മലയാളം മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന സെലിബ്രിറ്റി ദമ്പതികളാണ് ജീവ ജോസഫും ഷിറ്റു എന്ന അപര്‍ണ തോമസും. സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ജീവ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയത്.
തനത് അവതരണ ശൈലി കൊണ്ടും ഫ്ലോറില്‍ ജീവ പരത്തുന്ന പോസിറ്റിവിറ്റി കൊണ്ടുമൊക്കെയാണ് അവതാരകനെന്ന നിലയില്‍ ജീവ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ ജീവയും ഭാര്യയും മോഡലുമൊക്കെയായ അപര്‍ണയും അവതാരകരായി എത്തുന്ന മിസ്റ്റര്‍ ആന്റ് മിസിസ് എന്ന ഷോയും സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ്.
ജീവയുടെ ഭാര്യയായ അപര്‍ണ്ണ എയര്‍ഹോസ്റ്റസാണ്. അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് അപര്‍ണ്ണ. സൂര്യ മ്യൂസിക്ക് എന്ന സംഗീത ചാനലിലെ ലൈവ് ഷോ അവതാരകനായിട്ടായിരുന്നു ജീവയുടെ തുടക്കം. വ്യത്യസ്തമായ അവതരണ ശൈലിയുമായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയതാണ് ജീവ.
സോഷ്യല്‍മീഡിയയില്‍ സജീവമായ താരദമ്പതികള്‍ ഇപ്പോള്‍ തങ്ങളുടെ കുടുംബ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്. തങ്ങളുടെ പേരില്‍ പല മോശം വാര്‍ത്തകളും വരാറുണ്ടെന്നും പലപ്പോഴും ഇതൊക്കെ തമാശയായിട്ടാണ് കാണുന്നതെന്നും അപര്‍ണയും ജീവയും പറയുന്നു. ഇപ്പോഴിതാ ഇരുവരും നല്‍കിയ ഫണ്‍ ഇന്റര്‍വ്യൂ ആണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്.ഇരുവരും പരസ്പരം നെഗറ്റീവ്‌സും പോസിറ്റീവ്‌സും പറയുകയാണ്.
മേക്കപ്പിനെ കുറിച്ച് നെഗറ്റീവ്‌സാണ് ആദ്യം ജീവ പറയുന്നത്. തന്റെ ജീവിതത്തിലെ സമയത്തിന് ഒട്ടും വിലയില്ലാതാക്കിയ പ്രധാന സാധനങ്ങളിലൊന്നാണ് മേക്കപ്പ്. വളരെ കുറച്ച് സമയമെടുത്തു അതുപോലെ തന്നെ കൂടുതല്‍ സമയം എടുത്തു മേക്കപ്പ് ചെയ്യാം. മേക്കപ്പിനെ താന്‍ കുറ്റം പറയുന്നില്ല എന്നും അത് കൈകാര്യം ചെയ്യുന്ന വ്യക്തികളെ പോലെ ആയിരിക്കും ഉണ്ടാവുക എന്നും താരം പറയുന്നു.
അപര്‍ണയുണ്ടാക്കുന്ന ചായ വളരെ നല്ലതാണ് എന്നും പക്ഷേ സോപ്പിട്ടാല്‍ മാത്രമേ അവള്‍ ചായ ഇട്ടു തരികയുള്ളൂവെന്നും ജീവ പറയുന്നു. അപര്‍ണയെക്കുറിച്ച് നെഗറ്റീവ് പറയുമ്പോള്‍ കുറച്ച് അധികം സമയം വേണം എന്നാണ് താരം നെഗറ്റീവ് പറഞ്ഞത്.
അപര്‍ണ ചില കാര്യങ്ങളില്‍ ഡിമോട്ടിവേറ്റ് ചെയ്യും എന്നും ചില കാര്യങ്ങളില്‍ നമുക്ക് പിന്തുണ തരാതിരിക്കും എന്നും താരം പറയുന്നു. അതേസമയം, ജീവയുടെ നെഗറ്റീവ് പെര്‍ഫ്യൂമിനെ കുറിച്ചാണ് അപര്‍ണ പറഞ്ഞത്.
പൈസ കൈകാര്യം ചെയ്യുന്നതില്‍ ജീവ വീക്ക് ആണ്. കയ്യില്‍ സാലറി ലഭിച്ചാല്‍ പൈസ മുഴുവന്‍ കൊടുത്ത് പെര്‍ഫ്യൂം വാങ്ങി വരുമെന്നും അപര്‍ണ കുറ്റപ്പെടുത്തി.
ജീവ തന്റെ ഭര്‍ത്താവാണ് ഏഴുവര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. എന്നും താന്‍ ഒരു തടങ്കലിലാണ് എന്നും അപര്‍ണ ട്രോളിക്കൊണ്ട് പറയുന്നു. താന്‍ എങ്ങനെയൊക്കെയോ റിലേഷനില്‍ ആയിപ്പോയി എന്നും അങ്ങനെ ഒക്കെ കല്യാണം കഴിക്കേണ്ടി വന്ന വ്യക്തിയാണ് ജീവ എന്നും അപര്‍ണ പറയുന്നുണ്ട്.
യഥാര്‍ത്ഥ ജീവിതത്തില്‍ ഭയങ്കര കുസൃതിയാണ് ജീവ. എന്തായാലും ഇവരുടെ പൊട്ടിച്ചിരികള്‍ നിറഞ്ഞ ഇന്റര്‍വ്യൂ ശ്രദ്ധ നേടുകയാണ്.