരങ്ങളാണ് അപര്‍ണ തോമസും, ജീവ ജോസഫും, ഇതിന് പിന്നാലെ യൂട്യൂബിലും ഇന്‍സ്റ്റഗ്രാമില്‍ എല്ലാം ഈ താരങ്ങള്‍ സജീവം ആവുകയായിരുന്നു . ഇടയ്ക്ക് സിനിമയിലും താരങ്ങള്‍ എത്തിയിട്ടുണ്ട്.

Advertisements

ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവയും അപര്‍ണയും അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു. പിന്നീട് ആ ബന്ധം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തി. ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഈ ദമ്പതികള്‍.

ഇപ്പോഴിതാ ജീവയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിക്കുകയാണ് അപര്‍ണ. ഏറെ ഇവരുടെ വളര്‍ത്തു നായ ഗ്രേയുടെയും ജന്മദിനം ഇന്ന് തന്നെയാണ്.

‘എന്റെ ജിവിതത്തിലെ പ്രധാനികള്‍ക്ക് പിറന്നാള്‍ ആശംസകള്‍… എന്റെ പ്രണയത്തിനും എന്റെ കുഞ്ഞിനും’ എന്നാണ് ജീവയുടെയും ഗ്രേയുടെയും ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് അപര്‍ണ കുറിക്കുന്നത്. ബര്‍ത്ത്‌ഡേ ട്വിന്‍സ് എന്ന ടാഗോടെയാണ് താരത്തിന്റെ പോസ്റ്റ്. താരങ്ങളടക്കം നിരവധിപ്പേരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് എത്തുന്നത്.

Advertisement